കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിൽ പെടുന്ന സമർത്ഥരായ വിദ്യാർത്ഥികളെ ലക്‌ഷ്യം വച്ചുള്ള കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപറേഷന്റെ 2020 – 2021 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പിനും വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു.
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട വിലാസം http://www.schemes.kswcfc.org/index.php
വിദ്യാ സമുന്നതി സ്കോളർഷിപ്പിൽ ഹയർ സെക്കൻഡറി,ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ,ബിരുദം,ബിരുദാനന്തര ബിരുദം,സിഎ /സിഎംഎ/സിഎസ് /ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം,ബിരുദാനന്തര ബിരുദ, Mphil,Phd വിദ്യാർത്ഥികൾക്കും, അപേക്ഷകൾ ഓൺലൈനിൽ 13/11/2020 വരെ സ്വീകരിക്കും.
വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനായി മെഡിക്കൽ ,എഞ്ചിനീയറിംഗ് ( ബിരുദം & ബിരുദാനന്തര ബിരുദം),സിവിൽ സർവീസസ്,ബാങ്ക്/പി.എസ്സ്സി/യു.പി.എസ്സ്സി,മറ്റിതര മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ധനസഹായത്തിനായ് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകൾ ഓൺലൈനിൽ 13.11.2020 വരെ സ്വീകരിക്കും.
No comments:
Post a Comment