ഈ വര്‍ഷത്തെ ദേശീയ അധ്യാപകദിനാചരണം സെപ്റ്റംബര്‍ അഞ്ചിന് ബുധനാഴ്ച
അഘോഷങ്ങളില്ലാതെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് വി.ജെ.ടി. ഹാളില്‍
നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
പ്രൊഫ.സി.രവീന്ദ്രനാഥ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. മികച്ച
അധ്യാപകര്‍ക്കുള്ള അവാര്‍ഡ്, മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ്, അധ്യാപകരുടെ
സാഹിത്യ രചനയ്ക്കുള്ള പ്രൊഫ.മുണ്ടശ്ശേരി പുരസ്‌കാരം എന്നിവ വേദിയില്‍
വിതരണം ചെയ്യും.
പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി
സെപ്റ്റംബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിരുന്ന
റ്റി.റ്റി.ഐ./പി.പി.റ്റി.റ്റി.ഐ. കലോത്സവങ്ങള്‍ ഒഴിവാക്കിയതായും
അധ്യപകദിനാഘോഷത്തിന്റെ വേദി തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക്
മാറ്റിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment