കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ പൂർണ്ണമായും നാല് ജില്ലകളിൽ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (04/08/2022) അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിൽ പൂർണ്ണമായും നാല് ജില്ലകളിൽ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച (04/08/2022) അവധി പ്രഖ്യാപിച്ചു.
ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന്റെ മുഖ്യഘട്ട ആദ്യ അലോട്ട്മെൻറും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെൻറും 2022 ആഗസ്ത് 5 ന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഒന്നാം അലോട്ട്മെന്റിന്റെ പ്രവേശനം 2022 ആഗസ്ത് 5 ന് ആരംഭിച്ച് ആഗസ്ത് 10 ന് വൈകിട്ട് 5 മണിയ്ക്ക് പൂർത്തീകരിക്കുന്നതാണ്.
2022-23 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി ഓഗസ്റ്റ് 6 വരെ നീട്ടി.
കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.
സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ 2022 വർഷത്തെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ് സൈറ്റിൽ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകർക്ക് തുടർന്നും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കേരള, എംജി, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.