മാലിന്യ
മുക്തം നവകേരളം, സ്വച്ഛ്താ ഹി
സേവ ക്യാമ്പയിൻ - സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ
മാലിന്യ മുക്തം നവകേരളം, സ്വച്ഛ്താ ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വ
ശീലങ്ങൾ വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി ശുചിത്വമിഷൻ വിവിധ
മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാകുവാൻ
പാഴ്വസ്തുക്കളുടെ ഉറവിടത്തിൽ തരംതിരിവ്, ഉറവിടത്തിൽ
ജൈവമാലിന്യ സംസ്ക്കരണം, ഹരിതചട്ടപാലനം എന്നിവ പ്രാത്സാഹിപ്പിക്കുന്നതിനും,
വലിച്ചെറിയൽ കത്തിക്കൽ എന്നിവ നിരുത്സാഹപ്പെടുത്തുന്നതിനും
പൊതുഇടങ്ങളും ജലസ്രോതസ്സുകളും വൃത്തിയായി പരിപാലിക്കുന്നത് സംബന്ധിച്ച്
പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് ഉതകുന്നതുമായ ആശയങ്ങൾ ശുചിത്വ മിഷനുമായി
പങ്ക്വെക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നതിനും അവയിൽ മികച്ചവ ശുചിത്വ മിഷൻ
നടത്തി വരുന്ന ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനുമാണ് ഈ മത്സരം.
ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ
പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും പൊതുജനാരോഗ്യത്തിനും ഏത് തരത്തിൽ പ്രയോജനം
ചെയ്യുന്നു. ഇത് വഴി സമൂഹത്തിന് ഉണ്ടാകുന്ന വലിയ മെച്ചങ്ങളുടെ / ഗുണങ്ങളുടെ മൂല്യം
കണക്കാക്കിയാൽ ഹരിതകർമ്മസേനക്ക് പ്രതിമാസം നൽകുന്ന യൂസർ ഫീ എത്ര ചെറിയ തുകയാണ്
എന്നതൊക്കെ ജനങ്ങളുടെ അറിവിലേക്ക് എത്തിക്കുവാൻ സാധിക്കുന്ന വിധത്തിൽ മത്സര
ഇനങ്ങളിൽ പങ്കെടുത്ത് നിങ്ങളുടെ സർഗ്ഗ ശേഷി പ്രകടമാക്കുക. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള
മാലിന്യങ്ങൾ കത്തിക്കുക വലിച്ചെറിയുക എന്നിവ മൂലമുള്ള പാരിസ്ഥിതിക ആരോഗ്യ
പ്രശ്നങ്ങൾ മത്സരങ്ങളിലെ പ്രതിപാദ്യ വിഷയമാക്കാവുന്നതാണ്.
എന്‍ട്രികള്‍ https://contest.suchitwamission.org/
പോര്‍ട്ടലില്‍ ഒക്ടോബര്‍ 30 നകം സമര്‍പ്പിക്കണം.
ചുവടെ പറയുന്ന ഇനങ്ങളിലായിരിക്കും
മത്സരങ്ങൾ
സ്ലോഗൻ (മുദ്രാവാക്യ രചന)
ലഘുലേഖ
2 മിനിട്ട് വീഡിയോ
പോസ്റ്റർ ഡിസൈൻ
ഉപന്യാസം
ചിത്രരചന
1. മുദ്രാവാക്യ
രചന (സ്ലോഗൻ)
മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാകുവാൻ
ഉറവിടത്തിൽ തരം തിരിവ്, ഉറവിടത്തിൽ ജൈവമാലിന്യ സംസ്ക്കരണം,
ഹരിത ചട്ടപാലനം എന്നിവ പ്രാത്സാഹിപ്പിക്കുന്നതിനും, വലിച്ചെറിയൽ കത്തിക്കൽ എന്നിവ നിരുത്സാഹപ്പെടുത്തുന്നതിനും പൊതു ഇടങ്ങളും
ജലസ്രോതസ്സുകളും വൃത്തിയായി പരിപാലിക്കുന്നതിന് ആഹ്വാനം ചെയ്യുന്നതുമായ മുദ്രാവാക്യങ്ങൾ
10 വാക്കിൽ കവിയാതെ തയ്യാറാക്കി സമർപ്പിക്കാവുന്നതാണ്. മുദ്രാവാക്യം
ഇതിനായുള്ള പോർട്ടലിൽ നേരിട്ട് ടൈപ്പ് ചെയ്ത് സമർപ്പിക്കാവുന്നതാണ്.
2. ലഘുലേഖ
മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെയും
സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെയും പ്രചരണാർത്ഥം എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും
നൽകുവാൻ കഴിയുന്ന തരത്തിൽ മുകളിൽ സൂചിപ്പിച്ച അതേ വിഷയങ്ങളിൻ മേൽ തയ്യാറാക്കിയ 4
പുറത്തിൽ കവിയാതെ A4 സൈസ് ഷീറ്റിൽ മീരാ ഫോണ്ട്
14 സൈസിൽ ലൈൻ സ്പെയ്സിംഗ് 1.5 ൽ
തയ്യാറാക്കി PDF ഫോർമാറ്റിൽ പോർട്ടലിൽ അപ്-ലോഡ്
ചെയ്യേണ്ടതാണ്.
3. 2 മിനിറ്റ്
വീഡിയോ
മുകളിൽ സൂചിപ്പിച്ചിട്ടുള്ള ആശയങ്ങൾ സ്വന്തം
വീടുകളിലും സ്ഥാപനങ്ങളിലും പ്രായോഗികമാക്കിയതിന്റെ വീഡിയോ 2 മിനിറ്റിൽ താഴെ ദൈർഘ്യത്തിൽ യൂട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്ത് ആയതിന്റെ
ലിങ്ക് മത്സരത്തിനായുള്ള പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്.
4. പോസ്റ്റർ
ഡിസൈൻ
ഓഫീസുകൾ/പൊതുസ്ഥാപനങ്ങൾ/വിദ്യാഭ്യാസസ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ
തുടങ്ങി പൊതുജനങ്ങൾ കൂടുന്ന എല്ലായിടത്തും മാലിന്യങ്ങൾ തരംതിരിച്ച് സൂക്ഷിക്കണം
എന്ന ആശയത്തിന് പ്രചാരം നൽകുന്ന വിധത്തിൽ അത്തരം ഇടങ്ങളിൽ പതിക്കുവാൻ പറ്റിയ
പോസ്റ്റർ ഡിസൈനുകൾ (വലുപ്പം 90 cm X 70 cm ).
കമ്പ്യൂട്ടറിൽ 6ft X 4ft വലുപ്പത്തിൽ തയ്യാറാക്കിയ മുകളിൽ സൂചിപ്പിച്ചിട്ടുള്ള വിഷയങ്ങളുടെ
അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡിസൈൻ സമർപ്പിക്കാം.
5. ഉപന്യാസം
മാലിന്യത്തിന്റെ
അളവ് കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം
ഹരിതചട്ട പാലനം ഇതിന് എങ്ങനെ സഹായകമാകും(200
വാക്കിൽ/ രണ്ട് പേജ് കവിയരുത്)
മുകളിൽ സൂചിപ്പിച്ച അതേ വിഷയങ്ങളിൻ മേൽ
തയ്യാറാക്കിയ 2 പുറത്തിൽ കവിയാതെ A4 സൈസ്
ഷീറ്റിൽ മീരാ ഫോണ്ട് 14 സൈസിൽ ലൈൻ സ്പെയ്സിംഗ് 1.5 ൽ തയ്യാറാക്കി PDF ഫോർമാറ്റിൽ പോർട്ടലിൽ അപ്-ലോഡ്
ചെയ്യേണ്ടതാണ്.
6. ചിത്രരചന
പാഴ്വസ്തുക്കൾ ഉറവിടത്തിൽ തരംതിരിക്കുക,
ജൈവ മാലിന്യം സ്വന്തം നിലയിൽ സംസ്കരിക്കുക, അജൈവ
മാലിന്യം ഹരിതകർമ്മസേനക്ക് കൈമാറുക അതുവഴി നമ്മുടെ പരിസരവും ജലാശയവും മനോഹരമായി
നിലനിർത്തുക എന്നീ സന്ദേശം വിളിച്ചോതുന്ന തരത്തിൽ ചിത്രരചന നടത്തേണ്ടതാണ്.
Best out of waste
പുതിയ അലങ്കാര വസ്തുക്കൾ വാങ്ങുന്നതിന് പകരം
സ്വന്തം വീടുകളിലെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും ആകർഷകമായ അലങ്കാര വസ്തുക്കൾ
നിർമ്മിക്കുന്നതിനായി പ്രാദേശികമായി മത്സരങ്ങൾ ജില്ലാ ശുചിത്വ മിഷന് സംഘടിപ്പിക്കാവുന്നതാണ്.
മുകളിൽ സൂചിപ്പിച്ച 6 മത്സരങ്ങളിലും യു പി, ഹൈസ്‌കൂൾ,
ഹയർ സെക്കണ്ടറി എന്നിങ്ങനെ ഓരോ ഇനത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക്
യഥാക്രമം 5000, 3500, 2000 രൂപ വീതം ജില്ലാ തലത്തിലും സംസ്ഥാന
തലത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം 10000, 7000,
4000 രൂപ വീതവും പാരിതോഷികം നൽകുന്നതാണ്.
എൽ.പി തലത്തിലെ കുട്ടികൾക്ക് സ്ലോഗൻ, ചിത്രരചന എന്നീ മത്സങ്ങളിൽ പങ്കെടുക്കാവുന്നതാണ്. ഇവർക്കും ജില്ലാ സംസ്ഥാന
തലങ്ങളിൽ മുകളിൽ സൂചിപ്പിച്ചിട്ടുള്ള തുക പാരിതോഷികം നല്കുന്നതാണ്
മത്സരത്തിലേക്ക് എൻട്രികൾ
സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30.