1. 2018-19 വർഷത്തേക്ക് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
(a) സുനിൽ മേത്ത
(b) ദിന ബന്ധു മഹാപാത്ര
(c) ജതീന്ദർ ബീർ സിങ്
(d) ചന്ദാ കൊച്ചാർ
2. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷന്റെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര്?
(a) ചന്ദാ കൊച്ചാർ
(b) ശിഖാ ശർമ
(c) ഉഷാ അനന്ദസുബ്രഹ്മണ്യൻ
(d) നൈനാ ലാൽ കിദ്വായ്
3. ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ ചെയർമാന്റെ കാലാവധിയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ളവയിൽ ശരിയേത്?
(a) ഒരുവർഷം
(b) രണ്ടുവർഷം
(c) ഒരുവർഷം അല്ലെങ്കിൽ വിരമിക്കൽ പ്രായംവരെ - ആദ്യം ഏതാണെന്നതനുസരിച്ച്
(d) രണ്ടുവർഷം അല്ലെങ്കിൽ വിരമിക്കൽ പ്രായംവരെ - ആദ്യം ഏതാണെന്നതനുസരിച്ച്
4. ചുവടെ തന്നിട്ടുള്ളവയിൽ ഒരു സാമ്പത്തികകാര്യ നിയന്ത്രണ ഏജൻസിയല്ലാത്തതേത്?
(a) PFRDA
(b) SEBI, RBI
(c) IRDA
(d) IBA
5. ഇന്ത്യയിലെ ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ (ഐ.ബി.എ.) സ്ഥാപിതമായ വർഷം?
(a) 1946
(b) 1951
(c) 1971
(d) 1993
6. കർണാടകയിൽ 400 കിലോമീറ്ററോളം സംസ്ഥാനപാത നവീകരിക്കുന്നതിനായി 346 മില്യൺ ഡോളറിന്റെ സഹായം നൽകുന്ന സ്ഥാപനമേത്?
(a) ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB)
(b) ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB)
(c) ഒപെക് (ഓർഗനൈസേഷൻ ഓഫ് ദ പെട്രോളിയം എക്‌സോപോർട്ടിങ് കൺട്രീസ്) ഫണ്ട് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (OFID)
(d) ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (IIB)
7. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിതമായ വർഷം?
(a) 1946
(b) 1952
(c) 1966
(d) 1982
8. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിൽ എത്ര രാജ്യങ്ങൾ അംഗങ്ങളാണ്?
(a) 67
(b) 46
(c) 33
(d) 27
9. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് ആസ്ഥാനം എവിടെ?
(a) സിങ്കപ്പൂർ
(b) ജപ്പാൻ
(c) ചൈന
(d) ഫിലിപ്പീൻസ്
10. ഏഷ്യയിൽ സാമൂഹിക, സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് സ്ഥാപിതമായിട്ടുളളത്. ഏതെല്ലാം രാജ്യങ്ങൾക്കാണ് എ.ഡി.ബി.യിൽ അംഗത്വം നേടാനാവുക?
(a) യൂറേഷ്യയുടെ ഭാഗമായ ഏത് രാജ്യത്തിനും
(b) ഏഷ്യ-പസിഫിക്കിലെ ഏത് രാജ്യത്തിനും
(c) യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ ആൻഡ് പസിഫിക് അംഗങ്ങൾക്കും പ്രാദേശികമല്ലാത്ത വികസിത രാജ്യങ്ങൾക്കും.
(d) യൂറേഷ്യയുടെയോ നോർത്ത് ആഫ്രിക്കയുടേയോ ഭാഗമായ ഏത് രാജ്യത്തിനും.
ഉത്തരങ്ങൾ:
1. (a), 2. (c), 3. (c), 4. (d), 5. (a), 6. (a), 7. (c), 8. (a), 9. (d), 10. (c)
No comments:
Post a Comment