ഇന്ന് ലോക തൊഴിലാളി ദിനം. തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മേയ് ദിനം ലോകമെങ്ങും ആചരിക്കുന്നത്.
1886 ൽ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരുവുവീഥികളിൽ മരിച്ചുവീണ തൊഴിലാളികളുടെയും ആ സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കൊലമരത്തിൽ കയറേണ്ടി വന്ന ധീരരായ പാർസൻസ്, സ്പൈസർ, ഫിഷർ, ജോർജ്ജ് എംഗൽസ് തുടങ്ങിയ തൊഴിലാളി നേതാക്കളുടെയും സ്മരണാർത്ഥമാണ് ലോകമെമ്പാടുമുള്ള തൊഴിലാളികൾ മെയ് ഒന്നിന് മെയ്ദിനമായി ആഘോഷിക്കുന്നത്.ഫെഡറിക്ക് എംഗൽസിന്റെ നേതൃത്വത്തിലുള്ള രണ്ടാം സോഷ്യൽ ഇന്റർനാഷണൽ ആണ് ഈ ദിനം സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
1957 ൽ കേരളത്തിൽ കമ്യുണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോഴാണ് സംസ്ഥാനത്ത് മെയ് ദിനം പൊതുഅവധിയാവുന്നത്.
No comments:
Post a Comment