പത്താം തരം തുല്യതാ കോഴ്സ്
· പി എസ് സി അംഗീകൃതം
· ജൂലൈ 1 ന് 17 വയസ്സ് പൂർത്തിയാകണം
· ഏഴാം ക്ലാസ് വിജയിക്കണം
· പി എസ് സി നിയമനം, ഉപരിപഠനം, പ്രൊമോഷൻ എന്നിവയ്ക്ക് അർഹത
· കന്നഡ, തമിഴ് ഭാഷകളിലും പഠിക്കാം
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി. ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതെ പോയവർക്കും അപൂർണമായി പഠനം നിർത്തേണ്ടിവന്നവർക്കും തുടർപഠനത്തിന് അവസരം നൽകുന്ന പഠനപരിപാടിയാണ് സാക്ഷരതാമിഷൻ നടത്തുന്ന തുല്യതാകോഴ്സുകൾ. ഔപചാരിക നാല്, ഏഴ് ക്ലാസുകൾക്ക് തുല്യമായ കോഴ്സുകൾ നടത്തി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രവർത്തനം സാക്ഷരതാമിഷൻ 2000 മുതൽ നടത്തിവരുന്നു. തുല്യതാ കോഴ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2006 ൽ തുടക്കം കുറിച്ച പത്താംതരം തുല്യതാ കോഴ്സ്, ഔപചാരിക ഏഴാം ക്ലാസോ, തുല്യത ഏഴാം ക്ലാസോ പാസായിട്ടുള്ള 17 വയസ്സ് പൂർത്തിയായ ഏതൊരാൾക്കും പത്താംതരം തുല്യ കോഴ്സിന് ചേരാൻ യോഗ്യതയുണ്ട്. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവർക്ക് എസ്.എസ്.എൽ.സി. പാസായവരെ പോലെ ഉപരിപഠനത്തിനും പി.എസ്.സി.യുടെ നിയമനത്തിനും പ്രൊമോഷനും അർഹതയുണ്ടായിരിക്കും. മലയാളം മാധ്യമത്തിൽ ആരംഭിച്ച ഈ കോഴ്സ് കന്നഡ, തമിഴ് മീഡിയത്തിലും ലക്ഷദ്വീപിലും ഗൾഫ് രാജ്യങ്ങളിലും ആരംഭിച്ചിട്ടുണ്ട്.
09.03.2004 ലെ G.O (MS) 78/2004/G.Edn, 25.05.2010 ലെ G.O (MS) 87/10 പൊ.വി. എന്നീ സർക്കാർ ഉത്തരവുകൾ പ്രകാരം പത്താംതരം തുല്യതാകോഴ്സിന്റെ നടത്തിപ്പിനുള്ള ചുമതല സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റിക്കും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയുടെ ചുമതല സംസ്ഥാന പൊതുപരീക്ഷാബോർഡിനുമാണ്.
കോഴ്സിന്റെ കാലയളവ് : 10 മാസം
പാഠ്യപദ്ധതി
ഔപചാരികവിദ്യാഭ്യാസത്തിലെ എസ്. എസ്. എൽ. സിക്കുള്ള എല്ലാ വിഷയങ്ങളും പത്താംതരം തുല്യതാ കോഴ്സിനുമുണ്ടായിരിക്കും. എസ്.എസ്.എൽ.സി പാഠ്യപദ്ധതിയോട് തുല്യത അവകാശപ്പെടാവുന്ന രീതിയിലാണ് പത്താം തരം തുല്യതാ കോഴ്സിന്റെ പാഠ്യപദ്ധതി തയാറാക്കിയിട്ടുള്ളത്.
രജിസ്ട്രേഷൻ കാലാവധി : 2021 ഫെബ്രുവരി 1 മുതൽ മാർച്ച് 15 വരെയാണ്.
കോഴ്സിൽ ചേരുന്നതിനുള്ള യോഗ്യതകൾ
1. പ്രായം : രജിസ്ട്രേഷൻ സമയത്ത് 17 വയസ്സ് പൂർത്തിയായിരിക്കണം.
2. ഔപചാരികതലത്തിലുള്ള ഏഴാം ക്ലാസ് വിജയിച്ചവർ
3. സംസ്ഥാന സാക്ഷരതാമിഷൻ നടത്തുന്ന ഏഴാംതരം തുല്യതാപരീക്ഷ വിജയിച്ചവർ
4. ഔപചാരികതലത്തിലുള്ള എട്ടാം ക്ലാസിനും പത്താംക്ലാസിനും ഇടയിൽ പഠനം നിർത്തിയവർ
5. എസ്.എസ്.എൽ.സി. പരാജയപ്പെട്ടവർ (2019 വരെ)
അപേക്ഷിക്കേണ്ട രീതി
അപേക്ഷാഫോറം, പ്രോസ്പെക്ടസ്, ചെലാൻ എന്നിവ സംസ്ഥാന സാക്ഷരതാമിഷന്റെ www.literacymissionkerala.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
രജിസ്ട്രേഷൻ ഫീസ് 100 രൂപയാണ്. കോഴ്സ് ഫീസിനോടൊപ്പം രജിസ്ട്രേഷൻ ഫീസായ 100 രൂപ ചെലാൻ മുഖേന ബാങ്കിൽ അടയ്ക്കേണ്ടതാണ്.
എസ്.സി., എസ്.ടി. വിഭാഗം പഠിതാക്കൾക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.
പത്താംതരം തുല്യതാ കോഴ്സ് ഫീസ് 1850/- രൂപയും രജിസ്ട്രേഷൻ ഫീസ് 100/- രൂപയും ഉൾപ്പെടെ 1950/- രൂപയാണ്.
കോഴ്സ് ഫീസ് - രജിസ്ട്രേഷൻ ഫീസ് അടയ്ക്കേണ്ട രീതി
രജിസ്ട്രേഷൻ ഫീസ് നിർബന്ധമായും കോഴ്സ് ഫീസിനോടൊപ്പം ചെലാൻ മുഖേന അടയ്ക്കേണ്ടതാണ്. അല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല. ചെലാൻ www.literacymissionkerala.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ചെലാൻ പൂരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ശാഖകളിൽ പണമടയ്ക്കാവുന്നതാണ്. പണമടയ്ക്കുമ്പോൾ ബാങ്കിൽ നിന്ന് ലഭിക്കുന്ന ചെലാനിൽ ‘KSLMA Copy' എന്നെഴുതിയ ചെലാന്റെ ഭാഗം അപേക്ഷയുടെ പ്രിന്റ് ഔട്ടിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.
40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫീസ് സൗജന്യമായിരിക്കും.
നിർദ്ദേശങ്ങൾ
അപേക്ഷയുടെ പ്രിന്റ് ഔട്ടിനോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന രേഖകൾ ജില്ലാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
1. ഫീസ് അടച്ച് ചെലാൻ
2. ജനനതിയതി തെളിയിക്കുന്നതിന് പഠിച്ചിരുന്ന വിദ്യാലയത്തിലെ അഡ് മിഷൻ രജിസ്റ്ററിന്റെ പകർപ്പ്/തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് /സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിലേതിന്റെയെങ്കിലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടതാണ്.
3. പട്ടികജാതി/വർഗ പഠിതാക്കൾക്ക് ഫീസ് ഇളവ് ലഭിക്കുന്നതിന് ജാതി തെളിയിക്കുന്നതിനായി തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകന്റെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയത് വില്ലേജ് ഓഫീസർ /തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പകരമായി അടിസ്ഥാന രേഖയായി പരിഗണിക്കും. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണെങ്കിൽ അവരുടെ/ അവരിലൊരാളുടെ എസ്.എസ്. എൽ. സി ബുക്ക് /വിദ്യാഭ്യാസരേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കും.(07.10.2021 ലെ ജിഒ(പി) നം.1/2021/പിഐഇഎംഡി നമ്പർ സർക്കാർ ഉത്തരവ് ബാധകം)
4. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കേണ്ടതാണ്.
5. അപേക്ഷയിൽ പതിക്കുന്ന ഫോട്ടോ നിശ്ചിത അളവിലുള്ളതായിരിക്കണം.
6. "Private over aged Candidates' അപേക്ഷയോടൊപ്പം ഏഴാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.
7. പത്താംതരം തുല്യതാ കോഴ്സിന് താങ്കൾ തെരഞ്ഞെടുക്കുന്ന മീഡിയം (മലയാളം/ കന്നഡ /തമിഴ്) ഏതാണെന്ന് അപേക്ഷാഫോറത്തിൽ ( ✓ ) അടയാളം ചെയ്യേണ്ടതാണ്.
അപേക്ഷകൾ നിരസിക്കപ്പെടാവുന്ന സാഹചര്യങ്ങൾ
1. അപേക്ഷ അവ്യക്തവും അപൂർണവുമായാൽ.
2. നിശ്ചിത ഫീസ് തുക അടച്ച ചെലാൻ ഇല്ലാതിരുന്നാൽ.
3. ജനനതീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കാതിരുന്നാൽ,
4. വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കാതിരുന്നാൽ
5. എസ്.എസ്.എൽ.സി. ഗ്രേഡ് സിസ്റ്റം പ്രകാരം 2019 നുശേഷം പരാജയപ്പെട്ടവർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ
6. പട്ടികജാതി /വർഗ പഠിതാക്കളുടെ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടുത്താതിരുന്നാൽ
പഠനസാമഗ്രികൾ
സംസ്ഥാന സാക്ഷരതാമിഷന്റെ ജില്ലാ ഓഫീസുകളിൽ നിന്ന് പാഠ പുസ്തകങ്ങൾ, അധ്യാപക സഹായികൾ എന്നിവ കോഴ്സ് ആരംഭിക്കുമ്പോൾ വിതരണം ചെയ്യുന്നതാണ്.
സമ്പർക്ക പഠനക്ലാസുകൾ
പത്താംതരം തുല്യതാ പഠിതാക്കൾക്കായി സമ്പർക്ക പഠനക്ലാസുകൾ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ നടത്തുന്നതാണ്. എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ നടത്തുന്ന ത്. ക്ലാസിന്റെ സുഗമമായ നടത്തിപ്പിനുള്ള ചുമതല ജില്ലാ പ്രോജക്ട് കോർഡി നേറ്റർമാർ, കോഴ്സ് കൺവീനർമാർ, സെന്റർ കോർഡിനേറ്റർമാർ എന്നിവർക്കാണ്.
പരീക്ഷ
കേരള സംസ്ഥാന പൊതുപരീക്ഷാ ബോർഡാണ് പരീക്ഷ നടത്തുന്നത്. പൊതുപരീക്ഷയുടെയും നിരന്തര വിലയിരുത്തൽ സ്കോറും ഉൾപ്പെടുത്തി ഗ്രേഡിങ് സമ്പ്രദായത്തിലാണ് ഫലം പ്രഖ്യാപിക്കുന്നത്. പഠിതാക്കളുടെ എണ്ണ മനുസരിച്ച് പരീക്ഷാകേന്ദ്രങ്ങൾ അതത് ജില്ലകളിൽ നിർണയിക്കുന്നതാണ്.
നിബന്ധനകൾ
1. പത്താംതരം തുല്യതാ കോഴ്സ് പരീക്ഷാ വ്യവസ്ഥകളും മാർഗ നിർദേശങ്ങളും സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങൾക്കാ വ്യാഖ്യാനങ്ങൾക്കോ ഇടവരുന്നപക്ഷം ഇക്കാര്യത്തിൽ തുല്യതാ ബോർഡിന്റെയും പൊതുപരീക്ഷാബോർഡിന്റെയും തീരുമാനം അന്തിമമായിരിക്കും.
2. പത്താംതരം തുല്യതാകോഴ്സിന് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളി ല്ലാതെ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്ക് അപേക്ഷയോടൊപ്പം അടച്ച തുക ഒരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
3. ഈ കോഴ്സ് സംബന്ധിച്ച് സംസ്ഥാന സർക്കാരും തുല്യതാപരീക്ഷാ ബോർഡും കാലാകാലങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ ഈ കോഴ്സിന് ബാധകമായിരിക്കും.
5. കോഴ്സ്, പരീക്ഷ ഇവ സംബന്ധിച്ചുള്ള നിയമപരമായ തർക്കങ്ങൾ തിരുവനന്തപുരം ജില്ലയിലായിരിക്കും പരിഹരിക്കുന്നത്.
ഹയർസെക്കൻഡറി തുല്യതാ കോഴ്സ്
· ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകൾ
· പത്താംതരം തുല്യതാ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം
· എസ് എസ് എൽ സി വിജയിച്ചവർക്കും അവസരം.
· ഹയർസെക്കൻഡറി/ പ്രീഡിഗ്രി പഠനം മുടങ്ങിയവർക്കും അപേക്ഷിക്കാം
· 22 വയസ്സ് പൂർത്തിയാകണം
· പത്താംതരം തുല്യതാ പരീക്ഷ വിജയിച്ചവർക്ക് വയസ്സ് ബാധകമല്ല
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി. ഔപചാരിക വിദ്യാഭ്യാസം നേടാൻ അവസരം ലഭിക്കാത്തവർക്കും സാമൂഹിക-സാമ്പത്തിക കാരണങ്ങളാൽ ഇടയ്ക്ക് വച്ച് പഠനം മുടങ്ങിയവർക്കും വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കാനുള്ള ഒരു സംരംഭമാണിത്. ഔപചാരിക നാല്, ഏഴ്, പത്ത് ക്ലാസുകൾക്ക് തുല്യമായ കോഴ്സുകൾ നടത്തി സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകിവരുന്നു. 18.04.2013 ലെ 138/2013/പൊ.വി.വ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കേരളസംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് (ഹ്യുമാനിറ്റീസ് ഗ്രൂപ്പ്/ കൊമേഴ്സ് ഗ്രൂപ്പ്) ആരംഭിച്ചിട്ടുളളത്.
രജിസ്ട്രേഷൻ ഓൺലൈനായും പ്രേരക് മുഖേനയും ചെയ്യാവുന്നതാണ്.
കോഴ്സിന്റെ കാലയളവ്
രണ്ട് അധ്യയന വർഷം
പാഠ്യപദ്ധതി
ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർസെക്കൻഡറി കോഴ്സിനു സമാനമായ എല്ലാ വിഷയങ്ങളും (ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ) ഉൾപ്പെടുത്തിയ പാഠ്യപദ്ധതിയായിരിക്കും ഹയർസെക്കൻഡറി തുല്യതാ പഠന കോഴ്സിനുമുണ്ടായിരിക്കുക.
രജിസ്ട്രേഷൻ കാലാവധി
2023 ഫെബ്രുവരി 1 മുതൽ മാർച്ച് 15 വരെയാണ്.
50/- രൂപ ഫൈനോടെ 16.03.2023 മുതൽ 31.03.2023 വരെയും
200/- രൂപ സൂപ്പർ ഫൈനോടെ 01.04.2023 മുതൽ 29.04.2023 വരെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
കോഴ്സിൽ ചേരുന്നതിനുള്ള യോഗ്യതകൾ
താഴെപ്പറയുന്നതിൽ ഏതെങ്കിലും യോഗ്യതയുള്ളവർ അർഹരാണ്.
1. കേരളസംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സ് പരീക്ഷ വിജയിച്ചവർ.
2. ഔപചാരിക തലത്തിലുള്ള എസ്.എസ്.എൽ.സി വിജയിച്ചതിനുശേഷം
പഠനം നിർത്തിയവർ.
3. ഔപചാരിക തലത്തിലുള്ള പ്ലസ്ടു/പ്രീ-ഡിഗ്രി പഠനം ഇടയ്ക്കുവച്ച് നിർത്തിയവർ.
4. ഔപചാരിക തലത്തിലുള്ള പ്ലസ്ടു/പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയായവർ, പരീക്ഷയിൽ പരാജയപ്പെട്ടവർ.
2 മുതൽ 4 വരെ വിഭാഗത്തിലുള്ള പഠിതാക്കൾക്ക് രജിസ്ട്രേഷൻ സമയത്ത് 22 വയസ്സ് പൂർത്തിയായിരിക്കണം.
അപേക്ഷിക്കേണ്ട രീതി
രജിസ്ട്രേഷൻ ഫീസും കോഴ്സ് ഫീസും (300+2300) ചെലാൻ മുഖേന എസ്.ബി.ഐ.യുടെ ശാഖകളിൽ അടയ്ക്കേണ്ടതാണ്.
രജിസ്ട്രേഷൻ ഫീസ്, കോഴ്സ് ഫീസ്
ഹയർസെക്കൻഡറി തുല്യതാ പഠന കോഴ്സിനുള്ള ഒന്നാം വർഷം ഫീസ് ചുവടെ ചേർക്കുന്നു.
1. രജിസ്ട്രേഷൻ + അഡ്മിഷൻ ഫീസ്: 300 രൂപ
2. കോഴ്സ് ഫീസ്: 2300 രൂപ
* പരീക്ഷാഫീസ് - ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പുറപ്പെടുവിക്കുന്ന പൊതുപരീക്ഷാ വിജ്ഞാപന ത്തോടൊപ്പം പരീക്ഷാഫീസിന്റെ തുക അറിയിക്കുന്നതാണ്.
കോഴ്സ് ഫീസ് അടയ്ക്കേണ്ട രീതി
അപേക്ഷയോടൊപ്പമുള്ള ചെലാൻ പൂരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ ഏതെങ്കിലും ശാഖയിൽ പണം അടയ്ക്കാവുന്നതാണ്. തുക അടയ്ക്കുമ്പോൾ ബാങ്കിൽ നിന്നും തിരികെ ലഭിക്കുന്ന ചെലാനിൽ 'KSLMA Copy' എന്നെഴുതിയ ചെലാന്റെ ഭാഗം അപേക്ഷയുടെ പ്രിന്റ് ഔട്ടിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.
* 40 ശതമാനമോ അതിലധികമോ അംഗവൈകല്യമുള്ളവർക്ക് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫീസ് സൗജന്യമായിരിക്കും.
നിർദ്ദേശങ്ങൾ
പ്രിന്റ് ഔട്ട് എടുത്ത അപേക്ഷയോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന രേഖകൾ പരിശോധനയ്ക്കായി സാക്ഷരതാമിഷന്റെ ജില്ലാ ഓഫീസുകളിൽ നൽകേണ്ടതാണ്.
1. ബാങ്കിൽ നിശ്ചിത ഫീസടച്ച ചെലാൻ.
2. ജനന തീയതി തെളിയിക്കുന്നതിന് പഠിച്ചിരുന്ന വിദ്യാലയത്തിലെ അഡ്മിഷൻ രജിസ്റ്ററിന്റെ പകർപ്പ് /ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ് ഇവയിൽ ഏതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കേണ്ടതാണ്.
3. പട്ടികജാതി/വർഗ്ഗ പഠിതാക്കൾക്ക് ഫീസ് ഇളവ് ലഭിക്കുന്നതിന് തഹസീൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന്റെ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തിയത്. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റ്/ വിദ്യാഭ്യാസ രേഖയിൽ ജാതി കൃത്യമായി രേഖപ്പെ ടുത്തിയിട്ടുണ്ടെങ്കിൽ ആയത് വില്ലേജ് ഓഫീസർ/തഹസിൽദാർ നൽകുന്ന ജാതി സർട്ടിഫിക്കറ്റിന് പക രമായി അടിസ്ഥാന രേഖയായി പരിഗണിക്കും. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽ പെട്ടവരാണ ങ്കിൽ അവരുടെ/ അവരിലൊരാളുടെ എസ്എസ്എൽസി ബുക്ക് /വിദ്യാഭ്യാസരേഖയിൽ രേഖപ്പെടുത്തി യിട്ടുള്ള ജാതി തെളിവായി പരിഗണിക്കും.(07.10.2021 ലെ ജിഒ(പി) നം.1/2021/പിഐഇ&എംഡി നമ്പർ സർക്കാർ ഉത്തരവ് ബാധകം)
4. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്.
5. അപേക്ഷയോടൊപ്പം അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മാത്രം സമർപ്പിക്കുക.
അപേക്ഷകൾ നിരസിക്കപ്പെടാവുന്ന സാഹചര്യങ്ങൾ
1. അപേക്ഷ അവ്യക്തവും അപൂർണ്ണവുമായാൽ.
2. നിശ്ചിത ഫീസ് തുക അടച്ച ചെലാൻ അപേക്ഷയോടൊപ്പം ഇല്ലാതിരുന്നാൽ.
3. വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കാതിരുന്നാൽ.
4. പട്ടികജാതി വർഗ്ഗ പഠിതാക്കളുടെ അപേക്ഷയോടൊപ്പം 07.10.2021 ലെ ജിഒ (പി) നം.1/2017 പിഐഇ&എംഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരമുള്ള ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടുത്താതിരുന്നാൽ.
പഠന സാമഗ്രികൾ
പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ എന്നിവ കോഴ്സ് ആരംഭിക്കുമ്പോൾ സംസ്ഥാന സാക്ഷരതാമിഷൻ ഓഫീസിൽ നിന്നും ജില്ലാ ഓഫീസ് മുഖേന വിതരണം ചെയ്യുന്നതാണ്.
കോഴ്സ് വിവരങ്ങൾ
സമ്പർക്ക പഠനക്ലാസുകൾ
ഹയർസെക്കൻഡറി തുല്യതാ പഠിതാക്കൾക്കായി സമ്പർക്ക പഠനക്ലാസുകൾ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ഹയർസെക്കൻഡറി സ്കൂളുകളിൽ എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടത്തുന്നതാണ്. ക്ലാസിന്റെ സുഗമമായ നടത്തിപ്പിനുള്ള ചുമതല ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർ, കോഴ്സ് കൺവീനർമാർ, സെന്റർ കോ-ഓർഡിനേറ്റർമാർ എന്നിവർക്കാണ്.
പരീക്ഷ
സംസ്ഥാന ഹയർസെക്കൻഡറി പരീക്ഷാ ബോർഡാണ് പൊതുപരീക്ഷ നടത്തുന്നത്. പഠിതാക്കളുടെ എണ്ണമനുസരിച്ച് അതത് ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങൾ നിർണ്ണയിക്കുന്നതാണ്. ഹയർസെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് പഠിതാക്കൾക്ക് ഉന്നതവിജയം കരസ്ഥമാക്കുന്നത് സ്വയം പഠിക്കാൻ സഹായകരമായ രീതിയിലുള്ള പഠനസാമഗ്രികളാണ് തയാറാക്കിയിട്ടുള്ളത്.
നിബന്ധനകൾ
1. ഹയർസെക്കൻഡറി തുല്യതാ കോഴ്സ് പരീക്ഷ വ്യവസ്ഥകൾ, മാർഗ നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച് ഏതെങ്കിലും സംശയങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ ഇടവരുന്ന പക്ഷം ഇക്കാര്യത്തിൽ തുല്യതാ ബോർഡിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാമിഷന്റെയും തീരുമാനം അന്തിമമായിരിക്കും.
2. ഹയർസെക്കൻഡറി തുല്യതാ കോഴ്സിന് നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകളില്ലാതെ രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
3. സംസ്ഥാന സർക്കാരും തുല്യതാപരീക്ഷ ബോർഡും സംസ്ഥാന സാക്ഷരതാമിഷനും എടുക്കുന്ന തീരുമാനങ്ങൾ ഈ കോഴ്സിന് ബാധകമായിരിക്കും.
4. കോഴ്സ്, പൊതുപരീക്ഷ ഇവ സംബന്ധിച്ച നിയമപരമായ തർക്കങ്ങൾ തിരുവനന്തപുരം ജില്ലയിലായിരിക്കും പരിഹരിക്കുന്നത്.
വിശദവിവരം സാക്ഷരതാമിഷൻ വെബ്സൈറ്റിൽ
Good information
ReplyDelete