‘നിങ്ങളുടെ കേള്‍വി പരിശോധിക്കുക’ ("Check your hearing") എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ലോക ആരോഗ്യ സംഘടന ലോക കേള്‍വി ദിനം സംഘടിപ്പിക്കുന്നത്. കേള്‍വിയില്ലായ്മ പ്രാരംഭഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുകയാണ് ദിനാചരണം ലക്ഷ്യമിടുന്നത്.
ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്ന സാഹചര്യം കേള്‍വിയെ നശിപ്പിക്കും. മൊബൈല്‍ ഫോണില്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ചുള്ള തുടര്‍ച്ചയായ സംഗീതാസ്വാദനം കേള്‍വിക്കുറവിന് നിദാനമാകും.
കുട്ടികളിലെ ഇയര്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിക്കണം.
ആധുനികവത്കരണവും വ്യവസായവത്കരണവും മൂലമുണ്ടായ ശബ്ദകോലാഹലം മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ കേള്‍വി ശക്തിയെയും ബാധിച്ചിരിക്കുന്നു.
No comments:
Post a Comment