ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, October 4, 2019

KSEB അറിയിപ്പ്



കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ സോഫ്റ്റ്‌വെയര്‍ നവീകരണ പ്രവർത്തനങ്ങൾ 2019 ഒക്ടോബര്‍ 5ന് വൈകുന്നേരം 7 മണി മുതൽ  8ന് വൈകുന്നേരം 6 മണി വരെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ മേൽപ്പറഞ്ഞ തീയതികളില്‍ ഓൺലൈനായോ ഫ്രണ്ട്സ് (FRIENDS), അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കുന്നതല്ല. വൈദ്യുതി തടസ്സങ്ങൾ സംബന്ധമായ അറിയിപ്പുകളും ഈ കാലയളവിൽ ഉണ്ടായിരിക്കുന്നതല്ല. ഇതു മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നു

No comments:

Post a Comment