ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, July 24, 2019

Basic English Grammar Articles (part 2)

Definite Articles
==============

'The ' എന്നത് definite articles എന്നും അറിയപ്പെടുന്നു.


ഒരു നിശ്ചിത വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.

പ്രപഞ്ചത്തിലെ അതുല്യമായ വസ്തുക്കൾക്ക് മുൻപിൽ "The" ഉപയോഗിക്കുന്നു.

ഉദാ: The Sun, the heavens, the gods (എന്നാൽ god, heaven തുടങ്ങിയവ ഏക വചനമായി വരുമ്പോൾ the ഉപയോഗിക്കേണ്ട ആവശ്യം ഇല്ല)

വിശുദ്ധ ഗ്രന്ഥങ്ങൾക്കും ദിനപത്രങ്ങൾക്കും മുന്നിൽ

ഉദാ: the Quran, the encyclopaedia, the Indian Express

ഗ്രന്ഥകർത്താവിൻറെ പേരോടുകൂടിയ പുസ്തകങ്ങൾക്ക് മുൻപിൽ 'the' ആവശ്യമില്ല

ഉദാ: Homer's Iliad

"The" ഉപയോഗിക്കേണ്ട അവസരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
Rivers, Canals, Seas, Oceans, etc (Eg : The Pacific, The Arabian Sea, The Nile)
Mountain range, group of islands (Eg : The Alps, The Andaman and Nicobar islands)
Musical instruments (The Guittar, The Saxophone)
Superlative degrees (He is the best batsman in the world)
Monuments (The Taj Mahal, The Rajghat)
Ordinal numbers (The first, The second)
Official posts (The president, The Secretary)
Scientific discoveries (The Radio was invented by Marconi)
Individual island, Mountain, peak എന്നിവയ്ക്ക് മുൻപിൽ The ചേർക്കേണ്ട ആവശ്യമില്ല,

ഉദാ: I will climb Everest

Aricles ആവശ്യമില്ലാത്ത സന്ദർഭങ്ങൾ താഴെ പറയുന്നു.
Names of persons or Paces (Eg: Raju, Alappuzha)
Countries, Continents, CIties (India, Asia)
സമൂഹമായി നിൽക്കുന്ന അല്ലെങ്കിൽ ബഹുവചനരൂപത്തിൽ എഴുതുന്ന രാജ്യനാമങ്ങൾക്ക് മുൻപിൽ "the" ചേർക്കണം

ഉദാ: The United States of America, The Netherlands, The Sudan, The People's republic of China
Languages (English, Spanish)
എന്നാൽ ആ ഭാഷ സംസാരിക്കുന്ന ജനങ്ങളെ കാണിക്കാൻ "the" ചേർക്കാവുന്നതാണ്.

ഉദാ: The English means the people of England
Sports and Hobbies (Eg : We play football)
Breakfast, Lunch, Dinner (I usually have breakfast at 9 am)
എന്നാൽ അവയ്ക്ക് മുൻപിൽ ഒരു "adjective" വന്നാൽ Article ഉപയോഗിക്കാവുന്നതാണ്.

ഉദാ: I had a good breakfas today
Relations like Mother, Faher, Uncle etc (My Father, My Mother)
School, College, Hospital, CHurch etc (He goes to college regularly)
ഈ സ്ഥാപനങ്ങളിൽ വേറെ എന്തെങ്കിലും ആവശ്യത്തിനായി ആണ് പോകുന്നതെങ്കിൽ "The" ചേർക്കേണ്ടതാണ്

ഉദാ: He went to the hospital to meet his friend
He went to the school to attest certificates
Metals (Eg : Iron is a useful metal)
ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് മുൻപിൽ "The" ചേർക്കണം.

ഉദാ : The Iron axe is so sharp to cut the tree.

2) ശരിയായ പദം തിരഞ്ഞെടുക്കാൻ. ഏറ്റവും കൂടുതൽ തെറ്റ് വരാൻ സാധ്യത ഉള്ള ചോദ്യങ്ങളിൽ ഒന്നാണ് ഇത്. ശരിയാണെന്ന് നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്യുക. വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ലെങ്കിലും കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇത് പോലുള്ള വാക്കുകൾ ആയിരിക്കും വരുന്നത് എന്ന് മനസ്സിലാക്കുക.

Jewellery, Lieutenant, Matinee, Millennium, Mileage, Magnificent, Mattress, Inflammatory, Forty, Refuse,

Identify the word correctly spelt (LDC Trivandrum 2014)
a) Setement    b)Settlemeant  c)Settlement   d) Settilment

ഉത്തരം : c)Settlement

Monday, July 22, 2019

Basic English Grammar; Articles (part 1)



ARTICLES
=========
ഏതൊരു നാമത്തെയും modify ചെയ്യുന്നതിനാണ് ഇംഗ്ലീഷിൽ Articles പ്രയോഗിക്കുന്നത്. Articles എന്നത് വ്യക്തിയാവാം (person ), സ്ഥലമാവാം (Place) ,object, idea എന്നിവയാകാം.an article is an adjective എന്നാണ് പറയുക.which is any word that modifies a noun.usually adjectives modify nouns through description, but articles are used instead to point out or refer to nouns.


A, An, The എന്നിവയാണ് Articles.ഇവയിൽ 'a' 'an ' എന്നിവ indefinite articles എന്നറിയപ്പെടുന്നു. 'The ' എന്നത് definite articles എന്നും അറിയപ്പെടുന്നു.

Indefinite Articles (A, An )
**************************
1) Indefinitie Articles എന്താണെന്ന് നോക്കാം. A,An എന്നിവയാണ് indefinite Articles. ഒരു വസ്തുവിനെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ Specify ചെയ്യാതെ പറയുന്ന ഘട്ടങ്ങളിലാന്ന് indefinite articles ഉപയോഗിക്കുന്നത്.

Eg :- 1) I saw a man standig on the road (some man- not definite )... a man എന്നേ പറയുന്നുള്ളു... ഉറപ്പിച്ച് പറയുന്നില്ല.

2) He said he would have an orange ( an orange - not definite)

A, An എന്നിവ ഒന്ന് ,ഒരു എന്നീ അർത്ഥങ്ങളാണ് സൂചിപ്പിക്കുന്നത്. Vowels A ,E , I ,O ,U (സ്വരാക്ഷരങ്ങൾ ) കൊണ്ട് തുടങ്ങുന്ന പദങ്ങൾക്ക് മുമ്പാണ് "an" ഉപയോഗിക്കുന്നത്.
Eg:- an umbrella, an animal , an Indian
എന്നാൽ ഇത്തരത്തിൽ a , an പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്‌.
Eg :- a European എന്നാണ് പറയുക... അല്ലാതെ an European എന്ന് പറയില്ല. കാരണം European എന്ന വാക്ക് ' E ' എന്ന സ്വരാക്ഷരം കൊണ്ടാണ് തുടങ്ങുന്നതെങ്കിലും " യുറോപ്യൻ " എന്നാണ് ഉച്ചാരണം. ഇതിൽ ' യ ' വ്യഞ്ജനാക്ഷരമാണ്. അതു പോലെയാണ് a University (യുണിവേഴ്സിറ്റി) എന്ന പറയുന്നത്. "യ " സ്വരാക്ഷരമല്ലാത്തതിനാൽ an ചേർക്കേണ്ടതില്ല

Eg :- an MLA എന്നാണ് പറയുക. a MLA എന്ന് പറയില്ല. കാരണം ഇവിടെ MLA എന്ന് തുടങ്ങുന്ന "എ" സ്വരാക്ഷരമാണ്‌. അതിനാൽ " an MLA " എന്നാ പറയുക. a honourableman എന്ന് പറയില്ല. പകരം an honourableman എന്നാ പറയുക. ഓണറബിൾ എന്നതിലെ 'ഓ' സ്വരാക്ഷരമാണ്.
ഇപ്രകാരം ' a 'ആണോ ' an ' ആണോ ചേർക്കേണ്ടത് എന്നറിയാൻ പ്രയാസമാവുകയാണെങ്കിൽ ഇംഗ്ലീഷ് സ്വരാക്ഷരങ്ങളായ (a, e, i, o, u ) ന് പകരം മലയാള സ്വരാക്ഷരങ്ങൾ (അ, ഇ,ഉ,എ,ഐ,ഒ, ഔ ) സങ്കൽപ്പിച്ചു നോക്കിയാൽ മതി.
Eg :- a Universitly, a Unifom,an MLA,an honest man, an hour,an honourable man ,a one rupee note (വ.... ഒരു സ്വരാക്ഷരമല്ല)

Indefinite articles നെ ക്കുറിച്ച് വിശദമായി അടുത്ത് ക്ലാസ്സിൽ കൂടുതൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നതാണ്.

Monday, July 15, 2019

Passport alert! Ministry of External Affairs issues warning on fake passport services websites



പാസ്പോര്ട്ട് അപേക്ഷകരെ ലക്ഷ്യമിട്ട്,  ഓൺലൈൻ സേവനങ്ങൾ എന്ന രീതിയിൽ   പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷകൾ,  അപ്പോയിന്റ്മെന്റ്,   വ്യക്തിഗത വിവരശേഖരണം, അമിത ചാർജ്ജ് ഈടാക്കൽ  തുടങ്ങിയ ഉദ്ദേശങ്ങളോടെ, കബളിപ്പിക്കപ്പെടുന്ന  വെബ്‌സൈറ്റുകളും മൊബൈൽ അപ്പ്ലിക്കേഷനുകളും നിരവധിയുള്ളതായി കേന്ദ്ര മന്ത്രാലയത്തിന്റെ അറിയിപ്പുണ്ട്.

ഔദ്യോഗിക പാസ്പോര്ട്ട് വെബ് പോർട്ടൽ പോലെ തോന്നിക്കുന്ന *.org, *.in, *.com എന്നീ ഡൊമൈനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി വെബ്‌സൈറ്റുകളിൽ ചിലതാണ് ചുവടെ

www.indiapassport.org
www.online-passportindia.com
www.passportindiaportal.in
www.passport-india.in
www.passport-seva.in
www.applypassport.org

ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കുന്ന പൗരന്മാർ വളരെയധികം ജാഗരൂകരമാണെന്നും പാസ്സ്‌പോർട്ട് സംബന്ധമായ ആവശ്യങ്ങൾക്കായുള്ള ഒഫീഷ്യൽ വെബ്‌സൈറ്റ് www.passportindia.gov.in എന്നതാണെന്നും Passport Seva, Consular, Passport & Visa Division, Ministry of External Affairs, Government of India അറിയിക്കുന്നു.

mPassport Seva എന്ന ഔദ്യോഗിക മൊബൈൽ അപ്പ്ലിക്കേഷനും   Android and iOS application സ്റ്റോറുകളിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്. #keralapolice

Sunday, July 14, 2019

ലളിത പാഠങ്ങളുമായി സാക്ഷരതാമിഷന്റെ പ്ലസ് ടു തുല്യത കോഴ്‌സ് Kerala State Literacy Mission Higher Secondary Equivalency course 5th Batch (2019-21) Online Registration started

പ്രോസ്പെക്ടസ്

SBI ചെലാൻ


അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. 18-04-2013ലെ സ.ഉ.(കൈ)നം.138/2013/പൊ.വി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സാക്ഷരതാമിഷന് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. മാനവികവിഷയങ്ങളായ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളാണ് ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നവസാക്ഷരര്‍, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്നതാണ് തുല്യതാപരിപാടിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

സാക്ഷരതാമിഷന്‍റെ ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സ് ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല (IGNOU) യുടെ വിവിധ കോഴ്സുകള്‍ക്കുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാക്ഷരതാമിഷന്‍റെ ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സ് പ്ലസ്ടുവിനു തുല്യമാക്കി സര്‍ക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

ഹയർ സെക്കൻഡറി തുല്യത കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഔപചാരിക തലത്തിലുള്ള എസ് എസ് എൽ സി വിജയിച്ചവരോ, സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സ് വിജയിച്ചവരോ ഔപചാരിക തലത്തിലെ പ്ലസ് ടു/ പ്രീഡിഗ്രി പരീക്ഷയിൽ തോററവരോ ആകണം.  പ്രമോഷനും ഉപരി പഠനത്തിനും, പി എസ് സി പരീക്ഷകൾക്കും ഈകോഴ്‌സ് യോഗ്യതയുള്ളതാണ്. ജില്ലയിലെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും ഇതിന്റെ പഠന കേന്ദ്രം ഉണ്ടായിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ്സ് നടത്തുന്നത്. പരീക്ഷ ബോർഡും, ഹയർ സെക്കൻഡറി പരീക്ഷ ബോർഡുമാണ് പരീക്ഷ നടത്തുന്നത്.

 ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലാരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി രണ്ട് അധ്യയന വര്‍ഷമാണ്. 2500 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള കോഴ്‌സിന്റെ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ആറ് വിഷയങ്ങളിലാണ് പഠനം. കോമേഴ്‌സ് ഗ്രൂപ്പില്‍ ഇംഗ്ലീഷ്, മലയാളം, ബിസിനസ് സ്റ്റഡീസ്, എക്കൗണ്ടന്‍സി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളാണുണ്ടാവുക. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ബിസിനസ് സ്റ്റഡീസിനും എക്കൗണ്ടന്‍സിക്കും ബദലായി ഹിസ്റ്ററിയും സോഷ്യോളജിയും പഠന വിഷയമായുണ്ടാകും.

പാഠപുസ്തകങ്ങള്‍, അധ്യാപക സഹായികള്‍ എന്നിവ കോഴ്‌സ് ആരംഭിക്കുമ്പോള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നേരിട്ട് തന്നെയാണ് വിതരണം ചെയ്യുക. പഠിതാക്കള്‍ക്കായി സമ്പര്‍ക്ക ക്ലാസുകള്‍ നടത്തും. സ്വയം പഠന രീതിക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസ് നടക്കുക. ഒരു വിഷയത്തിന് വര്‍ഷം 40 മണിക്കൂര്‍ എന്ന നിലയിലാണ് ക്ലാസ് ഉണ്ടാകുക.  കോഴ്‌സിന്റെ പരീക്ഷാ നടത്തിപ്പ്, മൂല്യ നിര്‍ണയം, സര്‍ട്ടിഫിക്കറ്റ് നിര്‍ണയം എന്നിവയെല്ലാം ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണ് ഏറ്റെടുത്ത് നടത്തുക. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അവധി ദിവസങ്ങളില്‍ ക്ലാസിന് സൗകര്യമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എളുപ്പം വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്നതാണ് കൂടുതല്‍ പേരെ പ്ലസ് ടു തുല്യതാ കോഴ്‌സിലേക്കാകര്‍ഷിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.