ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹരിത കേരളം മിഷന്റെ അഭിമുഖ്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ചിറക്കര ഗ്രാമപഞ്ചായത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തി. ചിറക്കര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ദീപുവിന് അനുമോദന പത്രം കൈമാറി.
മഹത്മാ ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് പൊതുസ്ഥലങ്ങളിലും തരിശു നിലങ്ങളിലും നട്ട ഫലവൃക്ഷത്തൈകളുടെയും തദ്ദേശ സസ്യജാലങ്ങളുടേയും പരിപാലനം, നിലമൊരുക്കല്‍, ജൈവവേലി നിര്‍മാണം എന്നിവയാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ചിറക്കര പഞ്ചായത്തില്‍ നടപ്പിലാക്കിയത്.
വൈസ് പ്രസിഡന്റ് ബിന്ദു സുനില്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബി മധുസൂദനന്‍ പിള്ള, ഉല്ലാസ് കൃഷ്ണന്‍, ശകുന്തള, പഞ്ചായത്തംഗങ്ങളായ സുശീലാ ദേവി, സിന്ധുമോള്‍, ഇത്തിക്കര ബ്ലോക്ക് ജോയിന്റ് ബി ഡി ഒ സുമം, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍, ചിറക്കര പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
No comments:
Post a Comment