ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, October 1, 2020

ബി.എഡ്. പ്രവേശനം 2020-2022 - ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 5 ന് ആരംഭിക്കും. B.Ed. Admission 2020-2022 - Online registration will start on October 5

 കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്‍റ്/ എയ്ഡഡ്/ സ്വാശ്രയ ട്രെയിനിംഗ് കോളേജുകള്‍, കേരള സര്‍വകലാശാല ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍ എന്നിവിടങ്ങളിലേക്ക് 2020-2022 വര്‍ഷത്തേക്കുള്ള ബി.എഡ് പ്രോഗ്രാമിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 05.10.2020 വൈകുന്നേരം 05 മണിക്ക് ആരംഭിക്കുന്നതാണ്. രജിസ്ട്രേഷനുള്ള വെബ്സൈറ്റ്  https://admissions.keralauniversity.ac.in/bed2020/ . പ്രോസ്പെക്ടസും മറ്റു വിശദാംശങ്ങളും ഈ വെബസൈറ്റില്‍ ലഭ്യമാണ്.

No comments:

Post a Comment