സ്വന്തം ഭാഷയെ സംരക്ഷിക്കുക നിലനിര്‍ത്തുകയെന്നത് ഓരോ പൗരനെയും ഓര്‍മിപ്പിക്കുന്നു ഈ ദിനം. സംരക്ഷണത്തിനായി ദിനങ്ങളുണ്ടെങ്കിലും ഇന്നും സ്വന്തം ഭാഷയ്ക്കായുള്ള പോരാട്ടങ്ങളാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടക്കുന്നത്. ശ്രേഷ്ട ഭാഷയെന്ന ബഹുമതി കിട്ടിയിട്ടും മലയാളം ഇന്നും പോരാട്ടത്തിന്റെ പാതയില്‍ തന്നെയാണ്. സംരക്ഷിക്കാന്‍ സര്‍ക്കാരടക്കം വിവിധയിടങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും മലയാളത്തെ പറ്റി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയം ആണിത്. തമിഴനും ഹിന്ദിക്കാരനും സ്വന്തം ഭാഷയെ ഭ്രാന്തമായി സ്‌നേഹിക്കുമ്പോള്‍ നാം മലയാളികള്‍ പുറംകാലുകൊണ്ട് തട്ടിമാറ്റുകയാണ് നമ്മുടെ ഭാഷയെ. ഭാഷ കേവലം വിനിമയോപാധി മാത്രമല്ല. അതില്‍ വിചാരങ്ങളും, വികാരങ്ങളുമുണ്ട്. ആ വികാരത്തിന് വേണ്ടിയാണ് ലോകത്ത് ഓരോയിടത്തും സ്വന്തം ഭാഷയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള മുറവിളികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ലോകത്ത് സജീവ ഉപയോഗത്തില്‍ ഏഴായിരത്തി ഒരുനൂറ്റിയാറ് ഭാഷകളുണ്ട്. ഭാഷകള്‍ കൈമോശം വരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. യുനെസ്‌കോയുടെ കണക്കുപ്രകാരം 196 ഇന്ത്യന്‍ ഭാഷകളാണ് ഇന്ന് നിലനില്‍പ്പിന് വേണ്ടി പോരാടുന്നത്. സ്വന്തം ഭാഷയെ നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ യുനെസ്‌കോയുടെ നേത്യത്വത്തില്‍ ലോക മാതൃഭാഷയായി ആചരിക്കുന്നു. തങ്ങളുടെ സ്വന്തം ഭാഷയില്‍ എഴുതാനും വായിക്കാനും ഒരു ജനത നടത്തിയ മുന്നേറ്റത്തിന്റെ ഓര്‍മപുതുക്കലാണ് ഓരോ ഭാഷദിനവും. പഴയ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉറുദു ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡാക്ക സര്‍വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സമരം ചെയ്യുകയും ഇതിനെ അടിച്ചമര്‍ത്താന്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരുപാട് വിദ്യാര്‍ഥികള്‍ മരിക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുപറ്റുകയും ചെയ്തു. പിന്നീട് ബംഗാളി ഭാഷയെ പാക്കിസ്ഥാന്‍ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചു. 2000 മുതലാണ് മാതൃഭാഷയുടെ പ്രാധാന്യം ലോകജനതയെ ബോധ്യപ്പെടുത്താന്‍ വേണ്ടി ഫെബ്രുവരി 21 ലോക മാതൃഭാഷയായി ആചരിക്കുന്നത്.
Wednesday, February 20, 2019
International Mother Language Day ലോക മാതൃഭാഷ ദിനം

Labels:
ദിനാചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment