1987 സെപ്തംബര്‍ 16ന് കാനഡയിലെ മോണ്‍ട്രിയലില്‍ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് മോണ്‍ട്രിയല്‍ ഉടമ്പടി. ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന സി.എഫ്.സി (ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍)യുടെ വ്യാപനം തടയാനും അതു വഴി ഓസോണ്‍ പാളിയെ സംരക്ഷിക്കാനുള്ള ഈ ഉടമ്പടി 1989 ജനുവരി ഒന്നിന് നടപ്പില്‍ വന്നു. മോണ്‍ട്രിയല്‍ ഉടമ്പടിയുടെ സ്മരണാര്‍ഥം സെപ്തംബര്‍ 16 ഓസോണ്‍ ദിനമായി ആചരിക്കാന്‍ 1994 ഡിസംബര്‍ 19 ഐക്യരാഷ്ട്ര സഭ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഓസോണ്‍ പാളിയെ സംരക്ഷിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമാണ് ഇങ്ങനെ ഒരു ദിവസം ആചരിക്കുന്നത്.
‘സൂര്യനു കീഴിലുള്ളവക്കെല്ലാം സംരക്ഷണം’ ('Caring for all life under the Sun') എന്നതായിരുന്നു 2017-ലെ ലോക ഓസോൺ ദിനാചരണ ആശയം. ‘സ്വസ്ഥമായിരിക്കുക, മുന്നോട്ട് പോകുക’ (Keep Cool and Carry on) എന്നതാണ് 2018-ലെ ലോക ഓസോൺ ദിനാചരണ ആശയം.
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓസോണിന്റെ (O3) അളവ് കൂടുതലുള്ള പാളിയാണ് ഓസോൺ പാളി . സൂര്യനിൽനിന്ന് വരുന്ന അൾട്രാവയലറ്റ് രശ്മികളിൽ 93-99% ഭാഗവും ഈ പാളി ആഗിരണം ചെയ്യുന്നു, ഭൂമിയിലുള്ള ജീവികൾക്ക് ഹാനികരമാകുന്നവയാണ് അൾട്രാവയലറ്റ് രശ്മികൾ. ഭൂമിയുടെ അന്തരീക്ഷത്തിലടങ്ങിയിരിക്കുന്ന ഓസോണിന്റെ 91% വും ഈ ഭാഗത്താണ് കാണപ്പെടുന്നത്. സ്ട്രാറ്റോസ്ഫിയെർ താഴ്ഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്, ഏകദേശം ഭൂനിരപ്പിൽ നിന്ന് 10 മുതൽ 50 കി.മീറ്റർ ഉയരത്തിലാണ് ഈ പാളിയുടെ സ്ഥാനം, ഇതിന്റെ കനവും സ്ഥാനവും ഒരോ മേഖലയിലും വ്യത്യസ്തമാകാം. 1913 ഫ്രഞ്ച് ഭൗതിക ശാസ്ത്രഞ്ജന്മാരായ ചാൾസ് ഫാബ്രി, ഹെൻറി ബിഷൺ എന്നിവരാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്.
No comments:
Post a Comment