നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്‌കോയുടെ ആഭിമുഖ്യത്തിലുളള ഇന്റര്‍നാഷണല്‍ ഡാന്‍സ് കൗണ്‍സിലാണ് ലോക നൃത്തദിനം ആചരിക്കുന്നത്. വ്യത്യസ്തങ്ങളായ നൃത്തരൂപങ്ങള്‍ ആസ്വദിക്കുകയും ജനങ്ങളില്‍ നൃത്തത്തോടുളള ആഭിമുഖ്യം വളര്‍ത്തുകയുമാണ് നൃത്തദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാഭ്യാസമേഖലയിലും മറ്റും നൃത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് സര്‍ക്കാറിനെ പ്രേരിപ്പിക്കുക എന്നതും ദിനാചരണത്തിന്റെ ലക്ഷ്യമാണ്.
1982 ഏപ്രില്‍ 29 മുതലാണ് ലോകനൃത്തദിനം ആചരിക്കാന്‍ തുടങ്ങിയത്.
ആധുനിക നൃത്തരൂപത്തിന്റെ പരിഷ്‌കര്‍ത്താവും ഫ്രഞ്ച് ഡാന്‍സറുമായ ജീന്‍ ജോര്‍ജ് നോവറി ജനിച്ചത് 1727 ഏപ്രില്‍ 29-നാണ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ലോകനൃത്തദിനമായി ആചരിക്കുന്നത്.
No comments:
Post a Comment