ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, August 3, 2019

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം - 2019 എസ്.സി./എസ്.ടി. സീറ്റുകളില്‍ സ്പോട്ട് അലോട്ട്മെന്‍റ് First Year Degree Admission - 2019 SC / ST Spot allotment

ഒന്നാം  വര്‍ഷ ബിരുദ  പ്രവേശനം  -  2019 എസ്.സി./എസ്.ടി.  സീറ്റുകളില്‍  സ്പോട്ട്  അലോട്ട്മെന്‍റ് 

2019-20-ലെ  ഒന്നാം  വര്‍ഷ  ബിരുദ  പ്രവേശനവുമായി  ബന്ധപ്പെട്ട്  ഒഴിവുള്ള  എസ്.സി./എസ്.ടി. സീറ്റുകളിലേയ്ക്ക്  മേഖലാതലത്തില്‍  സ്പോട്ട്  അലോട്ട്മെന്‍റ്  നടത്തുന്നു.  തിരുവനന്തപുരം മേഖലയിലുള്ള  കോളേജുകളില്‍  ഓപ്ഷന്‍  നല്‍കിയിട്ടുള്ള  വിദ്യാര്‍ത്ഥികള്‍  സര്‍വകലാശാല  സെനറ്റ് ഹാളില്‍  ആഗസ്റ്റ്  07  നും  കൊല്ലം  മേഖലയിലുള്ള  കോളേജുകളില്‍  ഓപ്ഷന്‍  നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍  കൊല്ലം  എസ്.എന്‍  കോളേജില്‍  ആഗസ്റ്റ്  08  നും  ഹാജരാകേണ്ടതാണ്.  അടൂര്‍ മേഖലയിലുള്ള  കോളേജുകളില്‍    ഓപ്ഷന്‍  നല്‍കിയിട്ടുള്ള  വിദ്യാര്‍ത്ഥികള്‍  അടൂര്‍  സെന്‍റ് സിറിള്‍സ്  കോളേജില്‍  ആഗസ്റ്റ്  08  നും  ആലപ്പുഴ  മേഖലയിലുള്ള  കോളേജുകളില്‍    ഓപ്ഷന്‍ നല്‍കിയിട്ടുള്ള  വിദ്യാര്‍ത്ഥികള്‍  ആലപ്പുഴ  എസ്.ഡി.കോളേജില്‍  ആഗസ്റ്റ്  09  നും ഹാജരാകേണ്ടതാണ്. 

 രാവിലെ  9  മണി  മുതല്‍  11  മണി  വരെ  എസ്.സി./എസ്.ടി.  വിദ്യാര്‍ത്ഥികള്‍  ഓണ്‍ലൈന്‍ അപേക്ഷയുടെ  പ്രിന്‍റ്  ഔട്ട്  സഹിതം  ഹാജരായി  റിപ്പോര്‍ട്ട്  ചെയ്യണം.  നിലവില്‍  കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന  വിദ്യാര്‍ത്ഥികള്‍  സ്പോട്ട്  അലോട്ട്മെന്‍റില്‍  പ്രവേശനം  ഉറപ്പായാല്‍  മാത്രമേ ടി.സി.വാങ്ങുവാന്‍  പാടുള്ളൂ.  ഇതുവരെ  പ്രവേശനം  ലഭിക്കാതെ  സ്പോട്ട്  അലോട്ട്മെന്‍റില്‍ പങ്കെടുക്കാന്‍  വരുന്ന  വിദ്യാര്‍ത്ഥികളുടെ  കൈവശം  യോഗ്യതയും  ജാതിയും  തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം.  കോളേജും  കോഴ്സും  അലോട്ട്  ചെയ്തു  കഴിഞ്ഞാല്‍ യാതൊരു  കാരണവശാലും  മാറ്റം  അനുവദിക്കുകയില്ല.  രജിസ്ട്രേഷന്‍  സമയം  (രാവിലെ  9  മുതല്‍  11 മണി  വരെ)  കഴിഞ്ഞു  വരുന്നവരെ  ഒരു  കാരണവശാലും  പരിഗണിക്കുന്നതല്ല. 

ഓരോ  മേഖലയിലും ഉള്‍പ്പെടുത്തിയിരിക്കുന്ന  കോളേജുകളുടെ  വിവരം  സര്‍വകലാശാല  വെബ്സൈറ്റിൽ  പ്രസിദ്ധീകരിക്കും.   രജിസ്ട്രേഷന്‍  സമയത്ത്  റിപ്പോര്‍ട്ട്  ചെയ്യുന്ന  വിദ്യാര്‍ത്ഥികളില്‍  നിന്നും  സര്‍വകലാശാല തയ്യാറാക്കുന്ന  റാങ്ക്  പട്ടികയുടെ  അടിസ്ഥാനത്തിലാണ്  പ്രവേശനം  നടക്കുക.  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍  ഇല്ലാത്തവരെ  ഓണ്‍ലൈന്‍  അപേക്ഷ  സമര്‍പ്പിച്ചിട്ടുള്ള  എല്ലാവരേയും  പരിഗണിച്ചതിന്  ശേഷം  മാത്രമേ  അലോട്ട്മെന്‍റില്‍  പരിഗണിക്കുകയുള്ളൂ. അലോട്ട്മെന്‍റ്  ലഭിച്ചാല്‍  ഉടന്‍  തന്നെ  ഒടുക്കേണ്ടതായ  പ്രവേശന  ഫീസ്  (940/-  രൂപ)  കൈയില്‍ കരുതേണ്ടതാണ്.  ഓണ്‍ലൈന്‍  രജിസ്ട്രേഷന്‍  ഇല്ലാത്ത  വിദ്യാര്‍ത്ഥികള്‍ക്ക്  അഡ്മിഷന്‍  ലഭിക്കുകയാണെങ്കില്‍  രജിസ്ട്രേഷന്‍  ഫീസായ  220/-  രൂപയും  ഒടുക്കേതാണ്.  ഇതിനായി  കൂടുതല്‍ സമയം  അനുവദിക്കുന്നതല്ല.  നിലവില്‍  കോളേജുകളില്‍  പഠിച്ചുകൊണ്ടിരിക്കുന്ന  വിദ്യാര്‍ത്ഥികള്‍ കോളേജില്‍  നിന്നും  ലഭിച്ച  തിരിച്ചറിയല്‍  കാര്‍ഡ്,  ഓണ്‍ലൈന്‍  അപേക്ഷയുടെ  പ്രിന്‍റൗട്ട്  എന്നിവ നിര്‍ബന്ധമായും  ഹാജരാക്കേണ്ടതാണ്.  പ്രവേശന  ഫീസായ  940/-  രൂപ  മുന്‍പ്  ഒടുക്കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍  വീണ്ടും  ഈ  തുക  ഒടുക്കേണ്ടതില്ല.  ആയതിനാല്‍  അവര്‍  ഈ  തുക  ഒടുക്കിയ രസീതിന്‍റെ പകര്‍പ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കേണ്ടതാണ്. സ്പോട്ട് അലോട്ട്മെന്‍റിനായി സര്‍വകലാശാലയിലേയ്ക്ക് അപേക്ഷകള്‍ ഒന്നും തന്നെ അയയ്ക്കേണ്ടതില്ല.

ഒന്നാം  വര്‍ഷ ബിരുദാനന്തര  ബിരുദ  പ്രവേശനം  2019 പുതിയ  കോഴ്സുകള്‍ക്ക്  അഡ്മിഷന്‍  കേരള  സര്‍വകലാശാല  സെനറ്റ്  ഹാളില്‍ 05.08.2019  -  ന് 

സര്‍വകലാശാലയോട്  അഫിലിയേറ്റ്  ചെയ്തിട്ടുള്ള  സ്വാശ്രയ  കോളേജായ  മാര്‍  ഗ്രിഗോറിയസ് കോളേജ്  ഓഫ്  ആര്‍ട്സ്  ആന്‍റ്  സയന്‍സ്,  പുന്നപ്ര,  ആലപ്പുഴ  -  എം.കോം.  20  സീറ്റും  എയ്ഡഡ് കോളേജായ  എം.എസ്.എം  കോളേജ്,  കായംകുളം  -  എം.എ.  മലയാളം  20  സീറ്റും  അനുവദിച്ചിരിക്കുന്നു.  മേല്‍  പറഞ്ഞ  കോഴ്സുകളുടെ  മെറിറ്റ്  സീറ്റുകളിലേയ്ക്ക്  സര്‍വകലാശാല  സെനറ്റ്  ഹാളില്‍ വച്ച്  05.08.2019  -  ന്  അഡ്മിഷന്‍  നടത്തുന്നു.

   05.08.2019  -  ന്  രാവിലെ  11  മണി  വരെ  ഹാജരാകുന്നവരില്‍  നിന്നും  റാങ്ക്  ലിസ്റ്റ്  തയ്യാറാക്കി  പ്രവേശനം  നടത്തുന്നതാണ്.  വിദ്യാര്‍ത്ഥികള്‍  അസ്സല്‍  സര്‍ട്ടിഫിക്കറ്റ്,  ഫീസ്,  നിലവില്‍  ഓണ്‍ലൈന്‍  രജിസ്ട്രേഷന്‍  ഉള്ളവര്‍  അതിന്‍റെ  ഏറ്റവും  പുതിയ  പ്രിന്‍റൗട്ട് എന്നിവ  കൊണ്ട്  വരേണ്ടതാണ്.  എസ്.സി/എസ്.ടി,  മറ്റു  സംവരണ  സീറ്റുകളില്‍  പരിഗണിക്കപ്പെടുവാന്‍  ആഗ്രഹിക്കുന്നവര്‍  ജാതി  തെളിയിക്കുന്ന  അസ്സല്‍  സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കേണ്ടതാണ്. സര്‍ട്ടിഫിക്കറ്റുകള്‍  ഹാജരാക്കാന്‍  സമയം  അനുവദിക്കുന്നതല്ല.

എം.എസ്.എം  കോളേജ്,  കായംകുളം  -  എം.എ.  മലയാളം  കമ്മ്യൂണിറ്റി  ക്വാട്ട  സീറ്റുകളിലേക്കും അന്നേ  ദിവസം  പ്രവേശനം  നടത്തുന്നതാണ്.  നിലവില്‍  രജിസ്ട്രേഷന്‍  ഇല്ലാത്തവര്‍  അഡ്മിഷന് വരുമ്പോള്‍  (https://admissions.keralauniversity.ac.in/pg2019/ )  എന്ന  വെബ്സൈറ്റിലെ  മാനേജ്മെന്‍റ് ക്വാട്ട         രജിസ്ട്രേഷന്‍  പൂര്‍ത്തിയാക്കി  ഓണ്‍ലൈന്‍  പ്രിന്‍റൗട്ട്  കൊണ്ട് വരേണ്ടതാണ്.
അലോട്ട്മെന്‍റ്  ലഭിച്ചാല്‍  ഉടന്‍  തന്നെ  ഒടുക്കേണ്ടതായ  പ്രവേശന  ഫീസ്  (ജനറല്‍/            എസ്.ഇ.ബി.സി.  വിഭാഗങ്ങള്‍ക്ക്  1040/-  രൂപയും  എസ്.സി./  എസ്.ടി.  വിഭാഗങ്ങള്‍ക്ക്  310/-  രൂപയും) കൈയില്‍  കരുതേണ്ടതാണ്.  ഇതിനായി  കൂടുതല്‍  സമയം  അനുവദിക്കുന്നതല്ല.  പ്രവേശന  ഫീസ് മുന്‍പ്  ഒടുക്കിയിട്ടുള്ള  വിദ്യാര്‍ത്ഥികള്‍  ഈ  തുക  വീണ്ടും  ഒടുക്കേണ്ടതില്ല.  ആയതിനാല്‍  അവര്‍ ഈ തുക ഒടുക്കിയ രസീതിന്‍റെ പകര്‍പ്പ് നിശ്ചയമായും  കൈവശം സൂക്ഷിക്കേണ്ടതാണ്.

No comments:

Post a Comment