സി.വി.രാമനെ നൊബെല്‍ സമ്മാനാര്‍ഹനാക്കിയ രാമന്‍ ഇഫക്ടിന്‍റെ പരീക്ഷണ ഫലം സ്ഥിരീകരിച്ചത് 1928 ഫെബ്രുവരി 28 നാണ്. ഇതിന്‍റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനമായി ആചരിക്കുന്നു. ലോക ശാസ്ത്രദിനം നവംബര്‍ 10 നാണ്.
1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമതി (NCSTC) ആവശ്യപ്പെട്ടതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആഘോഷിക്കപ്പെടുന്നു. ഓരോ വർഷവും പ്രത്യേക വിഷയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം.
2013ല്‍ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി അന്താാരാഷ്ട്ര രസതന്ത്ര ചരിത്രത്തിലെ നാഴികകല്ലായി തെരഞ്ഞെടുത്തത് രാമന്‍ പ്രഭാവത്തെയാണ്.
No comments:
Post a Comment