കൊല്ലം : ഗ്രന്ഥശാലകൾക്ക് എൽ.ഇ.ഡി. പ്രൊജക്ടർ, സ്ക്രീൻ, ലാപ്‌ടോപ്പ് എന്നിവ നൽകുന്ന ജില്ലാപഞ്ചായത്തിന്റെ ’വെളിച്ചം’ പദ്ധതിയിലേക്ക് സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും പഞ്ചായത്ത് മേഖലകളിൽ പ്രവർത്തിക്കുന്നതുമായ ഗ്രന്ഥശാലകൾക്ക് അപേക്ഷിക്കാം.
ഗ്രന്ഥശാല അഫിലിയേഷന്റെ പകർപ്പ്, ഗ്രാമ/ബോക്ക് പഞ്ചായത്തുകൾ, ലൈബ്രറി കൗൺസിൽ എന്നിവിടങ്ങളിൽനിന്ന് മേൽപ്പറഞ്ഞ ആനുകൂല്യം ലഭ്യമായിട്ടില്ല എന്നുള്ള ബന്ധപ്പെട്ട ഓഫീസ് മേധാവികളുടെ സാക്ഷ്യപത്രം എന്നിവസഹിതം ജില്ലാപഞ്ചായത്തിൽ അപേക്ഷിക്കണം. 30 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9947324655.
No comments:
Post a Comment