എല്ലാം വര്‍ഷവും ഒക്ടോബര്‍ ഒന്ന് സസ്യാഹാര ദിനമായാണ് ആചരിക്കുന്നു
മനുഷ്യന്‍ അവന്‍റെ അടിസ്ഥാന രീതിയില്‍ നിന്ന് മാറി മാംസ ഭക്ഷണത്തിന്‍റെ പുറകെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. എങ്കിലും വലിയൊരു വിഭാഗം ആ തെറ്റുകളില്‍ നിന്ന് മാറി പ്രകൃതിയുടെ പാതയിലേക്ക് സഞ്ചരിക്കുവാന്‍ തയാറാവുന്നുണ്ട്.
പാശ്ചാത്യ രാജ്യങ്ങളാണ് ഇതില്‍ മുമ്പില്‍. വെജിറ്റേറിയന്‍ ദിനത്തില്‍ സസ്യാഹാര ശീലം പ്രചരിപ്പിക്കുവാനയി വിവിധ പരിപാടികളാണ് ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സസ്യാഹാരത്തിന്‍റെ ഗുണ വശങ്ങളെ പറ്റി ബോധവാന്മാരാക്കുന്ന സെമിനാറുകളും നടക്കും.ഒക്ടൊബര്‍ സസ്യാഹാരമാസമായും ആചരിക്കുന്നുണ്ട്
നിയമ വിദ്യാഭ്യാസത്തിനായി ബ്രിട്ടനില്‍ എത്തിയ ഗാന്ധിജി അവിടെ സസ്യാഹര സംഘം രുപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ ഗാന്ധിജിയുടെ പിന്തലമുറ അതിനായി ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഭാരത ജനത പൊതുവെ ഒരു സസ്യാഹാര സമൂഹമായാണ് കണക്കാക്കപ്പെടുന്നതെങ്കിലും ഒരു വലിയ വിഭാഗത്തില്‍ മാംസാഹാര ശീലം കൂടുതലായി കണ്ടു വരുന്നുണ്ട്. അതേസമയം മാംസാഹാര പ്രേമികളായ പാശ്ചാത്യര്‍ സസ്യാഹാര രീതിയിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.
സസ്യാഹാര രീതിയിലേക്ക് നാം മടങ്ങി പോവുകയാണെങ്കില്‍ അത് ഭൂമിക്ക് മനുഷ്യ കുലത്തിനും തന്നെ വളരെ ഉപകാരപ്രദമാവും. മാരക രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍ പോലുള്ളവയെ ഒരുപരിധി വരെ തടയാനാവും. സാധുക്കളായ മൃഗങ്ങളെ കൊല്ലുന്നതില്‍ നിന്നും മാംസത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതുക്കൊണ്ട് ഉണ്ടാകുന്ന പരിസര മാലിന്യ പ്രശ്നവും ഇല്ലാതാക്കാനാവും.
പ്രകൃതിയുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ജീവിക്കുന്ന ഒരു മനുഷ്യ സമൂഹമാണ് ആവശ്യം, അല്ലതെ പ്രകൃതി തത്വങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്നവരാകരുത് നാം.
No comments:
Post a Comment