മഴക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാനുള്ള യജ്ഞത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ സജീവമായി പങ്കെടുക്കണമെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണനും സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടനും ആവശ്യപ്പെട്ടു.
ദുരിതാശ്വാസ പ്രവർത്തനത്തിൽ ഗ്രന്ഥശാലാ പ്രവർത്തകർ മുന്നിട്ടിറങ്ങി അഭിമാനാർഹമായ പ്രവർത്തനം നടത്തിയിട്ടുണ്ട്. കേരളത്തെ പുനർനിർമിക്കാനുള്ള പ്രവർത്തനത്തിലും പ്രവർത്തകർ മുന്നിട്ടിറങ്ങണം. എല്ലാ ലൈബ്രറികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തണം. ഗ്രന്ഥശാലകൾ ശേഖരിക്കുന്ന ഫണ്ട് താലൂക്ക് ലൈബ്രറി കൗൺസിലുകളെ ഏൽപ്പിക്കണം. ജില്ലാ ലൈബ്രറി കൗൺസിലുകൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഫണ്ട് ശേഖരിച്ച് സ്റ്റേറ്റ് ലൈബ്രറി കൗൺസിലിനെ ഏൽപിക്കണം. ഈ പ്രവർത്തനങ്ങളുമായി ഗ്രന്ഥശാലാ പ്രവർത്തകരും അഭ്യുദയകാംക്ഷികളും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു.
Good idea....there are more than 10000 libraries have in our state..if they will ready to come forward it will create a miracle for people who are suffered by the flood...
ReplyDelete