പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ദേശീയതലത്തിൽ നടത്തുന്ന പ്രതിഭാനിർണയ മത്സരപ്പരീക്ഷയ്ക്ക് അപേക്ഷിക്കാം. (NTSE : National Talent Search Examination). സംസ്ഥാനതലത്തിലും തുടർന്ന് ദേശീയതലത്തിലും മത്സരിച്ചു ടെസ്റ്റെഴുതാം. ഓപ്പൺ ഡിസ്റ്റൻസ് ലേണിങ്‌വഴി 18 വയസ്സിൽ താഴെ ആദ്യമായി പത്തിൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. 9–ാം ക്ലാസിൽ ഭാഷയൊഴികെയുള്ള വിഷയങ്ങൾക്ക് 55% എങ്കിലും മാർക്ക് വേണം. സാമർഥ്യം തെളിയിക്കുന്നവർക്ക് വിവിധ ഘട്ടങ്ങളിലായി രണ്ടായിരത്തോളം സ്കോളർഷിപ്പുകൾ ഇനിപ്പറയുന്ന രീതിയിൽ നൽകുന്നു: (എ) പ്ലസ് വൺ മുതൽ പ്ലസ്ടു വരെ പ്രതിമാസം 1250 രൂപ. (ബി) ബിരുദധാരികൾക്കും ബിരുദാനന്തര ബിരുദധാരികൾക്കും പ്രതിമാസം 2000 രൂപ. (സി) യുജിസി മാനദണ്ഡങ്ങൾക്കനുസൃതമായി പിഎച്ച്ഡിക്ക് സ്കോളർഷിപ്പ് തുക നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാനതല പരീക്ഷ ഡിസംബർ 13ന്. ആദ്യഘട്ടത്തിലേക്ക് https://scholarship.scert.kerala.gov.in/login_main.php?page=bnRzZV9leGFt എന്ന സൈറ്റിൽ ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫീസ് SC/ST വിഭാഗത്തിന് 100 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് ഫീസ്. ഫോട്ടോ , ആധാര്‍ കാര്‍ഡ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന മറ്റ് രേഖകളും അപേക്ഷസമയത്ത് തയ്യാറാക്കി വെക്കണം.
ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കുള്ള പ്രധാനനിര്‍ദ്ദേശങ്ങള്‍
1. മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും(Gmail വേണം) നിര്‍ബന്ധം.
2. ഫീസ് SBI Collect മുഖേന ഓണ്‍ലൈനായി ആണ് അടക്കേണ്ടത് .(Credit Card, ATM-Debit Card, RuPay Card, UPI, NEFT/RTGS, Net Banking and challan mode എന്നീ മാര്‍ഗങ്ങളിലൂടെ തുക അടക്കാം)
3. ചെല്ലാന്‍ മാര്‍ഗത്തിലൂടെ ഫീസ് അടക്കുന്നതിന് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലഭിക്കുന്ന ചെല്ലാന്‍ പ്രിന്റ് എടുത്ത് അടുത്തുള്ള SBI ശാഖയില്‍ അടക്കാവുന്നതാണ്.
4. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന Reference Number എഴുതി സൂക്ഷിക്കുക. ഇത് അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായി വരും.
5. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി 12 മണിക്കൂറിന് ശേഷം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.
6. അപേക്ഷിക്കുന്നതിന് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (Maximum size : Between 40kb and 60 kb, Image Dimension : 150W X 200H px, Image Type: jpg/jpeg format) കരുതുക.
7. ഇതോടൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ( എസ്‌സി / എസ്ടിക്ക് ജാതി സർട്ടിഫിക്കറ്റ്, ഒബിസിക്ക് (നോൺ ക്രിമിലയർ) സർട്ടിഫിക്കറ്റ്, സാമ്പത്തികമായി ദുർബലമായ വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) സർട്ടിഫിക്കറ്റ്, മെഡിക്കൽ ബോർഡിൽ നിന്നുള്ള വൈകല്യ സർട്ടിഫിക്കറ്റ്)ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ലഭിക്കുന്നത് സ്‌കാന്‍ ചെയ്ത് pdf Formatല്‍ ( size should not exceed more than 500 kb ) ആണ് സമര്‍പ്പിക്കേണ്ടത്.
സംശയപരിഹാരത്തിന് The Liaison Officer, The State Level NTS Examination, SCERT, Poojappura, Thiruvananthapuram - 695012 ഫോൺ : 0471-2346113,9633244348,7012146452,9744640038; ntsescertkerala@gmail.com. ദേശീയതലത്തിലെ വിവരങ്ങൾക്ക് www.ncert.nic.in എന്ന സൈറ്റിലെ ബന്ധപ്പെട്ട ലിങ്കുകൾ നോക്കാം.
No comments:
Post a Comment