പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രതിഭാനിർണയ മത്സരപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം. (NTSE : National Talent Search Examination). സംസ്ഥാനതലത്തിലും തുടർന്ന് ദേശീയതലത്തിലും മത്സരിച്ചു ടെസ്റ്റെഴുതാം. ഓപ്പൺ ഡിസ്റ്റൻസ് ലേണിങ്‌വഴി 18 വയസ്സിൽ താഴെ ആദ്യമായി പത്തിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 9–ാം ക്ലാസിൽ ഭാഷയൊഴികെയുള്ള വിഷയങ്ങൾക്ക് 55% എങ്കിലും മാർക്ക് വേണം. സാമർഥ്യം തെളിയിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി ആയിരത്തോളം സ്കോളർഷിപ്പുകൾ നൽകും. സംസ്ഥാനതല പരീക്ഷ നവംബർ 18ന്. ദേശീയ പരീക്ഷ മേയ് 12ന്. ആദ്യഘട്ടത്തിലേക്ക് www.scert.kerala.gov.in എന്ന സൈറ്റിൽ സെപ്റ്റംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രിൻസിപ്പൽ മേലൊപ്പിടണം. പ്രസക്തരേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. വിശദനിർദ്ദേശങ്ങൾ സൈറ്റിൽ വരും.
സംശയപരിഹാരത്തിന് The Liaison Officer, The State Level NTS Examination, SCERT, Poojappura, Thiruvananthapuram - 695012 ഫോൺ : 0471-2346113.; scertkerala@gmail.com. ദേശീയതലത്തിലെ വിവരങ്ങൾക്ക് www.ncert.nic.in എന്ന സൈറ്റിലെ ബന്ധപ്പെട്ട ലിങ്കുകൾ നോക്കാം.
മീൻസ്–കം–മെറിറ്റ് സ്കോളർഷിപ്
എട്ടാം ക്ലാസുകാർക്ക് വരുമാനംകുറഞ്ഞ കുടുംബങ്ങളിലെ സമർഥവിദ്യാർഥികൾക്ക് പ്രതിവർഷം 6000 രൂപ സ്കോളർഷിപ് നൽകുന്ന (NMMSS) നാഷനൽ മീൻസ്–കം–മെറിറ്റ് സ്കോളർഷിപ് സ്കീമിലേക്ക് എട്ടാം ക്ലാസുകാർ അപേക്ഷിക്കാനുള്ള അറിയിപ്പും www.scert.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഇതിനു സംസ്ഥാനതല പരീക്ഷ മാത്രം. വരുമാനം ഒന്നര ലക്ഷം കവിയരുത്.
സര്‍കുലര്‍
Important Dates
Starting Date for Online Registration |
:
|
17/09/2018 |
Last Date for Fee Remittance(For NTSE only) |
:
|
28/09/2018, 11.45 PM |
Last Date for Online Registration |
:
|
30/09/2018, 5 PM |
Last Date for HM Verification |
:
|
06/10/2018, 5 PM |
Issue of Online Hall Ticket |
:
|
01/11/2018 onwards |
Date of Examination |
:
|
18/11/2018 |
No comments:
Post a Comment