ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, February 2, 2019

KEAM 2019 കീം 2019: പ്രൊഫഷണൽ കോഴ‌്സ‌് പ്രവേശനത്തിന‌് ഫെബ്രുവരി 3 മുതൽ 28 വരെ അപേക്ഷിക്കാം


എം വി പ്രദീപ‌്, ദേശാഭിമാനി

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക-->>>  Part-4 : പ്രോസ്പക്ടസിലെ പ്രധാന ക്ലോസുകളുടെ സംക്ഷിപ്ത മലയാള പരിഭാഷ

സംസ്ഥാനത്ത് എംബിബിഎസ് , ബിഡിഎസ്,  ആയുർവേദം , ഹോമിയോപ്പതി, സിദ്ധ , യുനാനി , അഗ്രികൾചർ, ഫോറസ‌്ട്രി , വെറ്ററിനറി , ഫിഷറീസ്, എൻജിനിയറിങ് , ആർകിടെക‌്ചർ,  ബിഫാം എന്നീ  പ്രൊഫഷണൽ ബിരുദ  കോഴ്സുകളിലെ 2019 ലെ പ്രവേശനത്തിന‌് ഞായറാഴ‌്ച മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇത്തവണ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എൻട്രൻസ‌് കമീഷണറുടെ ഓഫീസിലേക്ക‌് താപാലിൽ അയക്കേണ്ടതില്ല എന്ന പ്രത്യേകതയുണ്ട‌്. ഓൺലൈൻ രജിസ‌്ട്രേഷൻ സമയം 28 വരെയാണെങ്കിലും അനുബന്ധ രേഖകൾ അപ‌്‌ലോഡ‌് ചെയ്യാൻ മാർച്ച‌് 31 വരെ സമയം അനുവദിച്ചിട്ടുണ്ട‌്. എൻട്രൻസ‌് പരീക്ഷ സംബന്ധിച്ച വിജ‌്ഞാപനവും പ്രോസ‌്പെക്ട‌്സും ശനിയാഴ‌്ച പ്രസിദ്ധീകരിക്കും. അപേക്ഷ പൂർണമായും ഓൺലൈനിലാക്കിയ ഇത്തവണ അപേക്ഷ ഫീസ‌് വർധന ഇല്ല.

മെഡിക്കൽ കോഴ‌്സുകൾക്ക‌് നീറ്റ‌്: എല്ലാവരും അപേക്ഷിക്കണം 

എംബിബിഎസ‌് /ബിഡിഎസ‌് കോഴ‌്സുകളിലേക്ക‌് നാഷണൽ ടെസ‌്റ്റിങ്‌ ഏജൻസി നടത്തുന്ന  നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ‌്റ്റ‌് (നീറ്റ‌് യുജി 2019) നിന്നാണെങ്കിലും നീറ്റ‌്   റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാകമീഷണർ തയ്യാറാക്കുന്ന സംസ്ഥാന റാങ്കിൽനിന്നാണ‌് കേരളത്തിൽ പ്രവേശനം .എംബിബിഎസ് / ബിഡിഎസ് കോഴ്സുകളിലേക്കു പ്രവേശനത്തിന് നീറ്റ് യുജി 2019 ഇൻഫർമേഷൻ ബുള്ളറ്റിൻ പ്രകാരമുള്ള യോഗ്യതകൾ നേടണം. (അവർ പ്രവേശനപരീക്ഷാകമീഷണറുടെ വെബ്സൈറ്റിലൂടെ ഇപ്പോൾ അപേക്ഷിക്കുകയും പിന്നീട‌് നീ്റ്റ‌് സ‌്കോർ വെബ്സൈറ്റിൽ ചേർക്കുകയും വേണം) |മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് -  നീറ്റ‌്  യുജി 2019 പ്രവേശനപരീക്ഷയിൽ കുറഞ്ഞത് 20 മാർക്കെങ്കിലും നേടണം .പട്ടികജാതി / പട്ടികവർഗ വിദ്യാർഥികൾക്ക് എംബിബിഎസ് / ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേനശത്തിന് കുറഞ്ഞ മാർക്ക് നിബന്ധനയില്ല. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിൽ സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ സ്റ്റേറ്റ് ക്വാട്ടാ സീറ്റുകളിലെയും , സ്വാശ്രയ മെഡി./ ഡെന്റൽ കോളേജുകളിലെ എൻആർഐ സീറ്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ സീറ്റുകളിലെയും പ്രവേശനം പ്രവേശന പരീക്ഷാ കമീഷണർ നടത്തുന്ന ഏകീകൃത കൗൺസലിങ് മുഖേനയാകും.

എൻജിനിയറിങ് പ്രവേശനപരീക്ഷ

എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ സ്‌കോറും രണ്ടാംവർഷ യോഗ്യതാപരീക്ഷയിൽ (പ്ലസ‌് ടു തത്തുല്യം) നിശ്ചിതവിഷയങ്ങൾക്ക് ലഭിച്ച മാർക്കും തുല്യ അനുപാതത്തിൽ പരിഗണിച്ച് മാർക്ക് ഏകീകരണപ്രക്രിയക്ക് വിധേയമാക്കിയശേഷമാകും റാങ്കിസ്റ്റ് തയ്യാറാക്കുന്നത് .

സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷ  ഏപ്രിൽ 23 , 24ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. കേരളത്തിലെ 14 ജില്ലകളിലും മുംബൈ , ന്യൂഡൽഹി , ദുബായ് എന്നിവിടങ്ങളിലും പ്രവേശനപരീക്ഷ നടത്തും . എൻജിനിയറിങ് പ്രവേശനപരീക്ഷയിൽ യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി പ്രവേശനപരീക്ഷയുടെ രണ്ട് പേപ്പറും ( പേപ്പർ ഒന്നും  പേപ്പർ രണ്ടും ) എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് 10 മാർക്ക് നേടണം . എസ്‌സി / എസ്‌ടി വിഭാഗങ്ങൾക്ക് കുറഞ്ഞ മാർക്ക് നിബന്ധനയില്ല . എന്നാൽ , ഇവർ പ്രവേശനപരീക്ഷയുടെ രണ്ടു പേപ്പറും എഴുതി ഓരോ പേപ്പറിലും കുറഞ്ഞത് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തണം .

നഷ്ടപരിഹാരം ഈടാക്കില്ല

സർക്കാർ, എയ്ഡഡ് / സർക്കാർ നിയന്ത്രിത സ്വാശ്രയ/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ പ്രവേശനം അവസാനിപ്പിക്കുന്ന തീയതിക്കുശേഷം വിടുതൽ നേടുന്നപക്ഷം അ-വർ  ലിക്വിഡേറ്റഡ് ഡാമേ -ജസ് ഒടുക്കേണ്ടതില്ല . എന്നാൽ അവർക്ക് തനതുവർഷത്തെ ഫീ -സ് തിരികെ ലഭിക്കാൻ അർഹത ഉണ്ടാകില്ല . ഇത്തവണ പ്രധാന അലോട്ടുമെന്റ‌് മൂന്ന‌് ആയി വർധിപ്പിച്ചിട്ടുണ്ട‌്. ശേഷം സ‌്പോട്ട‌് അലോട്ടുമെന്റുമുണ്ട‌്.

ആർക്കിടെക‌്ചറിന് നാറ്റ  സ്‌കോർ 

ആർകിടെക്ചർ കോഴ്സ് പ്രവേശനം കൗൺസിൽ ഓഫ് ആ കിടെക്ചർ നടത്തുന്ന  നാഷണൽ ആപ‌്റ്റിറ്റ്യൂഡ‌് ടെസ‌്റ്റ‌് ഇൻ ആർകിടെക‌്ചർ (നാറ്റ)  സ‌്കോറിനും യോഗ്യതാപരീക്ഷ (പ്ലസ‌് ടു തത്തുല്യം) മാർക്കിനും തുല്യപ്രാധാന്യം നൽകി സംസ്ഥാന പ്രവേശനപരീക്ഷാകമീഷണർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാകും . അവരും പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ അപേക്ഷിക്കണം . നാറ്റയ്ക്കും അപേക്ഷിച്ച് എഴുതി സ‌്കോർ വരുമ്പോൾ പ്രവേശനപരീക്ഷാകമീഷണറുടെ വെബ് സൈറ്റിൽ ചേർക്കണം.

ബിഫാം

ബിഫാം കോഴ്സിൽ പ്രവേശനത്തിന് യോഗ്യത നേടുന്നതിന് ഒരു പരീക്ഷാർഥി സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീ ക്ഷയിലെ പേപ്പർ 1 ( ഫിസിക്സ് ആൻഡ് കെമിസ്ട്രി ) എഴുതി - പ്രോസ‌്പെക്ടസ‌ിലെ വ്യവസ്ഥകൾ പ്രകാരം  ഇൻഡക്‌സ്‌ മാർക്ക് കണക്കാക്കുമ്പോൾ കുറഞ്ഞത് 10 മാർക്ക് നേടണം . പട്ടിക ജാതി /പട്ടികവർഗ വിദ്യാർഥികൾക്ക് കുറഞ്ഞ ഇൻഡക്സ് മാർക്ക് നിബന്ധനയില്ല . എന്നാൽ പേപ്പർ ഒന്നിന‌് ഒരു ചോദ്യത്തിനെങ്കിലും ഉത്തരം എഴുതാത്തവർ അയോഗ്യരാകും . എൻജിനിയറി ങ് പ്രവേശനപരീക്ഷയിലെ പേപ്പർ 1 - ൽ ഫിസിക്സിന് ലഭിക്കുന്ന സ്‌കോറിനെ അപേക്ഷിച്ച് കെമിസ്ട്രിക്ക് ലഭിക്കുന്ന സ്‌കോറി ന്റെ മൂല്യം ഒരു നിശ്ചിത അനുപാതത്തിൽ ഉയർത്തിയശേഷം കണക്കാക്കുന്ന ഇൻഡക്സ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ബിഫാം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്.

അപേക്ഷാഫീസ‌്

എൻജിനിയറിങിന‌് മാത്രമോ ബി  ഫാമിന‌് മാത്രമോ ഇവയ‌്ക്ക‌് രണ്ടിനുംകൂടിയോ അപേക്ഷാ ഫീസ‌്  ജനറൽ വിഭാഗത്തിന‌് 700 രൂപയും എസ‌്സി വിഭാഗത്തിന‌് 300 രൂപയുമാണ‌്. ആർകിടെചറിന‌് മാത്രമോ മെഡിക്കൽ ആൻഡ‌് അനുബന്ധം മാത്രമോ രണ്ടിനുംകൂടിയോ ആണെങ്കിൽ 500 രൂപ ജനറൽ വിഭാഗത്തിനും എസ‌്സി വിഭാഗത്തിന‌് 200 രൂപയുമാണ‌് ഫീസ‌്. മെഡിക്കൽ, മെഡിക്കൽ അനുബന്ധം, എൻജിനിയറിങ‌്, ബി ഫാം എന്നീ കോഴ‌്സുകൾക്ക‌് അപേക്ഷിക്കുന്നവർക്കുള്ള ഫീസ‌് ജനറൽ വിഭാഗത്തിന‌് 900 രൂപയും എസ‌്സി വിഭാഗത്തിന‌് 400 രൂപയുമാണ‌് അപേക്ഷാ ഫീസ‌്. എസ‌്ടി വിഭാഗത്തിന‌് അപേക്ഷാ ഫീസ‌് ഇല്ല.   അപേക്ഷാഫീസ് ഓൺലൈൻ പേമെന്റ് മുഖാന്തരമോ ഓൺലൈ -ൻ അപേക്ഷാസമർപ്പണവേളയിൽ ലഭ്യമാകുന്ന ഇ - ചെലാൻ ഉപ -യോഗിച്ച് കേരളത്തിലെ എല്ലാ ഹെഡ് / സബ് പോസ്റ്റാഫീസുകളി -ലോ അടയ്ക്കാം.

ഫെസിലിറ്റേഷൻ സെന്ററുകൾ -

ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് ഇന്റർനെറ്റ് സൗകര്യമുള്ള ഫെസിലിറ്റേഷൻ സെന്ററുകൾ ജില്ലതോറും സജ്ജമാണ് . ഇ വയുടെ ലിസ്റ്റ് വെബ്സൈറ്റിൽ ശനിയാഴ‌്ച  ലഭ്യമാകും . ഓൺലൈൻ അപേ ക്ഷാസമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും അക്ഷയകേന്ദ്രങ്ങളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് . ഓൺലൈൻ അപേക്ഷാസമർപ്പണത്തിന് സഹായകമാകുന്ന മാർഗനിർദേശങ്ങൾ വെബ്സൈറ്റിലും ലഭ്യമാക്കും.

ഇത്തവണത്തെ പ്രത്യേകതകൾ

പ്രിന്റൗട്ടും അനുബന്ധ രേഖകളും തപാലിൽ അയക്കേണ്ടതില്ല.
എൻജിനിയറിങ‌് അഞ്ച‌് ശതമാനം സീറ്റിൽ സൗജന്യ പഠനം.
അലോട്ടുമെന്റുകളുടെ എണ്ണം രണ്ടിൽനിന്ന‌് മൂന്നാക്കി. ശേഷം കേന്ദ്രീകൃത സ‌്പോട്ട‌് അഡ‌്മിഷനിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയവർക്കും പങ്കെടുക്കാം.

അപേക്ഷാ ഫീസ‌് വർധന ഇല്ല. എപ്പോഴും ജാഗ്രതവേണം

പ്രവേശനപരീക്ഷ, ഫലപ്രസിദ്ധീകരണം , അലോട്ട്മെന്റുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമയാസമയം ലഭിക്കുന്നതി ന് എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും പ്രവേശനപരീക്ഷാകമീഷണറുടെ www . cee. kerala . gov . in , www . cee ‐kerala . org വെബ്സൈറ്റുകൾ നിരന്തരം ജാഗ്രതയോടെ സന്ദർശിച്ച‌് അറിയിപ്പുകളും നിർദേശങ്ങളും മനസിലാക്കേണ്ടതാണ‌്.

No comments:

Post a Comment