ഇന്ത്യൻ തീരസംരക്ഷണസേന (Indian Coast Guard) ഇന്ത്യൻ സൈന്യത്തിലെ നാലാമത്തെ വിഭാഗമാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തീരസംരക്ഷണത്തിലാണ് ഇവരുടെ പ്രധാന ധർമ്മം.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലാണ് ഇന്ത്യന്‍ തീരസംരക്ഷണ സേന വരുന്നത്.
യുദ്ധസമയത്ത് ഇന്ത്യന്‍ നേവിയ്ക്ക് വേണ്ട സയന്റിഫിക്ക് വിവരങ്ങള്‍ കൈമാറുന്നതും. ആ വിവരങ്ങള്‍ സൂക്ഷിച്ച് വയ്ക്കുന്നതും തീരസംരക്ഷണ സേനയാണ്. കടല്‍ സമുദ്രാതിര്‍ത്തിയിലെ നിയമ ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതും, സംശയാസ്പദമായ ബോട്ടുകളും മറ്റും പരിശോധിക്കുന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ ഈ വിംഗ് ആണ്. സമുദ്രാതിര്‍ത്തിക്കുള്ളിലെ എല്ലാ കാര്യങ്ങളും മോണിറ്റര്‍ ചെയ്യുന്നതും ഈ സേനയുടെ ചുമതലയാണ്.
തീരസംരക്ഷണസേനയുടെ ആപ്തവാക്യം
वयम् रक्षामः (വയം രക്ഷാം/ഞങ്ങൾ സംരക്ഷിക്കുന്നു/We Protect) എന്നാണ്.
1978ലാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നിലവിൽ വരുന്നത്. പാർലമെന്റ് പാസാക്കിയ കോസ്റ്റ്‌ഗാർഡ് ആക്ട് 1978 പ്രകാരമാണ് ഈ സേന രാജ്യത്തെ സ്വതന്ത്ര സായുധ സേനയായി നിലനിൽക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തീര സുരക്ഷാ സേന ഇന്ത്യൻ നേവി, ഫിഷറീസ് വകുപ്പ്, റവന്യൂ / കസ്റ്റംസ് വകുപ്പുകൾ കേന്ദ്ര/സംസ്ഥാന പൊലീസ് സേനാവിഭാഗങ്ങൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ മേധാവി ഡയറക്ടർ ജനറൽ ഓഫ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആണ്.
No comments:
Post a Comment