ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, May 23, 2020

ASPIRE TO WIN Class 9 Video Classes


പുതിയ അധ്യയന വർഷത്തിലെ ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് Info Mirror YouTube Channel. ഇംഗ്ലീഷ് ആദ്യ യൂണിറ്റ് ASPIRE TO WIN ലെ മൂന്ന് പാഠങ്ങളുടെയും  മലയാള പരിഭാഷ വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ്.

ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

THE  RACE

Learning  the  game

Bang the Drum

Snake and the Mirror Malayalam Translation and Activities


ഇംഗ്ലീഷ് ആദ്യ യൂണിറ്റ് Glimpses  of  Green ലെ രണ്ടാമത്തെ പാഠമായ The Snake and the Mirror (Short Story) ഓരോ വരിയുടെയും മലയാള പരിഭാഷയും അതിലെ പരിശീലന ചോദ്യങ്ങളുടെ ഉത്തരങ്ങളും രണ്ട് വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ് Info Mirror YouTube Channel.

ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

The Snake and the Mirror - Video Class

The Snake and the Mirror - Activities

പരീക്ഷാകേന്ദ്ര മാറ്റം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു Exam Center Change: List published


എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  അപേക്ഷ സമർപ്പിച്ചവരിൽ മീഡിയം, കോഴ്‌സ് എന്നിവ കൃത്യമായി തെരഞ്ഞെടുത്ത് പുതിയ പരീക്ഷാകേന്ദ്രം ലഭിക്കുന്നതിന് അപേക്ഷിച്ചവർക്ക് പരീക്ഷാകേന്ദ്രവും കോഴ്‌സുകൾ ലഭ്യമല്ലാത്ത പരീക്ഷാകേന്ദ്രം തെരഞ്ഞെടുത്തവർക്ക് കോഴ്‌സുകൾ നിലവിലുള്ള തൊട്ടടുത്ത പരീക്ഷാകേന്ദ്രവുമാണ് അനുവദിച്ചത്.

ലിസ്റ്റ് httts://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിലെ Application for Centre Change എന്ന ലിങ്കിൽ ലഭ്യമാണ്.  പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചുള്ള വ്യക്തിഗത സ്ലിപ്പ്  Centre Allot Slip  എന്ന ലിങ്കിൽ നിന്ന് പ്രിന്റെടുക്കാം.  പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിന് നിലവിലുള്ള ഹാൾടിക്കറ്റും വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന സെന്റർ അലോട്ട്‌മെന്റ് സ്ലിപ്പും സഹിതമാണ് ഹാജരാകേണ്ടത്.  ഏതെങ്കിലും വിദ്യാർത്ഥിക്ക് ഹാൾടിക്കറ്റ് കൈവശമില്ലാത്ത സാഹചര്യത്തിൽ സെന്റർ അലോട്ട്‌മെന്റ് സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷ എഴുതുന്നതിന് ഹാജരാകണം. 

2020 മാർച്ചിലെ പൊതുപരീക്ഷകൾക്ക് സഹായം അനുവദിച്ചിട്ടുള്ള  CWSN  വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കൾ പുതിയ പരീക്ഷാകേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തിൽ സ്‌ക്രൈബ്/ ഇന്റർപ്രട്ടർ സേവനം ഉറപ്പാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

Friday, May 22, 2020

Adventures in a Banyan Tree - Malayalam translation and activities


പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് Info Mirror YouTube Channel. ഇംഗ്ലീഷ് ആദ്യ യൂണിറ്റ് Glimpses  of  Green ലെ ഒന്നാമത്തെ പാഠമായ Adventures in a Banyan Tree (Short Story) ഓരോ വരിയുടെയും മലയാള പരിഭാഷയും അതിലെ പരിശീലന ചോദ്യങ്ങളുടെ ഉത്തരങ്ങളും രണ്ട് വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ്.

ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Adventures in a Banyan Tree- Video Class

Adventures in a Banyan Tree- Activities

Thursday, May 21, 2020

സമാന്തരശ്രേണികൾ Arithmetic Sequences SSLC MATHS

എസ്എസ്എൽസി ഗണിതം ഒന്നാം യൂണിറ്റ് സമാന്തരശ്രേണികൾ Arithmetic Sequences ന്റെ വീഡിയോ ക്ലാസ്സ് ആണ് ചുവടെ. ക്ലാസ്സ് തയ്യാറാക്കിയ ന്യൂ എഡ്യൂക്കേഷൻ സെന്ററിലെ വിഷ്ണു സാറിന് Team NECയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ക്ലാസ്സ് വ്യക്തമായി കേൾക്കാൻ ഹെഡ് സെറ്റ് ഉപയോഗിക്കുക.

Tuesday, May 19, 2020

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി: പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം. SSLC / Higher Secondary / Vocational Higher Secondary: Apply online for Examination Center Transfer


എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം.  കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഹോസ്റ്റൽ, പ്രീ മെട്രിക്/ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ, സ്‌പോർട്‌സ് ഹോസ്റ്റൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള ഷെൽട്ടർ ഹോമുകൾ എന്നിവിടങ്ങളിലെ താമസക്കാരായ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനം ലഭ്യമാകാത്ത സാഹചര്യത്തിൽ സൗകര്യപ്രദമായ കേന്ദ്രങ്ങൾ ലഭ്യമാക്കുന്നതിനും ഗൾഫിലും ലക്ഷദ്വീപിലും അടിയന്തര ഘട്ടങ്ങളിൽ മറ്റ് ജില്ലകളിലും പെട്ടുപോയിട്ടുള്ള വിദ്യാർത്ഥികൾക്ക് തുടർന്നുള്ള പരീക്ഷകൾക്ക് സൗകര്യപ്രദമായ സ്‌കൂളുകൾ പരീക്ഷാകേന്ദ്രങ്ങളായി തെരഞ്ഞെടുക്കുന്നതിനുമാണ്  ഓൺലൈനായി അപേക്ഷിക്കാവുന്നത്. 
ജില്ലകൾക്കകത്തുള്ള പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല.


 ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന സബ്ജക്ട് കോമ്പിനേഷൻ നിലവിലുള്ള സ്‌കൂളുകൾ മാത്രമേ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കാൻ സാധിക്കൂ.  ഓൺലൈൻ അപേക്ഷകൾ മെയ് 19 മുതൽ 21 ന് വൈകിട്ട് അഞ്ചു മണി വരെ സമർപ്പിക്കാം.  അപേക്ഷകളുടെ സാധുതയും പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങളും കേന്ദ്രീകൃതമായി ഉറപ്പാക്കി അർഹരായ വിദ്യാർത്ഥികൾക്ക് പുതിയ പരീക്ഷാകേന്ദ്രം അനുവദിച്ചു.  ലിസ്റ്റ് മെയ് 23ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

അപേക്ഷിക്കുന്ന പരീക്ഷാകേന്ദ്രം അനുവദിക്കാനായില്ലെങ്കിൽ ജില്ലയിലെ സൗകര്യപ്രദമായ മറ്റൊരു കേന്ദ്രം അനുവദിക്കും.
എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രങ്ങൾക്ക് യഥാക്രമം https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in വെബ്‌സൈറ്റുകളിലെ  Application for Centre Change  എന്ന ലിങ്കിലൂടെ അപേക്ഷിക്കാം.  എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന മീഡിയമുള്ള പരീക്ഷാകേന്ദ്രമാണ്  തെരഞ്ഞെടുക്കേണ്ടത്.  ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ  www.hscap.kerala.gov.in ലെ  School List എന്ന മെനുവിൽ ലഭിക്കും.  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ലഭ്യമായ കോഴ്‌സ് വിവരങ്ങൾ മാതൃസ്‌കൂൾ പ്രിൻസിപ്പാളിനെ ബന്ധപ്പെട്ട് ഉറപ്പാക്കണം.

ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നും അപേക്ഷിക്കുന്നവർ ജില്ലയിൽ തങ്ങൾ പഠിക്കുന്ന കോഴ്‌സുകൾ ലഭ്യമായ പരീക്ഷാകേന്ദ്രം കണ്ടെത്തി വേണം ഓൺലൈനായി അപേക്ഷിക്കേണ്ടത്.  സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ അതേ വിഭാഗത്തിലുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ. 

ഐ.എച്ച്.ആർ.ഡി, ടി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികളും ജില്ലയിലെ അതേ വിഭാഗം സ്‌കൂളുകൾ മാത്രമേ മാറ്റത്തിനായി തെരഞ്ഞെടുക്കാവൂ.  എഎച്ച്എസ്എൽസി, ആർട്‌സ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദനീയമല്ല.  ഓൺലൈൻ അപേക്ഷാ സമർപ്പണത്തെ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അതത് വെബ്‌സൈറ്റുകളിൽ ലഭ്യമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കുള്ള ലിങ്ക് ഇവിടെ https://sslcexam.kerala.gov.in/candidate_examcentre_change.php
മുകളിലുള്ള ലിങ്കില്‍ പ്രവേശിച്ച് Examination Stream എന്നതില്‍ നിന്നും SSLC / HSE/VHSE എന്നതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് Exam Register Number , Date of Birth, Captcha ഇവ നല്‍കി Apply എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിന് ചുവട്ടില്‍ വിദ്യാര്‍ഥിയുമായി ബന്ധപ്പെട്ട Basic Details ദൃശ്യമാകും ഇതിനും ചുവട്ടില്‍ Mobile Number, Select Reason for Centre Change (Gulf Return , Lakshdeep Return, MRS Hostel inmates, Sports Hostel Inmates, Premetric-Post Metric Hostel Inmates, Inmates of Shelter homes under Social Justice Department, Others എന്നിവയില്‍ അനുയോജ്യമായത്) , Reason for Centre Change, Proposed Centre Details (തിരഞ്ഞെടുക്കുന്ന ജില്ല) , Educational District,Select Centre Name ഇവ നല്‍കി Application Preview നല്‍കുക. ശരിയെങ്കില്‍ കണ്‍ഫേം ചെയ്യുക

Friday, May 15, 2020

സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ Admissions to schools from May 18


സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നൽകും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.

ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവർ, പാർശ്വവൽക്കരിക്കപ്പെട്ട എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികൾ, മലയോരമേഖലകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ഗോത്രമേഖലയിലെ കുട്ടികൾ, തീരദേശ മേഖലയിലെ വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗക്കാർക്കുവേണ്ടി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ എന്നിവ വഴിയാണ് ഇത് നടപ്പാക്കുക.
അധിക പഠനസാമഗ്രികൾ, മാതൃകാപരീക്ഷാ ചോദ്യപേപ്പറുകൾ, പഠനസഹായികൾ തുടങ്ങിയവ കുട്ടികൾക്ക് വിതരണം ചെയ്യും. 10, 11, 12 ക്ലാസുകളിൽപ്പെട്ട പൊതുപരീക്ഷ എഴുതുന്ന കുട്ടികൾക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.