ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, September 2, 2018

ചിറക്കര ഇടവട്ടം ക്ഷീരസംഘത്തിന് എട്ടാം തവണയും പുരസ്കാരം



മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ കൊല്ലം ജില്ലയിലെ ഈ വർഷത്തെ മികച്ച ക്ഷീരസംഘത്തിനുള്ള അവാർഡ് ചിറക്കര ഇടവട്ടം ക്ഷീരസംഘത്തിന് ലഭിച്ചു. മേഖലാ യൂണിയൻ ചെയർമാൻ കല്ലട രമേശിന്റെ അധ്യക്ഷതയിൽ കൊല്ലത്തു വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ . കെ. രാജുവിൽ നിന്നും സംഘം പ്രസിഡന്റ് സുരഷ്.ബി. യും സെക്രട്ടറി പദ്മകുമാരി.എസും അവാർഡ് ഏറ്റുവാങ്ങി. തുടർച്ചയായ എട്ടാം വർഷമാണ് സംഘത്തിന് ഈ അവാർഡ് ലഭിക്കുന്നത് . അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിേലക്ക് നൽകുവാൻ തീരുമാനിച്ചു.

No comments:

Post a Comment