ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, October 30, 2019

Educational holidays in four taluks സംസ്ഥാനത്തെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി

സംസ്ഥാനത്തെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
കാലാവസ്ഥ നിരീക്ഷണ വിഭാഗം തീവ്ര ന്യൂനമർദ്ദ മുന്നറിയിപ്പ് നൽകിയതിനാൽ തൃശ്ശൂർ ജില്ലയിലെ തീരദേശത്തുള്ള ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കളക്ടർ വ്യാഴാഴ്ച (31.10.2019) അവധി പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ജില്ല കളക്ടർ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അവധി പ്രഖ്യാപിച്ചത്.


പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ തീരദേശ താലൂക്കുകളായ ഫോർട്ടുകൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (31-10 -2019) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിലെ ബീച്ചുകളിൽ നാളെ പ്രവേശനം നിരോധിച്ചും ഉത്തരവിട്ടിട്ടുണ്ട്.

No comments:

Post a Comment