ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, September 25, 2020

SSLC കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 6000 മുതൽ 60000 രൂപ വരെ സ്കോളർഷിപ്പ് Vidyadhan Scholarship

 


ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെയും, കുമാരി ഷിബുലാലിന്റെയും നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ (എസ് ഡി എഫ് ) വിദ്യാധൻ സ്‌കോളർഷിപ്പുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. 2020 സെപ്റ്റംബർ 30 വരെ www.vidyadhan.org എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാം.


തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ് 1, പ്ലസ് 2 പഠനങ്ങൾക്കായി 2 വർഷത്തേക്ക് പ്രതിവർഷം 6000 രൂപ വീതം ലഭിക്കും. തുടർന്നും അവർ പഠനത്തിലെ പ്രാഗൽഭ്യം നിലനിർത്തി ഉയർന്ന നിലയിൽ പാസ്സാകുന്നപക്ഷം അവർ തിരഞ്ഞെടുക്കുന്ന ഏത് വിദ്യാഭ്യാസ പദ്ധതിയ്ക്കും 15000 രൂപ മുതൽ 60000 രൂപ വരെയുള്ള സ്കോളർഷിപ്പ് ഫൗണ്ടേഷനിൽ നിന്നോ അല്ലെങ്കിൽ പുറത്തുനിന്നുള്ള സ്പോൺസേഴ്സ് വഴിയോ ലഭ്യമാക്കുന്നതാണ് . 


ആർക്കാണ് അപേക്ഷിക്കാൻ കഴിയുക?


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള (വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർ) 2020 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ + അല്ലെങ്കിൽ എ നേടിയവർക്ക് അപേക്ഷിക്കാം.


തിരഞ്ഞെടുപ്പ് പ്രക്രിയ


അപേക്ഷകളിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന വിദ്യാർഥികൾക്ക് വിവിധ ജില്ലകളിൽ ഓൺലൈൻ എഴുത്തുപരീക്ഷ നടത്തുന്നതാണ്. ഈ പരീക്ഷ പാസാകുന്നവരിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് തുടർന്നുള്ള ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കാം. പരീക്ഷയുടെയും അഭിമുഖത്തിന്റെയും സ്ഥലവും തീയതിയും വിദ്യാർഥികൾ നൽകിയ മൊബൈൽ നമ്പറിലും ഇമെയിലിലും അറിയിക്കുന്നതാണ്.


തുടർന്ന് ഒരു വീട് സന്ദർശനം. ഒടുവിൽ 100 ​​വിദ്യാർത്ഥികളെ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കും. 


പ്രധാന തീയതികൾ:


അപേക്ഷ അവസാന തീയതി: 30 സെപ്റ്റംബർ 2020


സ്ക്രീനിംഗ് ടെസ്റ്റ്: 17 ഒക്ടോബർ 2020


2020 ഒക്ടോബർ 24 മുതൽ നവംബർ 15 വരെ: ഈ സമയപരിധിയിൽ അഭിമുഖം / ടെസ്റ്റുകൾ ഷെഡ്യൂൾ ചെയ്യും. 


ആവശ്യമുള്ള രേഖകൾ


ഇനിപ്പറയുന്നവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ ആവശ്യമാണ്.


പത്താംക്ലാസ് മാർക്ക്ഷീറ്റ് (യഥാർത്ഥ മാർക്ക്ഷീറ്റ് ലഭ്യമല്ലെങ്കിൽ, നിങ്ങൾക്ക് എസ്എസ്എൽസി / സിബിഎസ്ഇ / ഐസിഎസ്സി വെബ്സൈറ്റിൽ നിന്ന് താൽക്കാലിക / ഓൺലൈൻ മാർക്ക്ഷീറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയും.)


ഫോട്ടോ.


വരുമാന സർട്ടിഫിക്കറ്റ്. (യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന്; റേഷൻ കാർഡ് അംഗീകരിച്ചിട്ടില്ല.)


ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ


എന്തെങ്കിലും വിശദീകരണത്തിനായി vidyadhan.kerala@sdfoundationindia.com ലേക്ക് ഒരു ഇമെയിൽ അയയ്ക്കുക അല്ലെങ്കിൽ RADHAKRISHNAN B, ഫോൺ: 9446469046 (രാവിലെ 9 മുതൽ 12 വരെയും 2 മുതൽ 4 വരെയും, ശനിയാഴ്ച ഒഴികെ.)

Saturday, September 19, 2020

തൊഴിലാളി ക്ഷേമനിധി: പ്രതിമാസം നല്‍കേണ്ടത് 20 രൂപ മാത്രം; ആനുകൂല്യങ്ങള്‍ വളരെയേറെ Kerala Shops and Commercial Establishments Workers Welfare Fund Board

 


തൊഴിലാളികളുടെ അധ്വാനത്തിന് മികച്ച തിരിച്ചടവ് നല്‍കുന്ന സംസ്ഥാനസര്‍ക്കാരിന്റെ ക്ഷേമനിധിയോട് തൊഴിലാളികള്‍ക്കിടയില്‍ പ്രിയമേറുന്നു. അംഗത്വമെടുക്കുന്നതിനുള്ള ലളിതമായ പ്രക്രിയയും തുച്ഛമായ തുകമാത്രം അടക്കേണ്ടതിനാലുമാണ് കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റിസ് തൊഴിലാളി ക്ഷേമപദ്ധതിക്ക് സ്വീകാര്യത വര്‍ധിക്കുന്നത്. ആനുകൂല്യവിതരണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ കോവിഡ് കാലത്ത് ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന വ്യാപാര പരിതസ്ഥിതിയില്‍ ക്ഷേമനിധിയിലൂടെയുള്ള ധനസഹായം തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമാവുന്നുണ്ട്.


അംഗത്വമപേക്ഷിക്കാന്‍ പ്രയാസമില്ല


തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുക്കുക വളരെ എളുപ്പമുള്ള പ്രക്രിയയാണ്.  peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ അംഗത്വം, രജിസ്ട്രേഷന്‍, ആനുകൂല്യം തുടങ്ങിയ എല്ലാവിധ അപേക്ഷകളും ലഭ്യമാണ്. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ച് തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍പരിശോധന നടത്തി ഏഴുദിവസത്തിനകം തന്നെ അംഗത്വത്തിനുള്ള നടപടി സ്വീകരിക്കും.


തൊഴിലാളി വിഹിതം 20 രൂപ


ഓരോ അംഗവും പ്രതിമാസം 20 രൂപയാണ് ക്ഷേമനിധിയിലേക്ക് അടക്കേണ്ടത്. ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി പ്രതിമാസം 20 രൂപ വീതവും അടക്കണം. സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളി വിഹിതമായ 20 രൂപയും തൊഴിലുടമയുടെ വിഹിതമായ 20 രൂപയും ഉള്‍പ്പെടെ പ്രതിമാസം 40 രൂപ അടക്കണം. തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും ചേര്‍ന്നുള്ള അംശാദായം തൊഴിലുടമ ബോര്‍ഡില്‍ ഒടുക്കിയിരിക്കേണ്ടതാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അവരുടെ അംശാദായം സ്വന്തമായി ഒടുക്കേണ്ടതുമാണ്. ഒരു തൊഴിലുടമയ്ക്കോ, സ്വയംതൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറുമാസത്തെയോ ഒരു വര്‍ഷത്തേയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടയ്ക്കാവുന്നതാണ്. പത്ത് വര്‍ഷം വരെ തുടര്‍ച്ചയായി അംശാദായം ഒടുക്കുന്നവര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. പത്ത് വര്‍ഷത്തിന് മുമ്പ് അംശാദായം അടക്കുന്നത് നിര്‍ത്തുകയാണെങ്കില്‍ 60 വയസ് പൂര്‍ത്തിയാവുമ്പോള്‍ അടച്ച തുക പൂര്‍ണമായും തിരികെ ലഭിക്കും.



ആനുകൂല്യങ്ങള്‍ നിരവധി


പെന്‍ഷന്‍: 


 കുറഞ്ഞത് പത്തു വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ച ഒരു അംഗത്തിന് അറുപത് വയസ് തികയുകയോ സ്ഥിരമായ ശാരീരിക അവശത മൂലം രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യാന്‍ കഴിയാതിരിക്കുന്ന അവസ്ഥ വന്നാലോ, പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഇവിടെ തൊഴിലാളി ഒരേ സ്ഥാപനത്തില്‍ തന്നെ തൊഴില്‍ ചെയ്യണമെന്നില്ല. മറ്റു തൊഴില്‍ സ്ഥാപനത്തിലേക്ക് മാറിയാലും പത്ത്  വര്‍ഷം തുടര്‍ച്ചയായി അംശാദായം അടച്ചവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കും.


കുടുംബപെന്‍ഷന്‍: 


 കുറഞ്ഞത് പതിനഞ്ചു വര്‍ഷം അംശാദായം അടച്ച ഒരു അംഗമോ, ഈ പദ്ധതി പ്രകാരം പെന്‍ഷന് അര്‍ഹതയുള്ള അംഗമോ മരണപ്പെട്ടാല്‍ അയാളുടെ കുടുംബത്തിന് കുടുംബ പെന്‍ഷന്‍ ലഭിക്കും.


പ്രസവാനുകൂല്യം: 


 ഒരു വര്‍ഷമെങ്കിലും തുടര്‍ച്ചയായി അംശാദായം അടച്ചിട്ടുളളതും എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ വരാത്തതുമായ വനിതാ അംഗത്തിന്, അംഗം പ്രസവത്തിനായി അവധിയില്‍ പ്രവേശിക്കുന്ന തിയ്യതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 3 മാസത്തെ വേതനമോ 15,000 രൂപയോ ഏതാണ് കുറവ് അത് ലഭിക്കുന്നതാണ്. ഗര്‍ഭം അലസല്‍ സംഭവിച്ച അംഗത്തിന് അംഗം അവധിയില്‍ പ്രവേശിക്കുന്ന തിയ്യതി മുതല്‍ ജോലിയില്‍ പുന:പ്രവേശിക്കുന്നതുവരെയുളള പരമാവധി 6 ആഴ്ചത്തെ വേതനം അപേക്ഷകന്റെ ജോലി വിഭാഗത്തിന് അല്ലെങ്കില്‍ തസ്തികയ്ക്ക് അര്‍ഹതപ്പെട്ട നിശ്ചിത മിനിമം വേതന നിരക്കില്‍ നല്‍കുന്നതുമാണ്. എന്നാല്‍ ഈ ആനുകൂല്യം പരമാവധി രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുന്നതല്ല.


വിവാഹാനുകൂല്യം: 


 കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും അംശാദായം അടച്ച അംഗങ്ങളുടെ പ്രായപൂര്‍ത്തിയായ പെണ്‍ മക്കളുടെയും സ്ത്രീ അംഗങ്ങളുടെയും വിവാഹ ചിലവിനായി 5000 രൂപ ലഭിക്കുന്നതാണ്. ഈ ആനുകൂല്യം പരമാവധി രണ്ട് തവണ മാത്രമേ ഒരംഗത്തിന് ലഭിക്കുകയുള്ളൂ.


മരണാനന്തര ചെലവ്: 


കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിലേയ്ക്ക് അംശാദായം അടച്ച അംഗത്തിന്റെയൊ കുടുംബാംഗങ്ങളുടെയോ മരണാനന്തര ചെലവുകള്‍ക്കായി 1000 രൂപാ വീതം ലഭിക്കുന്നതാണ്.


ചികിത്സാ സഹായം: 


കുറഞ്ഞത് മൂന്നു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗത്തിനും കുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ കിടന്നുള്ള ചികിത്സക്ക് അംഗത്വ കാലാവധിയില്‍ പരമാവധി 10,000 രൂപ ബോര്‍ഡിന്റെ അംഗീകാരത്തിന് വിധയേമായി ചികിത്സാ സഹായം നല്‍കുന്നതാണ്.


വിദ്യാഭ്യാസാനുകൂല്യം: 


ഒരു വര്‍ഷമെങ്കിലും നിധിയിയിലേയ്ക്ക് തുടര്‍ച്ചയായി അംശാദായം അടച്ച അംഗങ്ങളുടെ സമര്‍ഥരായ മക്കള്‍ക്ക് ബോര്‍ഡില്‍ നിന്നും വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതാണ്. വിദ്യാഭ്യാസാനുകൂല്യ പദ്ധതി ബോര്‍ഡ് ആവിഷ്‌കരിച്ച് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് നടപ്പാക്കുന്നതാണ്.


മരണാനന്തര സഹായം: 


നിധിയിലെ ഒരംഗം അസുഖം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ ആദ്യ മൂന്നു വര്‍ഷത്തെ അംഗത്വ കാലയളവിനുള്ളില്‍ അയ്യായിരം രൂപയും ശേഷമുള്ള ഓരോ വര്‍ഷത്തെ അംഗത്വ കാലയളവിനും ആയിരം രൂപ വീതവും രണ്ടും കൂടി പരമാവധി 20,000 രൂപ അംഗത്തിന്റെ കുടുംബത്തിന് മരണാനന്തര ധനസഹായം ആയി നല്‍കുന്നതാണ്.


ക്ഷേമനിധിയുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍


1 ആശുപത്രി


2 വൈദ്യശാല


3 മെഡിക്കല്‍സ്റ്റോര്‍ /പാരാമെഡിക്കല്‍സ്റ്റോര്‍


4 പാഴ്സല്‍ സര്‍വ്വീസ്


5 പെട്രോള്‍, ഡീസല്‍, ഓട്ടോ ഗ്യാസ് ബങ്കുകള്‍


6 മത്സ്യ സംസ്കരണ സ്ഥാപനം


7 വസ്ത്ര നിര്‍മ്മാണ സ്ഥാപനം


8 ഹോട്ടല്‍, ഭോജനശാല


9 ഇറച്ചി വില്‍പ്പനശാല


10 കംപ്യൂട്ടര്‍ - കംപ്യൂട്ടര്‍ അനുബന്ധസേവനം


11 അച്ചടിശാല


12 ടെലിഫോണ്‍ ബൂത്ത്


13 കൊറിയര്‍ സര്‍വ്വീസ്


14 പാചകവാതക വിതരണ ഏജന്‍സി


15 ഹോസ്റ്റല്‍


16 മലഞ്ചരക്ക് സംഭരണ വിപണന സ്ഥാപനം


17 ചെറുകിട കൊപ്ര സംസ്കരണ യുണിറ്റ്


18 ചെറുകിട ഓയില്‍ മില്‍


19 തുകല്‍ സംഭരണ സ്ഥാപനം


20 ചെറുകിട ചെരിപ്പ്, ബാഗ് നിര്‍മ്മാണ സ്ഥാപനം


21 സിനിമാ തീയേറ്റര്‍ സ്റ്റുഡിയോ


22 ഫോട്ടോ /വീഡിയോ സ്റ്റുഡിയോ


23 ബേക്കറി


24 ജനറല്‍ എഞ്ചിനീയറിംഗ് സ്ഥാപനം


25 ശബ്ദവും വെളിച്ചവും സ്ഥാപനങ്ങള്‍


26 ഇലക്ട്രോണിക്സ് /ഇലക്ട്രിക്കല്‍ ടെക്നീഷൃന്‍സ്


27 മറ്റ് വിഭാഗങ്ങള്‍


28 കച്ചവട/വ്യാപാരസ്ഥാപനം


29 ഭക്ഷ്യ സംസ്കരണ സ്ഥാപനം


30 ലോട്ടറി വില്‍പ്പന കേന്ദ്രം


31 ട്രാവല്‍സ്


32 ജ്വല്ലറി


33 ബുക്ക് ഹൌസ്


34 വസ്ത്ര നി൪മ്മാണം


35 ഡയഗ്നോസ്റ്റിക് സെന്റ൪


36 ടൂറിസ്റ്റ് ഹോം


37 സെക്യൂരിറ്റി ഓഫീസ്


38 ലോഡ്ജ്


39 ലബോറട്ടറി


40 മാധ്യമങ്ങള്‍


41 പരസ്യകല


42 മാന്‍പവ൪ റിക്രൂട്ടിങ്ങ് ഏജന്‍സീസ്


43 ടാക്സ് പ്രാക്ടീഷനേഴ്സ്


44 വഴിയോര കച്ചവടം


45 കണ്‍സ്യൂമ൪ഫെഡ്


46 ധനകാര്യ സ്ഥാപനങ്ങള്‍


47 കെ.എസ്.എഫ്.ഇ‌. ക​ളക്ഷന്‍ ഏജന്റ്


48 വസ്ത്ര വില്‍പനശാല


49 ഗൃഹോപകരണ വില്‍പനശാല


50 വിവാഹ ഏജന്‍റ്


51 വിവാഹ ഏജന്‍സി


52 സ്ഥാപനത്തിൽ നിന്നും പെൻഷനായി പിരിഞ്ഞുപോയവർ




കാര്യാലയങ്ങള്‍  


1 ചീഫ് എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  കെ.എസ്.ബിജു.


  ചെറുന്നിയൂ൪ ടവേഴ്സ്, ഒന്നാം നില, വഞ്ചിയൂ൪, തിരുവനന്തപുരം.


  0471-2572507


 ‍ peedikaceo@gmail.com




2 തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീമതി.നിഷ.വി.ആര്‍


  ചെറുന്നീയൂര്‍ ടവേവ്സ്,ഒന്നാം നില,വഞ്ചിയൂര്‍,തിരുവനന്തപുരം


  0471-2572189


 ‍ peedikatvm@gmail.com




3 കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീ.ശിവജി പിള്ള.ജി


  ദ്വാരകാമഠം, പ്ളസന്‍റ് നഗര്‍ - 58, ആനന്ദവല്ലീശ്വരം, തേവള്ളി. പി.ഒ, കൊല്ലം.


  0474-2792248


 ‍ peedikaklm@gmail.com




4 പത്തനംത്തിട്ട ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീമതി.ആശാദേവി.കെ


  ആര്‍ 3കോപ്ലക്സ്,രണ്ടാം നില,പോലീസ്റ്റേഷനു എതിര്‍വശം,പത്തനംത്തിട്ട


  0468-2223169.


 ‍ peedikapta@gmail.com




5 ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീ. നൗഷാദ്.എ


  സബീല്‍ മന്‍സില്‍,എം.ഇ.എസ് സ്കൂളിനെതിര്‍വശം,സിവില്‍ സ്റ്റേഷന്‍ വാര്‍ഡ്


  0477-2230244


 ‍ peedikaalp@gmail.com




6 കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ഡി.സാവിത്രികുമാരി


  ഭാരത് ബില്‍ഡിംഗ്,നിയര്‍ സെന്‍ട്രല്‍ ടെലിഗ്രാഫ് ഓഫീസ്,പുളിമൂട്,കോട്ടയം


  0481-2582090


 ‍ peedikaktm@gmail.com




7 ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീമതി. രേണുകാദേവി.എന്‍.ഇ. (പൂര്‍ണ്ണ അധിക ചുമതല)


  പുളിമൂട്ടില്‍ ആര്‍ക്കേഡ് ,തൊടുപുഴ.ഇടുക്കി


  04862-229474


 ‍ peedikaidk@gmail.com




8 എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  രേണുകാദേവി.എന്‍.ഇ.


  ഡോര്‍ നം..36/2246(സി),വെള്ളൈപ്പറമ്പില്‍ ബില്‍ഡിംഗ്സ്,കലൂര്‍ പി.ഒ


  0484-2341677


 ‍ peedikaekm@gmail.com




9 തൃശ്ശൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  രേണുകാദേവി.എന്‍.ഇ. (ഇന്‍ ചാര്‍ജ്ജ്)


  ദേവീകൃഷ്ണ ആര്‍ക്കേഡ്, നിയര്‍ ബാങ്ക് ഓഫ് ഇന്ത്യ, അയ്യന്തോള്‍,തൃശ്ശൂര്‍-3


  0487-2364866


 ‍ peedikatcr@gmail.com




10 പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീമതി.ലത.പി (ഇന്‍ ചാര്‍ജ്ജ്)


  ഡോര്‍ നം.21/784,അറുമുഖന്‍ കോപ്ലക്സ്,ഇന്ദിരാ നഗര്‍ രണ്ടാം തെരുവ്,വാലിപ്പറമ്പ്


  0491-2545121


 ‍ peedikapkd@gmail.com




11 മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീ.എം.റീനീഷ്


  മാളിയേക്കല്‍,ബില്‍ഡിംഗ് നം.15/544,മഞ്ചേരി റോഡ്,മലപ്പുറം


  0483-2734409


 ‍ peedikamlp@gmail.com




12 കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീമതി.ലത.പി


  പി.എം.കെ ടവര്‍,വാര്‍ഡ് 34/611 ഡി 9&10,സിവില്‍ സ്റ്റേഷനു സമീപം


  0495-2372434


 ‍ peedikakkd@gmail.com




13 വയനാട് ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീ.എം.റീനീഷ് (പൂര്‍ണ്ണ അധിക ചുമതല)


  സൂര്യ ടവര്സ് ഒന്നാം നില കല്പറ്റ വയനാട്. ഡി 9&10,സിവില്‍ സ്റ്റേഷനു സമീപം


  0493-6206878


 ‍ peedikawnd@gmail.com




14 കണ്ണൂര്‍ ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  പ്രേമന്‍.എം


  താളിക്കാവ് റോഡ്, മൂന്നാം നില, അശോക ബില്‍ഡിംഗ്, കണ്ണൂര്‍


  0497-2706806


 ‍ peedikaknr@gmail.com




15 കാസര്‍കോഡ് ജില്ലാ എക്സിക്യൂട്ടീവ് അധികാരിയുടെ കാര്യാലയം


  ശ്രീ.അ‍‍ബ്ദുുള്‍ സലാം.വി


  സാന്റല്‍ സിറ്റി,വിദ്യാ നഗര്‍,കാസര്‍കോഡ്


  04994-255110


 ‍ peedikaksd@gmail.com

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു The second allotment for first year degree admission has been published

 

പത്രക്കുറിപ്പ് 18/09/2020

ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. 22.09.2020 മുതല്‍ കോളേജുകളില്‍ പ്രവേശനം നേടാം.


കേരള‍ സർവകലാശാലയുടെ 2020 -21 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് (http://admissions.keralauniversity.ac.in)  പ്രസിദ്ധപ്പെടുത്തി. അപേക്ഷകര്‍ക്ക് ആപ്ലിക്കേ ഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കാം. 


ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലഭിക്കാത്തവരും എന്നാല്‍ രണ്ടാം ഘട്ടത്തില്‍ പുതുതായി അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്ത അപേക്ഷകര്‍ ഓണ്‍ലൈനായി അഡ്മിഷന്‍ ഫീസ് അടച്ച് തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. ഒന്നാം ഘട്ട അലോട്ട്മെന്‍റ് ലഭിച്ച് അഡ്മിഷന്‍ ഫീസ് അടച്ചവര്‍ രണ്ടാം ഘട്ട അലോട്ട്മെന്‍റില്‍ ഹയര്‍  ഓപ്ഷനുകളില്‍ ഏതെങ്കിലും ലഭിച്ചാല്‍ അഡ്മിഷന്‍ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല.


അലോട്ട്മെന്‍റ് ലഭിച്ച് ഓണ്‍ലൈനായി ഫീസ് അടച്ച അടച്ച അപേക്ഷകര്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റ് എടുക്കാം. അലോട്ട്മെന്‍റ് ലഭിച്ച കോളേജ്, കോഴ്സ്, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്‍റ് മെമ്മോയില്‍ നിന്ന് ലഭിക്കും. മെമ്മോയില്‍ പറഞ്ഞിരിക്കുന്ന തീയതികളില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിഫിക്കറ്റുകള്‍ സഹിതം (കൂടുതല്‍ വിവരങ്ങള്‍ക്ക് അലോട്ട്മെന്‍റ് മെമ്മോ കാണുക) കോളേജില്‍ ഹാജരായി അഡ്മിഷൻ എടുക്ക ണം.


കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതാണ്. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍.







Tuesday, September 15, 2020

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍: പദ്ധതിയിലേക്ക് 30 വരെ അപേക്ഷിക്കാം. Kisan Credit Card Loan Campaign

 



ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടത്തി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍ പദ്ധതി ക്ഷീരകര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പദ്ധതിയിലേക്ക് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്ഷീര കര്‍ഷകര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷ നല്‍കാം. 


 ക്ഷീര കര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനും തൊഴുത്ത് പുനരുദ്ധീകരിക്കുന്നതിനും കാലികള്‍ക്കുള്ള തീറ്റച്ചെലവിനും തൊഴുത്തിലെ യന്ത്രവല്‍ക്കരണം മുതലായ ചെലവുകള്‍ക്കുണ്ടാകുന്ന മൂലധന വായ്പയായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അനുവദിക്കുന്നത്. 


ബാങ്കുകളില്‍ സമര്‍പ്പിക്കുന്ന കെ സി സി അപേക്ഷ ഫോമിലുള്ള കര്‍ഷകരുടെ വിവരങ്ങള്‍ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ 'പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന'യുടെ വെബ് സൈറ്റില്‍ രേഖപ്പെടുത്തുന്നു. വെറും നാല് ശതമാനം നിരക്കിലാണ് ലോണ്‍ ലഭിക്കുന്നത്. 1.6 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും നല്‍കേണ്ടതില്ല. ഒരു പശുവിന് 24,000/ രൂപ എന്ന നിരക്കിലാണ് ലോണ്‍ അനുവദിക്കുന്നത്.


മൂന്ന് ലക്ഷം രൂപ വരെ പരമാവധി പലിശ സബ്സിഡിയോടെ ലോണ്‍ ലഭിക്കും. ഗുണഭോക്താവിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ബാങ്ക് ലോണ്‍ തുക നിക്ഷേപിക്കുകയും പ്രസ്തുത അക്കൗണ്ടില്‍ നിന്നും ഗുണഭോക്താവ് പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയെന്നതുമാണ് കെസിസിയുടെ പ്രത്യേകത. 


 മൂന്ന് വര്‍ഷമാണ് കെ.സി.സി ലോണിന്റെ കാലാവധി. ഓരോ വര്‍ഷവും കൃത്യമായി തുക അടച്ചു തീര്‍ക്കുന്നതിനോ പുതുക്കുന്നതിനോ ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. ക്ഷീര കര്‍ഷകര്‍ അതാത് സംഘങ്ങളില്‍ പാല്‍ നല്‍കുമ്പോള്‍ പാല്‍ വിലയില്‍ നിന്നും സംഘം സെക്രട്ടറി ലോണ്‍ തിരിച്ചടവ് തുക ഈടാക്കി ബന്ധപ്പെട്ട ബാങ്കിലേക്ക് നിക്ഷേപിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.

Saturday, September 12, 2020

കേരള സർവകലാശാല ഒന്നാംഘട്ട ബിരുദ അലോട്ട്മെന്റ് Kerala University First Allotment

 


പത്രക്കുറിപ്പ് 11/09/2020

കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2020 ഒന്നാം ഘട്ട അലോട്ട്മെന്‍റ്  


കേരള സര്‍വകലാശാലയുടെ 2020 -21 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്‍റ് (http://admissions.keralauniversity.ac.in) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാനമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്സൈറ്റില്‍) സെപ്റ്റംബര്‍ 17-ന് വൈകുന്നേരം 5 മണിയ്ക്കകം ഓണ്‍ലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്‍റ് ഉറപ്പാക്കേണ്ടതാണ്. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങള്‍ അടങ്ങിയ പേജിന്‍റെ പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. 


മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാകുന്നതും അവരെ  അടുത്ത അലോട്ട്മെന്‍റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്മെന്‍റുകളില്‍ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്ക്കേണ്ടതാണ്. ഒന്ന്, രണ്ട് ഘട്ടം  അലോട്ട്മെന്‍റുകളില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളില്‍ ഹാജരായാല്‍ മതി. തങ്ങള്‍ക്ക് ലഭിച്ച അലോട്ട്മെന്‍റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്‍റ് ഉറപ്പാക്കിയശേഷം ആവശ്യമെങ്കില്‍  അവരുടെ ഹയര്‍ ഓപ്ഷനുകള്‍ സെപ്റ്റംബര്‍ 17 വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്‍റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്മെന്‍റില്‍   ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേതുമാണ്.

പ്രജ്ഞ 2020: ഖാദി ബോർഡ് ഓൺലൈൻ ക്വിസ് മൽസരം PRAJNA 2020 -STATE LEVEL ONLINE QUIZ COMPETITION TO HIGH SCHOOL- HIGHER SECONDARY STUDENTS 

 


സംസ്ഥാനത്തെ ഹൈസ്‌ക്കൂൾ-ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഓൺലൈൻ ക്വിസ് മത്സരം പ്രജ്ഞ 2020  നടത്തുന്നു. ഗ്രാന്റ് മാസ്റ്റർ ഡോ. ജി.എസ്. പ്രദീപ് മൽസരം നയിക്കും.

ക്വിസ് മൽസരത്തിന്റെ വിഷയം 70 ശതമാനം പൊതു വിജ്ഞാനവും 30 ശതമാനം ഗാന്ധിജിയും ഖാദിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവുമാണ്.

  സർക്കാർ-എയിഡഡ്-അൺഎയിഡഡ് സ്‌ക്കൂളുകളിലെ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ   secretarykkvib@gmail.com അല്ലെങ്കിൽ  iokkvib@gmail.com ൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. സെപ്തംബർ 30 ന് രാവിലെ 11 ന് സ്‌ക്രീനിംഗിനുള്ള ചോദ്യങ്ങളും ഉത്തരക്കടലാസിന്റെ  മാതൃകയും നിബന്ധനകളും www.kkvib.org   ൽ അപ്‌ലോഡ്  ചെയ്യും.


 ഒരു ടീമിൽ ഒരു കുട്ടി മാത്രം മതിയാകും. ഉത്തരക്കടലാസിൽ കുട്ടിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, സ്‌കൂളിന്റെ പേര്, ക്ലാസ് മുതലായവ രേഖപ്പെടുത്തണം. രാവിലെ 11 മുതൽ 11.30 വരെ ഉത്തരപേപ്പർ  iokkvib@gmail.com ൽ ഇ-മെയിൽ ചെയ്യാം. അവ പരിശോധിച്ച് കൂടുതൽ മാർക്കു നേടുന്ന ആറ് പേരെ ഫൈനലിലേക്ക് തിരെഞ്ഞെടുക്കും. ഒരു സ്‌കൂളിൽ നിന്നും ഒന്നിലധികം മത്സരാർത്ഥികളുണ്ടായാൽ ആദ്യം ഉത്തരം ഇ-മെയിൽ ചെയ്യുന്ന കുട്ടിയെ മാത്രം പരിഗണിക്കും.


 ഉയർന്ന മാർക്കുകളിൽ ആറാം സ്ഥാനം വരെ ടൈ വന്നാൽ ആദ്യം ഉത്തരം മെയിൽ ചെയ്ത കുട്ടിക്ക് അവസരം നൽകും. ഫൈനൽ മൽസരം ഒക്‌ടോബർ 7ന് 11ന് ഖാദി ബോർഡ് കോൺഫറൻസ് ഹാളിൽ തയ്യാറാക്കുന്ന ഓൺലൈൻ ക്രമീകരണങ്ങളിലൂടെ നടത്തും. ഒന്നാം സമ്മാനം 5001 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2001 രൂപയും നൽകും. സർട്ടിഫിക്കറ്റും ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് എവർറോളിംഗ് ട്രോഫിയും നൽകും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് അയച്ചു കൊടുക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447271153.

Friday, September 11, 2020

പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 14 മുതൽ ആരംഭിക്കും Plus One admission starts from September 14th

 


അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന്  രാവിലെ 9 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. ആദ്യ  ലിസ്റ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം സെപ്റ്റംബർ 14 മുതൽ 19 വരെ കോവിഡ്  19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ  അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in (http://www.hscap.kerala.gov.in/)  ലെ  Candidate  Login-SWS ലെ  First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അപേക്ഷയിൽ  രജിസ്റ്റർ ചെയ്ത മൊബൈലിലേയ്ക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും.  അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ  First Allot Results  എന്ന  ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിലെ നിർദ്ദിഷ്ട  തിയതിയിലും സമയത്തും പ്രവേശനത്തിനായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ  രക്ഷകർത്താവിനോടൊപ്പം ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം  ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർഥികൾക്ക്  പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച  സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ആദ്യ  അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം  നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ്  വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ  Fee Payment എന്ന ലിങ്കിലൂടെ  ഓൺലൈനായി അടയ്ക്കാം. ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക്  സ്‌കൂളിൽ ഫിസടയ്ക്കാം. 


 മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക്  ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽകാലിക  പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. താൽകാലിക പ്രവേശനം നേടുന്നവർക്ക്  ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കാം.  ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്‌കൂളിലാണ് നൽകേണ്ടത്.  അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാതിരിക്കുന്ന  വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. 


 വിദ്യാർഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്‌കൂളിലേയും കാറ്റഗറി തിരിച്ചുള്ള  അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്ന  വിദ്യാർഥികളെല്ലാം അവര്‍ക്ക് ലഭ്യമാകുന്ന അലോട്ട്‌മെന്റ്  ലെറ്ററില്‍ പ്രവേശനത്തിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും ഹാജരാകണം. സെപ്റ്റംബര്‍ 14ന് ആരംഭിച്ച്  സെപ്റ്റംബര്‍ 19ന് വൈകിട്ട് 5 മണിക്ക് അവസാനിക്കുന്ന രീതിയിലാണ്  വിദ്യാര്‍ഥികള്‍ക്ക് സമയക്രമം നല്‍കുക. നിശ്ചിത സമയത്ത് ഹാജരാകാന്‍  സാധിക്കാത്ത വിദ്യാര്‍ഥിയുടെ രക്ഷകര്‍ത്താവ് പ്രിന്‍സിപ്പാളിന്റെ  മുന്‍കൂര്‍ അനുമതി വാങ്ങി പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന സമയത്ത് വേണം  പ്രവേശനത്തിന് ഹാജരാകാന്‍. 


 ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്‌മെന്റിനു ശേഷം  സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. മുഖ്യ  ഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും  അലോട്ട്‌മെന്റ് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ  അപേക്ഷകൾ സമർപ്പിക്കാം. സ്‌പോർട്‌സ് ക്വാട്ട അലോട്ട്‌മെന്റ് റിസൾട്ടും ഇതിനോടൊപ്പം  പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ  വെബ്‌സൈറ്റിലെ  Candidate Login-Sports ലെ  Sports Results എന്ന ലിങ്കിൽ  ലഭിക്കും. അഡ്മിഷൻ സെപ്റ്റംബർ 14 മുതൽ 19 വരെ ആയിരിക്കും. വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ  പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ  ഡയറക്ടർ അറിയിച്ചു.


 ഇതുവരേയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർ  സെപ്റ്റംബർ 12ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നിർബന്ധമായും സൃഷ്ടിക്കണം. 


വിദ്യാര്‍ഥികള്‍ പ്രവേശന പോര്‍ട്ടലായ HSCAP ലെ Candidate Login (https://school.hscap.kerala.gov.in/index.php/candidate_login) ലൂടെ  കിട്ടുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്ററും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (അപേക്ഷകർ പ്രവേശന സമയത്ത് യോഗ്യത സർട്ടിഫിക്കറ്റ്(SSLC Marklist), വിടുതൽ സർട്ടിഫിക്കറ്റ്(TC),  സ്വഭാവ സർട്ടിഫിക്കറ്റ്(Conduct Certificate), ബോണസ് പോയന്റ്, ടൈബ്രേക്ക് എന്നിവ  അവകാശപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. യോഗ്യത  സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന  പ്രിൻറ് ഔട്ട് ഹാജരാക്കിയാൽ മതിയാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് ഹാജരാകാൻ  വിദ്യാർഥികൾക്ക് സാവകാശം ലഭിക്കും.) വേണം പ്രവേശനത്തിന് ഹാജരാകാന്‍. അലോട്ട്‌മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജില്‍ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ടിരിക്കണം. അടുത്ത ഘട്ടം അലോട്ട്‌മെന്റില്‍ പരിഗണിക്കേണ്ട വിദ്യാര്‍ഥികള്‍ താല്‍ക്കാലിക പ്രവേശനം ആണ് തേടേണ്ടത്. അവര്‍ക്ക് അടുത്ത ഘട്ടം അലോട്ട്‌മെന്റിന് മുമ്പ് തിരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്‌ഷനുകള്‍ മാത്രമായി ക്യാന്‍സല്‍ ചെയ്യാന്‍ അവസരമുണ്ട്. ഇതിനുള്ള അപേക്ഷ താല്‍ക്കാലിക പ്രവേശനം തേടുന്ന വിദ്യാലയത്തിലെ പ്രിന്‍സിപ്പലിന് എഴുതി നല്‍കണം.  

    

കേരളത്തിലെ പൊതു പരീക്ഷ ബോർഡിൽ നിന്ന് എസ്.എസ്.എൽ.സി പാസായവർക്ക് കുറഞ്ഞ  പ്രായപരിധിയില്ല. എന്നാൽ മറ്റു ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക് കുറഞ്ഞ  പ്രായപരിധിയിലും കൂടിയ പ്രായപരിധിയിലും ആറ് മാസം ഇളവ് ലഭിക്കാൻ പൊതു  വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. വിഭിന്ന ശേഷി വിഭാഗത്തിൽ  പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ 40 ശതമാനത്തിൽ കുറയാത്ത  വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിന്റെ  സർട്ടിഫിക്കറ്റ് ഹാജരാക്കണം. സമുദായ സംവരണം പരിശോധിക്കുന്നതിന് എസ് എസ് എൽ  സി ബുക്കിലെ വിവരങ്ങൾ മതിയാകും. താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്  എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നവർ എസ് എസ് എൽ സി ബുക്കിൽ ആ വിവരങ്ങൾ  ഇല്ലങ്കിൽ റേഷൻ കാർഡോ, വില്ലേജ് ഓഫീസിൽ നിന്നുള്ള നേറ്റിവിറ്റി  സർട്ടിഫിക്കറ്റോ ഹാജരാക്കണം. എൻ സി സിയ്ക്ക് 75 ശതമാനം ഹാജരും, സ്‌കൗട്ട്  വിഭാഗത്തിൽ പുരസ്‌ക്കാർ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട വിഭാഗത്തിൽ നിന്ന്  ഹാജരാക്കണം.


       ആർമി / നേവി / എയർഫോഴ്‌സ് എന്നീ സേനാ വിഭാഗങ്ങളിലെ ആശ്രിതർ പ്രസ്തുത  ജവാന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിരമിച്ച ജവാന്റെ ആശ്രിതർ സൈനിക  വെൽഫെയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.


       നീന്തൽ അറിവിനുള്ള ബോണസ് പോയന്റ് ലഭിച്ചത് തെളിയിക്കുന്നതിന് തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകും.  സ്റ്റുഡൻഡ് പോലീസ് കേഡറ്റുകൾ എസ് പി സി പ്രൊജക്റ്റ് കേരള നൽകുന്ന  സർട്ടിഫിക്കറ്റ് ഹാജരാക്കണം. ടൈബ്രേക്കിന് പോയന്റ് നൽകിയ ഇനങ്ങളിൽ പത്താം  ക്ലാസ് പഠിച്ചിരുന്ന സമയത്ത് പങ്കെടുത്തവയാക്കിരിക്കണം. എക്‌സ്ട്രാ  കരിക്കുലർ ആക്ടിവിറ്റികൾക്കും കോ-കരികുലർ ആക്ടിവിറ്റികൾക്കും സ്‌കൂൾ  മേധാവികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.


 ഇതേ വരെ അപേക്ഷകൾ സമർപ്പിക്കാൻ കഴിയാത്തവർക്കും എതെങ്കിലും കാരണവശാൽ അപേക്ഷ  നിരസിക്കപ്പെട്ടവർക്കും സപ്ലിമെന്റ് അപേക്ഷാ സമയത്ത് അപേക്ഷിക്കാം     ഇത് വരെ Candidate Login ചെയ്യാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് 12ന് വൈകിട്ട് 5 മണി വരെ അതിന് അവസരമുണ്ടായിരിക്കും.

Wednesday, September 9, 2020

സർക്കാർ ഐ.ടി.ഐ പ്രവേശന നടപടി പരിഷ്‌കരിച്ചു Government ITI admission procedure has revised

 


കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു.  സർക്കാർ ഐ.ടി.ഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം.  അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും. 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐ.ടി.ഐയിലേക്കും അപേക്ഷിക്കാം. 

ഓൺലൈൻ ആയി സെപ്റ്റംബർ24നകം അപേക്ഷ നൽകണം.  https://itiadmissions.kerala.gov.in (ജാലകം) മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in, https://itiadmissions.kerala.gov.in എന്നിവയിൽ ലഭിക്കും. 

ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ രജിസ്ട്രേഷൻ നമ്പർ, യൂസർ ഐഡി, പാസ്‌വേഡ് എന്നിവ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലേക്ക് എസ് എംഎംഎസ് ആയി ലഭിക്കും. അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം.

 അപേക്ഷ നൽകിയ ശേഷം നിശ്ചിതതിയതിയിൽ  ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, കൗൺസിലിംഗ് തിയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുളള കൗൺസിലിംഗിന് ഹാജരാകാം. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും.

സംസ്ഥാനത്തെ 14 വനിതാ ഐ.ടി.ഐകൾ ഉൾപ്പടെ 99 സർക്കാർ ഐ.ടി.ഐകളിലെ 76 ട്രേഡുകളിലായി 22000തോളം ട്രെയിനികൾക്ക് പ്രവേശനം ലഭിക്കും. പത്താം ക്ലാസ്സ് തോറ്റവർക്ക് അപേക്ഷിക്കാവുന്ന നോൺ മെട്രിക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.

Tuesday, September 8, 2020

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്: വിദ്യാഭ്യാസ ധനസഹായം Agricultural Workers Welfare Fund Board: Education Grants

 


വിദ്യഭ്യാസ ധനസഹായപദ്ധതി അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യുക

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020 അദ്ധ്യായന വർഷത്തെ വിദ്യാഭ്യാസ/ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായിരിക്കണം. 

വിദ്യാർത്ഥികൾ, 2020 വർഷത്തെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും, ഡിഗ്രി, പി.ജി, റ്റി.റ്റി.സി, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക്, ജനറൽ നഴ്‌സിംങ്ങ്, പ്രൊഫഷണൽ ഡിഗ്രി, എം.ബി.ബി.എസ്, പ്രൊഫഷണൽ പി.ജി, മെഡിക്കൽ പി.ജി തുടങ്ങിയ അവസാന വർഷ പരീക്ഷകളിൽ 80 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിക്കളിൽ നിന്നും നിശ്ചിത ഫോമിലുളള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ 30ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും.

 അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ മുഖേന സമർപ്പിക്കണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പരീക്ഷാ തിയതിക്ക് തൊട്ടു മുമ്പുളള മാസത്തിൽ 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തിയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല.

Friday, September 4, 2020

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ഫലം സെപ്റ്റംബർ 5ന് Higher Secondary Admission: Trial Allotment Result on 5th September

 


ട്രയൽ അലോട്ട്‌മെന്റ് പത്രക്കുറിപ്പ്

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് റിസൾട്ട്  സെപ്റ്റംബർ 5ന് രാവിലെ ഒൻപതിന് പ്രസിദ്ധീകരിക്കും. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെന്റിനായി പരിഗണിച്ചിട്ടുള്ളത്. www.hscap.kerala.gov.in ലെ  Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ  Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. 


 ഇതുവരെയും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക്  Create Candidate Login-SWS എന്ന ലിങ്ക് ഉപയോഗിച്ച് ട്രയൽ റിസൾട്ട് പരിശോധിക്കാം. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുമുള്ള സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ ഹെൽപ്പ് ഡെസ്‌കുകളിൽ ലഭിക്കും. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.


  എട്ടിന് വൈകിട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. തിരുത്തലുകൾ ഉണ്ടെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ  Edit Application  ലിങ്കിലൂടെ അവ വരുത്തി എട്ടിന് വൈകിട്ട് അഞ്ചിനുള്ളിൽ കൺഫർമേഷൻ നൽകണം. തെറ്റായ വിവരം നൽകി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കും. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ടമെന്റ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ തിരുത്തലുകൾ/ ഉൾപ്പെടുത്തലുകൾ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി സ്‌കൂളുകളിലേയും ഹെൽപ് ഡെസ്‌കുകളിലൂടെ തേടാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.