ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.
Showing posts with label പ്രളയക്കെടുതി. Show all posts
Showing posts with label പ്രളയക്കെടുതി. Show all posts

Sunday, August 18, 2019

കേരള പുനർനിർമാണത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങണം: ലൈബ്രറി കൗൺസിൽ Library activists must take the lead in rebuilding Kerala: Library Council

മഴക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ സജീവമായി പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണനും സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടനും ആവശ്യപ്പെട്ടു.

ദുരിതാശ്വാസ പ്രവർത്തനത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങി അഭിമാനാർഹമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനത്തിലും പ്രവർത്തകർ മുന്നിട്ടിറങ്ങണം. എല്ലാ ലൈബ്രറികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തണം.  ഗ്രന്ഥശാലകൾ ശേഖരിക്കുന്ന ഫണ്ട് താലൂക്ക് ലൈബ്രറി കൗൺസിലുകളെ ഏൽപ്പിക്കണം.  ജില്ലാ ലൈബ്രറി കൗൺസിലുകൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഫണ്ട് ശേഖരിച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനെ ഏൽപിക്കണം.  ഈ പ്രവർത്തനങ്ങളുമായി ഗ്രന്ഥശാലാ പ്രവർത്തകരും അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.

Saturday, November 10, 2018

Kerala Floods - The Human Story കേരളം പ്രളയത്തെ അതിജീവിച്ചതിനെ വാഴ്ത്തി ഡിസ്കവറി ചാനലിന്റെ ഡോക്യുമെന്ററി; തിങ്കളാഴ്ച സംപ്രേഷണം

കേരളം അതിജീവിച്ച പ്രളയത്തെക്കുറിച്ച് ഡിസ്‌ക്കവറി ചാനല്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നു. ‘കേരള ഫ്ളഡ്സ് ദി ഹ്യൂമണ്‍ സ്റ്റോറി’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. നവംബര്‍ 12ന് രാത്രി ഒമ്പത് മണിക്കായിരിക്കും ഡിസ്‌കവറി ചാനലില്‍ ഈ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക.

ദുരിതത്തില്‍ പെട്ടവരുടെ അതിജീവന കഥകള്‍, രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ നീട്ടിയ സഹായ ഹസ്തങ്ങള്‍, സന്നദ്ധ സംഘടനകളിലുള്ളവര്‍ക്കൊപ്പം കൈമെയ് മറന്ന് പണിയെടുത്ത സിനിമാ താരങ്ങള്‍, അങ്ങനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് നീട്ടിയ കൈകളെ പിടിച്ചു കയറ്റിയ നിരവധി പേരെ ഈ ഡോക്യമെന്ററിയിലൂടെ ഡിസ്‌കവറി ചാനല്‍ പരിചയപ്പെടുത്തുന്നുണ്ട്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനാണ് ഓഗസ്റ്റ് 15 മുതല്‍ കേരളം സാക്ഷിയായത്. 11 ദിവസത്തിലധികം നീണ്ടു നിന്ന മഴ 40,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. ഈ ഡോക്യുമെന്ററിയിലൂടെ തകര്‍ച്ച എന്ന് സ്വയം നിര്‍വചിക്കാന്‍ കൂട്ടാക്കാതെ നിവര്‍ന്ന് നിന്ന് പോരാടിയ കേരളത്തെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡിസ്‌കവറി ചാനലിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ് ഹെഡ് സുല്‍ഫിയ വാരിസ് പറഞ്ഞു.

Tuesday, August 21, 2018

പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം

പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പുരടയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി സ്ഥലത്ത് വൈദ്യുത ബന്ധം ഉണ്ടോ ഇല്ലയോ എന്നു ഉറപ്പു വരുത്തണം. ഒരാള്‍ മാത്രമായി സ്ഥാപനങ്ങള്‍/വീടുകള്‍ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുത്. പുരയിടത്തിലേക്ക് കടക്കുന്നതിനു മുമ്പായി വീട്/സ്ഥാപനത്തിലേക്കുള്ള വൈദ്യുതി ലൈന്‍/സര്‍വീസ് വയര്‍ എന്നിവ പൊട്ടിവീണിട്ടുണ്ടൊയെന്ന് ഉറപ്പുവരുത്തണം.  ചുറ്റുവട്ടത്ത് വൈദ്യുതി ഉണ്ടെങ്കില്‍ പ്രസ്തുത ലൈന്‍/സര്‍വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്.  ലൈനുകള്‍ പൊട്ടിക്കിടക്കുന്നതോ താഴ്ന്നുകിടക്കുന്നതോ ആയി ശ്രദ്ധയില്‍പ്പെട്ടാല്‍ 9496061061 എന്ന ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെടണം. ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ എക്സ്റ്റന്‍ഷന്‍ ബോര്‍ഡോ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അതിന്റെ സമീപത്ത് പോകരുത്.
നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകള്‍ ഓണാക്കാവൂ. പൊട്ടിക്കിടക്കുന്ന എര്‍ത്ത് കമ്പിയില്‍ സ്പര്‍ശിക്കാന്‍ പാടില്ല. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണോയെന്ന് അറിയാന്‍ അതിന്റെ ടെസ്റ്റ് ബട്ടണ്‍ അമര്‍ത്തി ട്രിപ്പ് ആകുന്നുണ്ടോയെന്ന് നോക്കണം.  ഒരു കാരണവശാലും ഇ.എല്‍.സി.ബി ബൈപാസ് ചെയ്ത് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കരുത്. വീട്ടിലെ പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അഴിച്ചു മാറ്റണം.  ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെള്ളം കയറിയതായോ കാണുകയാണെങ്കില്‍ ആ ഉപകരണം ഉപയോഗിക്കരുത്. ഇ.എല്‍.സി.ബി പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ഓരോരോ എം.സി.ബി. ഓണ്‍ ചെയ്യാം. എ.എല്‍.സി.ബിയോ എം.സി.ബിയോ ട്രിപ്പ് ആകുന്ന പക്ഷം ഉപകരണങ്ങള്‍ സ്വയം ഓണ്‍ ആക്കാന്‍ ശ്രമിക്കരുത്.  കൈകൊണ്ട് സ്പര്‍ശിക്കാതെ വേണം എനര്‍ജി മീറ്ററിനു കേടുപാടുണ്ടോയെന്നും കത്തിയിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടത്. ഇന്‍വെര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.  
വൈദ്യുതി  സംബന്ധമായ സഹായത്തിന് കെ.എസ്.ഇ.ബി.എല്‍/ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റുമായി ബന്ധപ്പെടേണ്ടതാണ്.  ജോയിന്റുള്ള പ്ലാസ്റ്റിക് വയര്‍ ഉപയോഗിച്ച് താത്കാലിക വയറിംഗ് നടത്തരുത്. വീട്ടിലെ വയറിംഗ് സംബന്ധമായ തകരാറുകള്‍ പരി
ശോധിക്കുന്നതിനായി വയര്‍മാന്‍മാരുടെ സൗജന്യ സേവനത്തിനായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറെ ബന്ധപ്പെടാം. ശക്തമായ സൂര്യപ്രകാശം ഉള്ളപ്പോള്‍ സോളാര്‍ പ്രതിഷ്ഠാപനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.  സ്വിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ മറുകൈ ഭിത്തിയിലോ മറ്റോ തൊടാതിരിക്കാന്‍ ശ്രദ്ധിക്കണം. പാചകവാതകം, മറ്റു വാതക സാന്നിദ്ധ്യം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ സ്വിച്ചുകളോ മറ്റു വൈദ്യുത ഉപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുതി പുന:സ്ഥാപിക്കുന്ന ജോലിയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കണം.  ഏതെങ്കിലും സ്വിച്ച് ബോര്‍ഡോ കേടായ ഉപകരണങ്ങളോ സ്വയം റിപ്പയര്‍ ചെയ്യരുത് എന്നും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വെള്ളപ്പൊക്കത്തിനു ശേഷം വീടുകളിലേക്കു മാറി താമസിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ തയാറാക്കിയ ലഘുലേഖ ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവയാണ്: വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനു മുന്‍പ് വൈദ്യുതിയുടേയും പാചക വാതകത്തിന്റെയും സുരക്ഷ പരിശോധിച്ച് ഉറപ്പുവരുത്തണം. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കിയ ശേഷം ബ്ലീച്ചിംഗ് പൗഡര്‍ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും രണ്ട് സ്പൂണ്‍ ഡിറ്റര്‍ജെന്റ് പൗഡറും) ഉപയോഗിച്ച് കഴുകി അണുനശീകരണം നടത്തണം.പരിസരത്തുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണം. മലിനപ്പെട്ട കിണറുകള്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ സൂപ്പര്‍ ക്ലോറിനേഷന്‍(1000 ലിറ്റര്‍ വെള്ളത്തില്‍ അഞ്ച് ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍) നടത്തി ഒരു മണിക്കൂറിനു ശേഷം മാത്രം ഉപയോഗിച്ചു തുടങ്ങുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കണം(കുപ്പിവെള്ളം ഉള്‍പ്പെടെ). ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ പാചകം ചെയ്യുന്നതിന് ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലം ഉപയോഗിക്കണം.പഴകിയ ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കരുത്. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ കൈയുറയും കാലുറയും ധരിക്കണം. മലിനജലത്തില്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നവര്‍ എലിനപ്പനിക്കെതിരേയുള്ള പ്രതിരോധ മരുന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ഡോക്ടറുടെ സേവനം തേടണം. 

സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ല

സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ല
പ്രകൃതിക്ഷോഭ ദുരിതാശ്വാസ ആനുകൂല്യത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ (വാട്‌സ് ആപ്പ് മുതലായവ) പ്രചരിപ്പിക്കുന്ന അപേക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ളതല്ലെന്ന് ദുരന്തനിവാരണ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു.  ദുരന്ത ബാധിതര്‍ക്കുള്ള ആശ്വാസ ധനസഹായം ചട്ടങ്ങള്‍ പാലിച്ച് ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) മുഖേന വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ നിരാകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.