ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടത്തി വരുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ ക്യാംപയിന്‍ പദ്ധതി ക്ഷീരകര്‍ഷകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പദ്ധതിയിലേക്ക് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ക്ഷീര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്ഷീര കര്‍ഷകര്‍ക്കും കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ ഹ്രസ്വകാല വായ്പയ്ക്ക് അപേക്ഷ നല്‍കാം.
ക്ഷീര കര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിനും തൊഴുത്ത് പുനരുദ്ധീകരിക്കുന്നതിനും കാലികള്‍ക്കുള്ള തീറ്റച്ചെലവിനും തൊഴുത്തിലെ യന്ത്രവല്‍ക്കരണം മുതലായ ചെലവുകള്‍ക്കുണ്ടാകുന്ന മൂലധന വായ്പയായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ അനുവദിക്കുന്നത്.
ബാങ്കുകളില്‍ സമര്‍പ്പിക്കുന്ന കെ സി സി അപേക്ഷ ഫോമിലുള്ള കര്‍ഷകരുടെ വിവരങ്ങള്‍ അതാത് ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ 'പ്രധാന്‍ മന്ത്രി ഫസല്‍ ബീമ യോജന'യുടെ വെബ് സൈറ്റില്‍ രേഖപ്പെടുത്തുന്നു. വെറും നാല് ശതമാനം നിരക്കിലാണ് ലോണ്‍ ലഭിക്കുന്നത്. 1.6 ലക്ഷം രൂപ വരെ യാതൊരു ജാമ്യവും നല്‍കേണ്ടതില്ല. ഒരു പശുവിന് 24,000/ രൂപ എന്ന നിരക്കിലാണ് ലോണ്‍ അനുവദിക്കുന്നത്.
മൂന്ന് ലക്ഷം രൂപ വരെ പരമാവധി പലിശ സബ്സിഡിയോടെ ലോണ്‍ ലഭിക്കും. ഗുണഭോക്താവിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് ബാങ്ക് ലോണ്‍ തുക നിക്ഷേപിക്കുകയും പ്രസ്തുത അക്കൗണ്ടില്‍ നിന്നും ഗുണഭോക്താവ് പിന്‍വലിക്കുന്ന തുകക്ക് മാത്രം പലിശ നല്‍കിയാല്‍ മതിയെന്നതുമാണ് കെസിസിയുടെ പ്രത്യേകത.
മൂന്ന് വര്‍ഷമാണ് കെ.സി.സി ലോണിന്റെ കാലാവധി. ഓരോ വര്‍ഷവും കൃത്യമായി തുക അടച്ചു തീര്‍ക്കുന്നതിനോ പുതുക്കുന്നതിനോ ക്ഷീര കര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതാണ്. ക്ഷീര കര്‍ഷകര്‍ അതാത് സംഘങ്ങളില്‍ പാല്‍ നല്‍കുമ്പോള്‍ പാല്‍ വിലയില്‍ നിന്നും സംഘം സെക്രട്ടറി ലോണ്‍ തിരിച്ചടവ് തുക ഈടാക്കി ബന്ധപ്പെട്ട ബാങ്കിലേക്ക് നിക്ഷേപിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്.
No comments:
Post a Comment