ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, May 13, 2020

എസ് എസ് എൽ സി, പ്ലസ് ടൂ പുതുക്കിയ ടൈംടേബിൾ SSLC, Plus 2 revised time table 2020


അവശേഷിക്കുന്ന എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷാ തീയതികൾ നിശ്ചയിച്ചു. എസ്എസ്എൽസി പരീക്ഷ മെയ് 26 മുതൽ ഉച്ചകഴിഞ്ഞ് നടത്തും. മൂന്നു വിഷയങ്ങളിലെ
പരീക്ഷകളാണ്​ എസ്​.എസ്​.എൽ.സി വിദ്യാർഥികൾക്ക്​ ഇനി നടക്കാനുള്ളത്​. മെയ്​ 26ന്​ കണക്ക്​, 27ന്​ ഫിസിക്​സ്​, 28ന്​ ​കെമിസ്ട്രി എന്നിങ്ങനെയാണ്​ പരീക്ഷ ക്രമം. പുതുക്കിയ ടൈംടേബിൾ ചുവടെ

പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ 27 മുതൽ രാവിലെ നടത്തും. ചില പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം ആണ്. സാമൂഹികാകലം പാലിക്കും വിധമാകും ഇരിപ്പിട ക്രമീകരണം. വിശദമായ ടൈംടേബിൾ ചുവടെ.


Tuesday, May 12, 2020

സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ, ഉന്നതവിദ്യാഭ്യാസ പ്രവേശനപരീക്ഷാ തീയതികളായി Online classes in schools have been set for June 1


ജൂൺ ഒന്നിനു തന്നെ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ നിലയിലുള്ള പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഉടൻ തീരുമാനമെടുക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവേശന പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനമായിട്ടുണ്ട്. കീം (കെ.ഇ.എ.എം)ജൂലൈ 16ന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പേപ്പർ പരീക്ഷ നടക്കും.

ജൂൺ 13, 14 തീയതികളിൽ ഓൺലൈൻ മുഖേന മൂന്നും അഞ്ചും വർഷ എൽഎൽബി പരീക്ഷ നടക്കും. ജൂൺ 21ന് എംബിഎ (ഓൺലൈൻ മുഖേന) പരീക്ഷ നടക്കും.
 ജൂലൈ 4ന് എംസിഎ യ്ക്കുള്ള പരീക്ഷയും നടക്കും.

പോളിടെക്നിക്കിനു ശേഷം ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. പകരം മാർക്കിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻസ് മുഖേനയാണ് ഈ വർഷം അഡ്മിഷൻ നടത്തുക.

കീംപരീക്ഷയ്ക്ക് അപേക്ഷിച്ചവരും ഇപ്പോൾ കേരളത്തിന് പുറത്തുള്ളവരുമായ വിദ്യാർത്ഥികൾക്കും കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കും പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരു അവസരം കൂടി ജൂൺ മാസത്തിൽ നൽകും.

സംസ്ഥാനത്തെ പോളിടെക്നിക്ക് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ വീടിനടുത്തുള്ള പോളിടെക്നിക്കുകളിൽ പരീക്ഷ എഴുതാനുള്ള ക്രമീകരണം സജ്ജീകരിക്കും. പോളിടെക്നിക്ക് കോളേജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Wednesday, May 6, 2020

എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ മെയ് 21 നും 29നും ഇടയിൽ പൂർത്തിയാക്കും The SSLC, Plus One and Plus Two exams will be completed between May 21 and 29



അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണയം മെയ് 13ന് ആരംഭിക്കും.

പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അധ്യാപകർക്ക് ഓൺലൈനായി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പു ആരംഭിച്ച പരിശീലനം ഉടൻ പൂർത്തിയാക്കും. ഇതിനു പുറമെ പ്രത്യേക അവധിക്കാല പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനൽ സംവിധാനം ഉപയോഗിച്ച് നടത്തും. 'സമഗ്ര' പോർട്ടലിൽ അധ്യാപകരുടെ ലോഗിൻ വഴി ഇതിനാവശ്യമായ ഡിജിറ്റൽ സാമഗ്രികൾ ലഭ്യമാക്കും. പ്രൈമറി, അപ്പർ പ്രൈമറി അധ്യാപകർക്ക് ഇത് മെയ് 14ന് ആരംഭിക്കും.

സ്‌കൂളുകൾ തുറക്കാൻ വൈകുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽപോലും ജൂൺ ഒന്നുമുതൽ കുട്ടികൾക്കായി പ്രത്യേക പഠനപരിപാടി കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. വിക്ടേഴ്സ് ചാനൽ തങ്ങളുടെ ശൃംഖലയിലുണ്ട് എന്നുറപ്പാക്കാൻ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ, ഡിടിഎച്ച് സേവന ദാതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ വെബിലും മൊബൈലിലും ഈ ക്ലാസുകൾ ലഭ്യമാക്കും. ഇത്തരത്തിൽ ഒരു സൗകര്യവും ഇല്ലാത്ത കുട്ടികൾക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തും.

ഹൈടെക് പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുള്ള ലക്ഷക്കണക്കിന് ഉപകരണങ്ങളുടെ പരിപാലനം സ്‌കൂളുകൾ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

Tuesday, May 5, 2020

കർഷക തൊഴിലാളി ക്ഷേമനിധി: ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം Agricultural Workers Welfare Fund: Apply online for financial aid

കോവിഡ് 19 മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് 1000 രൂപ വീതം സർക്കാർ ധനസഹായത്തിന് അപേക്ഷിക്കാം.  ലോക്ക് ഡൗൺ കാലത്ത് പൊതുഗതാഗത സംവിധാനം ഇല്ലാത്തതിനാൽ ഭൂരിഭാഗം അംഗങ്ങൾക്കും ജില്ലാ ഓഫീസിലെത്തി അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.  കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ www.karshakathozhilali.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.

അക്ഷയ കേന്ദ്രങ്ങൾ വഴിയും മൊബൈൽ ഫോൺ വഴിയും ലഭിക്കുന്ന ഈ സേവനം അംഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. 

അപേക്ഷകൾ ഒരിക്കൽ സമർപ്പിച്ചവർ ഇനി അപേക്ഷിക്കേണ്ടതില്ല.  ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്, അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, അവസാനം അംശാദായം അടച്ച പേജ്, മേൽ പറഞ്ഞ രേഖകളിലെ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വൺ ആൻഡ് സൈം സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണമെന്ന് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Friday, April 24, 2020

Basic English Grammar ഇംഗ്ലീഷ് ഗ്രാമർ വീഡിയോ ക്ലാസുകൾ

ലോക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്ന് ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ Info Mirror YouTube Channel തയ്യാറാക്കിയ വീഡിയോകൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഓരോ ലിസ്റ്റിലും ക്ലിക്ക് ചെയ്താൽ അതിന്റെ വീഡിയോ യൂട്യൂബിൽ കാണാൻ കഴിയും. Info Mirror YouTube Channel ന്റെ മറ്റ് പഠന വീഡിയോകൾ കാണുന്നതിന് ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.

1. Articles (part 1)
Articles "a,an" എന്നിവയുടെ പ്രയോഗം

2. Articles (part 2)
Article 'The' യുടെ പ്രയോഗം

3. Articles (part 3) 
Articles ഉപയോഗിക്കേണ്ടാത്ത സാഹചര്യങ്ങൾ

4. Sentences

5. Auxiliary verbs

6. Parts of Speech

7. Question tag Part 1

8. Question tag part 2

9. Present Tense

10. Past Tense

11. Future Tense

12. Active & Passive Voice Part 1

13. Active & Passive Voice Part 2

14. Reported Speech (Indirect Speech) Part 1

15. Reported Speech (Indirect Speech) Part 2

16. Degrees of Comparison

17. Passage Editing


Wednesday, April 1, 2020

ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കും; തീരുമാനം നടപ്പിലാക്കി സി.ബി.എസ്.ഇ CBSE to promote all class I-VIII students to the next class


കൊറോണ വൈറസ് ബാധയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഒന്നാംക്ലാസ് മുതൽ 1 മുതൽ 8 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) തീരുമാനിച്ചു. സ്കൂളുകളുടെ ഇന്റേണൽ അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും.



കൊറോണയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും അടുത്ത ക്ലാസ് / ഗ്രേഡിലേക്ക് ഉയർത്താൻ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സി.ബി.എസ്.ഇയുടെ തീരുമാനം.


10, 12 ക്ലാസുകളിലെ പരീക്ഷകൾ 29 പേപ്പറുകളിൽ മാത്രം നടത്തും. നിലവിലുള്ള സ്ഥിതിയും വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയും കണക്കിലെടുത്ത്, സ്ഥാനക്കയറ്റത്തിന് ആവശ്യമായ 29 പ്രധാന വിഷയങ്ങളിൽ മാത്രം ബോർഡ് പരീക്ഷകൾ നടത്താൻ സി.ബി.എസ്.ഇയ്ക്ക് നിർദേശം നൽകിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.


പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതുവരെ നടത്തിയ പ്രോജക്ടുകൾ, ആനുകാലിക പരിശോധനകൾ, ടേം പരീക്ഷകൾ എന്നിവയുൾപ്പെടെയുള്ള സ്കൂൾ അധിഷ്ഠിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കി അടുത്ത ക്ലാസ് / ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു.



അതേസമയം വടക്കു കിഴക്കൻ ഡൽഹിയിൽ നിന്നുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി എല്ലാ പരീക്ഷകളും വീണ്ടും നടത്തില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. പ്രദേശത്ത് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനാൽ ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് ഈ പരീക്ഷകൾ നടന്നു. പ്രധാന വിഷയങ്ങളിൽ മാത്രമേ പരീക്ഷകൾ നടത്തുകയുള്ളൂവെന്ന് സി.ബി.എസ്.ഇ അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇതൊരു ഒറ്റത്തവണ നടപടിയാണ്. “പ്രമോഷന് ആവശ്യമായതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് നിർണായകവുമായ പ്രധാന വിഷയങ്ങൾക്കായി മാത്രം ബോർഡ് പരീക്ഷ നടത്തും” എന്ന് ബോർഡ് പ്രസ്താവിച്ചു.


Thursday, March 26, 2020

Notification of vacancies in Devaswom Boards of Guruvayur, Cochin and Travancore ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിലെ 61 ഒഴിവിലേക്ക് വിജ്ഞാപനം


ഗുരുവായൂർ ദേവസ്വം – എൽ ഡി ക്ലർക്ക് അടക്കം 10 തസ്തികകളിലേക്കുള്ള വിജ്ഞാപനം

തിരുവിതാംകൂർ ദേവസ്വം ബോർഡ്-രണ്ടാം ആനശേവുകം -എൻ സി എ വിജ്ഞാപനം(ഒ ബി സി )

തിരുവിതാംകൂർ ദേവസ്വം ബോർഡ്- പാർട്ട് ടൈം ശാന്തി -എൻ സി എ വിജ്ഞാപനം (പട്ടികജാതി,പട്ടികവർഗം,ഒ ബി സി)

കൊച്ചിൻ ദേവസ്വം ബോർഡ് -സിസ്റ്റം മാനേജർ -വിജ്ഞാപനം

മലബാർ ദേവസ്വം ബോർഡ് -എക്സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV -തസ്തിക മാറ്റം വഴിയുള്ള നിയമനം -വിജ്ഞാപനം

ഗുരുവായൂർ, കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിലെ 61 ഒഴിവിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗുരുവായൂരിൽ എൽ.ഡി. ക്ലാർക്ക് ഉൾപ്പെടെ 10 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനാണ് വിജ്ഞാപനം.

തിരുവിതാംകൂറിൽ പാർട്ട്ടൈം ശാന്തി (പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി. വിഭാഗക്കാർക്ക് മാത്രം), രണ്ടാം ആനശേവുകം (ഒ.ബി.സി.) തസ്തികകളിലേക്ക് എൻ.സി.എ. നിയമനം, കൊച്ചിൻ ദേവസ്വത്തിലെ സിസ്റ്റം മാനേജർ (നേരിട്ടുള്ള നിയമനം), മലബാറിലെ എക്സിക്യുട്ടീവ് ഓഫീസർ (തസ്തികമാറ്റം) എന്നിവയിലേക്കാണ് വിജ്ഞാപനം. ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

വിവരങ്ങൾക്ക്: www.kdrb.kerala.gov.in
അവസാന തീയതി: ഏപ്രിൽ 18.