ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, May 20, 2023

2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24/05/2023 വൈകിട്ട് 4.00 മണി വരെ

 


2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 20/05/2023 മുതല്‍ 24/05/2023 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയില്‍ ഉള്‍പ്പടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും, ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ EDIT ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്‍റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് 24ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമര്‍പ്പിക്കേതാണ്.

 

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോ കോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി (സൂക്ഷമപരിശോധനയ്ക്കുവേണ്ടി) പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

 

പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനുശേഷം പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം ചെയ്യാത്ത ഉത്തരങ്ങള്‍, സ്കോറുകള്‍ കൂട്ടിയതിലുളള പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. എ+ ലഭിക്കുന്ന വിഷയങ്ങള്‍ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്കുളളില്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 

Important instructions to candidates

i).   Revaluation, photocopy & scrutiny are not applicable to IT paper.


ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation, photocopy & scrutiny are rupees 400, 200 & 50 respectively per paper.


iv).  The printout of the application along with fee should be submitted to the headmaster of the examination centre where the candidate appeared for exam.


v).   Only fee paid & HM confirmed applications will be considered for revaluation / photocopy / scrutiny.

 

 

 

Thursday, May 18, 2023

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 19 ന്

 

     എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 19 വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും   www.prd.kerala.gov.in,   result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

 

Tuesday, May 9, 2023

നാഷണൽ ഹെൽത്ത് മിഷൻ കേരളത്തിൽ 1012 മിഡ് ലെവൽ സർവീസ് പ്രൊവൈഡർ

 

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായി നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് നാഷണൽ ഹെൽത്ത് മിഷൻ  കേരളം അപേക്ഷ ക്ഷണിക്കുന്നു.


 

കൂടുതൽ വിവരങ്ങൾക്ക്ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Monday, May 8, 2023

കായികവികസന നിധി സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

 

ദേശീയ അന്തർദേശീയ തലങ്ങളിൽ മികവ് കൈവരിക്കുന്നതിന് കായിക ഇനങ്ങളെയും വ്യക്തിഗത കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക, മികച്ച കായിക താരങ്ങൾക്ക് പരിശീലന സൗകര്യം ഉറപ്പുവരുത്തുക, കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങൾ വിതരണം ചെയ്യുക, പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് കായിക രംഗത്ത് മികവ് പുലർത്തുന്നവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക/അതിനുള്ള സഹായം നല്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഗവ.എയ്ഡഡ്‌ സ്‌കൂൾ/ക്ലബ്ബുകൾ/കായിക സംഘടനകൾ, സർക്കാർ ഓഫീസുകളിലെ സ്‌പോർട്‌സ് റിക്രിയേഷൻ ക്ലബ്ബുകൾ, അന്താരാഷ്ട്ര/ദേശീയ നിലവാരത്തിലുള്ള കായിക താരങ്ങൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാർഗരേഖ എന്നിവ ഇവിടെ നിന്നും ഡൌൺലോഡ് ചെയ്യാം.

സ്‌പോർട്‌സ്/ ഫിറ്റ്‌നസ് ഉപകരണങ്ങൾ വാങ്ങുന്നതിന് ഗവ.എയ്ഡഡ് സ്‌കൂൾ/ ക്ലബ്ബുകൾ/ കായിക സംഘടനകൾ, സർക്കാർ ഓഫീസുകളിലെ സ്‌പോർട്‌സ് റിക്രിയേഷൻ ക്ലബ്ബുകൾ എന്നിവയ്ക്കും, കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും, ആധുനിക കായിക ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനും കായിക താരങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.


 അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാർഗരേഖ എന്നിവ www.sportskerala.org യിൽ ലഭിക്കും. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന സ്‌കൂളുകൾ, സംഘടനകൾ, കായിക താരങ്ങൾ എന്നിവർ മാർഗരേഖയിൽ പ്രതിപാദിക്കുന്ന രേഖകൾ ഉൾപ്പെടെ ജൂൺ 20 നു മുൻപ് ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖാന്തിരമോ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471-2326644.

 

 

Saturday, May 6, 2023

യു.എസ്.എസ്. പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചിക

 

2023 ഏപ്രില്‍ 26-ാം തീയതി നടന്ന യു.എസ്.എസ്. പരീക്ഷയുടെ താല്‍ക്കാലിക ഉത്തരസൂചിക ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

പ്രസിദ്ധീകരിച്ച ഉത്തരസൂചികകളില്‍ പരീക്ഷാര്‍ത്ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പരാതികളുണ്ടെങ്കില്‍ ഇതോടൊപ്പമുളള നിശ്ചിത ഫോമില്‍ പരാതികള്‍ക്ക് ആധാരമായ രേഖകള്‍ സഹിതം 12/05/2023 വൈകുന്നേരം 5 മണിക്ക് മുമ്പായി നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. 12/05/2023 തീയതിയ്ക്കു ശേഷം ലഭിക്കുന്നതും ഫോര്‍മാറ്റില്‍ അല്ലാത്തതുമായ പരാതികള്‍ സ്വീകരിക്കുന്നതല്ല.

 

നോട്ട്:- പരാതികള്‍ അയയ്ക്കുന്ന ഒരു ഫോര്‍മാറ്റ് ഷീറ്റില്‍ ഒരു പേപ്പര്‍, ഒരു പാര്‍ട്ട് എന്നിവയിലെ പരാതി മാത്രമേ ഉള്‍ക്കൊളളിക്കാവൂ. വ്യത്യസ്ത പേപ്പറുകള്‍ക്കും, പ്രസ്തുത പേപ്പറുകളിലെ പാര്‍ട്ടുകള്‍ക്കും പ്രത്യേകം ഫോര്‍മാറ്റ് ഷീറ്റുകള്‍ ഉപയോഗിക്കേണ്ടതാണ്.

 

പരാതികള്‍എഴുതി അയയ്ക്കേണ്ട ഫോര്‍മാറ്റ്