സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നിയുമായ കസ്തൂർബ ഗാന്ധിയുടെ ജന്മദിനമാണിന്ന്.1869 ഏപ്രിൽ 11ന് പോർബന്ദറിലാണ് ജനനം. പതിമൂന്നാം വയസിലാണ് ഗാന്ധിജിയും കസ്തൂർബയും വിവാഹിതരാകുന്നത്. കടുത്ത മതവിശ്വാസിയായിരുന്നു കസ്തൂർബ. ഗാന്ധിജിയൊടൊപ്പം കസ്തൂർബ ദക്ഷിണാഫ്രിക്കയിൽ പോയി. 1917ൽ നടന്ന ബിഹാറിലെ ചമ്പാരൻ സത്യാഗ്രഹത്തിൽ കസതൂർബ സജീവമായി പങ്കാളിയായി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹസമരമായിരുന്നു അത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. രൂക്ഷമായ ബ്രോങ്കൈറ്റിസ് അസുഖത്തിനടിമയായിരുന്നു അവർ. 1944 ഫെബ്രുവരി 22ന് അന്തരിച്ചു. കസതൂർബ ഗാന്ധിയുടെ ജന്മദിനം രാജ്യം ദേശീയ സുരക്ഷിത മാതൃദിനമായി ആചരിക്കുന്നു.
Wednesday, April 10, 2019
ദേശീയ സുരക്ഷിത മാതൃദിനം National Safe Motherhood Day
സ്വാതന്ത്ര്യ സമരസേനാനിയും ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പത്നിയുമായ കസ്തൂർബ ഗാന്ധിയുടെ ജന്മദിനമാണിന്ന്.1869 ഏപ്രിൽ 11ന് പോർബന്ദറിലാണ് ജനനം. പതിമൂന്നാം വയസിലാണ് ഗാന്ധിജിയും കസ്തൂർബയും വിവാഹിതരാകുന്നത്. കടുത്ത മതവിശ്വാസിയായിരുന്നു കസ്തൂർബ. ഗാന്ധിജിയൊടൊപ്പം കസ്തൂർബ ദക്ഷിണാഫ്രിക്കയിൽ പോയി. 1917ൽ നടന്ന ബിഹാറിലെ ചമ്പാരൻ സത്യാഗ്രഹത്തിൽ കസതൂർബ സജീവമായി പങ്കാളിയായി. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹസമരമായിരുന്നു അത്. 1942ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിച്ചു. രൂക്ഷമായ ബ്രോങ്കൈറ്റിസ് അസുഖത്തിനടിമയായിരുന്നു അവർ. 1944 ഫെബ്രുവരി 22ന് അന്തരിച്ചു. കസതൂർബ ഗാന്ധിയുടെ ജന്മദിനം രാജ്യം ദേശീയ സുരക്ഷിത മാതൃദിനമായി ആചരിക്കുന്നു.
Labels:
ദിനാചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment