ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2019 ജനറല്‍/മറ്റ് വിഭാഗങ്ങള്‍ക്ക് സ്പോട്ട് അലോട്ട്മെന്‍റ് മേഖല തലത്തില്‍
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആര്‍.ഡി. കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ജനറല്‍/മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് മേഖല തലത്തില്‍ സ്പോട്ട് അലോട്ട്മെന്‍റ് നടത്തുന്നു. തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളുടെ സ്പോട്ട് അലോട്ട്മെന്‍റ് ആഗസ്റ്റ് 17-ാം തീയതി സര്‍വകലാശാല ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും, അടൂര്‍ മേഖലയിലേത് ആഗസ്റ്റ് 19-ാം തീയതി അടൂര്‍ സെന്‍റ് സിറിള്‍സ് കോളേജിലും, ആലപ്പുഴ മേഖലയിലേത് ആഗസ്റ്റ് 20-ാം തീയതി ആലപ്പുഴ എസ്.ഡി. കോളേജിലും, കൊല്ലം മേഖലയിലേത് ആഗസ്റ്റ് 21-ാം തീയതി കൊല്ലം എസ്.എന്‍ കോളേജിലും നടത്തുന്നതാണ്.
മേഖലാതലത്തില്‍ നടന്ന എസ്.സി/എസ്.ടി സ്പോട്ട് അലോട്ട്മെന്‍റിന് ശേഷം ഒഴിവ് വന്ന സീറ്റുകള്‍ അര്‍ഹരായ മറ്റു വിഭാഗങ്ങളിലേയ്ക്ക് നിയമാനുസൃതം മാറ്റി ഈ സ്പോട്ട് അലോട്ട്മെന്‍റ് വഴി നികത്തുന്നതാണ്. രാവിലെ 9 മണി മുതല്‍ 11 മണി വരെ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും റാങ്ക് പട്ടിക തയ്യാറാക്കി സ്പോട്ട് അലോട്ട്മെന്‍റ് നടത്തും. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പ്രവേശനം ഉറപ്പായാല്‍ മാത്രമേ ടി.സി.വാങ്ങുവാന്‍ പാടുള്ളൂ.
ഇതുവരെ പ്രവേശനം ലഭിക്കാതെ സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാല്‍ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്ട്രേഷന്‍ സമയം (രാവിലെ 9 മുതല്‍ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ
വിവരം എന്നിവ സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്‍റ് ഔട്ട് നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്.രജിസ്ട്രേഷന്‍ സമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും സര്‍വകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള എല്ലാവരേയും പരിഗണിച്ചതിന് ശേഷം മാത്രമേ അലോട്ട്മെന്‍റില്‍ പരിഗണിക്കുകയുള്ളൂ.
അലോട്ട്മെന്‍റ് ലഭിച്ചാല്‍ ഉടന്‍ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് 1860/- രൂപ (എസ്.സി/എസ്.ടി വിഭാഗം 940/-രൂപ). ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ലഭിക്കുകയാണെങ്കില്‍ രജിസ്ട്രേഷന്‍ ഫീസായ 430/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 220/-രൂപ) ഒരുക്കേണ്ടതാണ്. ഇതിനായി കൂടുതല്‍ സമയം അനുവദിക്കുന്നതല്ല. നിലവില്‍ കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ കോളേജില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് എന്നിവ നിര്‍ബന്ധമായും ഹാജരാക്കേണ്ടതാണ്. പ്രവേശന ഫീസ് മുന്‍പ് ഒടുക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ വീണ്ടും ഈ തുക ഒരുക്കേണ്ടതില്ല. ആയതിനാല്‍ അവര്‍ ഈ തുക ഒടുക്കിയ രസീതിന്‍റെ പകര്‍പ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കേണ്ടതാണ്. സ്വാശ്രയ(മെറിറ്റ് സീറ്റുകള്‍)/യു.ഐ.റ്റി. കോളേജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും മേല്‍ പറഞ്ഞ തീയതികളില്‍ സ്പോട്ട് അലോട്ട്മെന്‍റില്‍ പങ്കെടുക്കേണ്ടതാണ്. കോളേജ് തലത്തില്‍ നേരിട്ടുള്ള പ്രവേശനം അനുവദിക്കുന്നതല്ല. സര്‍വകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം ഒരു കാരണവശാലും പ്രവേശനം അനുവദിക്കുന്നതല്ല. രജിസ്ട്രേഷന്‍ ഉള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പരിഗണിച്ച ശേഷം മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളു. സ്പോട്ട് അലോട്ട്മെന്‍റിനായി സര്‍വകലാശാലയിലേയ്ക്ക് അപേക്ഷകള്‍ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.

No comments:
Post a Comment