ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, September 30, 2022

സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

 

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന്റെ (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പരീക്ഷയ്ക്ക് ഓൺലൈൻ ആയി ഒക്ടോബർ 1 മുതൽ ഒക്ടോബർ 20 വരെ രജിസ്റ്റർ ചെയ്യാം. 


 
ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും,  എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്. പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടി ഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗ ത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഒക്ടോബർ 2 നും 2022 ഒക്ടോബർ 20 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.


 പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 
30ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയയ്ക്കണം.


 സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ.ബി.എസ് സെന്ററിന്റെ വെബ് സൈറ്റിൽ 
‘ഓൺ ലൈൻ' ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്‌പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 20ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

 

Monday, September 19, 2022

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അപേക്ഷകൾ ക്ഷണിക്കുന്നു

 

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2022 ഒക്ടോബർ എട്ടിനു മുൻപ് വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്.

REELS - 2022

ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. സൃഷ്ടികളുടെ ദൈര്‍ഘ്യം ചുരുങ്ങിയത് 2 മിനിട്ടും പരമാവധി 5 മിനിട്ടും. ഒക്ടോബർ 08 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

നിയമാവലി

  1. വീഡിയോകള്‍ (Fiction or Non - fiction) ആകാവുന്നതാണ്.
  2. ചുരുങ്ങിയത് 2 മിനിറ്റും പരമാവധി 5 മിനിറ്റും ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
  3. വീഡിയോകള്‍ 2022 ഒക്ടോബർ 08 നു മുമ്പായി വീഡിയോ ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
  4. യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന ജൂറിയാണ് മത്സരത്തിലെ വിജയികളെ തീരുമാനിക്കുന്നത്.
  5. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകളുടെ പ്രദര്‍ശനം തുടങ്ങി മത്സരവിജയികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജൂറിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഫൈനല്‍ സ്ക്രീനിംഗിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ സംവിധായകര്‍ക്ക് (ഒരാള്‍ക്ക്) റ്റി.എ ഇനത്തില്‍ 3rd AC ട്രെയിന്‍ ഫെയര്‍ നല്‍കുന്നതാണ്.
  6. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കും.
  7. ഡയറക്ടര്‍ക്ക് ഫെസ്റ്റിവലിന്‍റെ നിയമാവലിയുമായി ബന്ധപ്പെട്ട് ഏത് തീരുമാനത്തിലും മാറ്റങ്ങള്‍ വരുത്താന്‍ അധികാരം ഉണ്ടായിരിക്കും.
  8. മത്സരത്തിലേക്ക് ഒരിക്കല്‍ അയയ്ക്കുന്ന വീഡിയോകള്‍ പിന്നീട് പിന്‍വലിക്കാന്‍ കഴിയുന്നതല്ല.
  9. മത്സരത്തിന് നല്‍കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ 2022 ജനുവരി 1 നു ശേഷം നിര്‍മ്മിച്ചവയായിരിക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം ഫിലിം ഡയറക്ടര്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യേണ്ടതാണ്.
  10. അഭിനയം, സംവിധാനം തുടങ്ങി പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനുള്ള അവകാശം ജൂറിക്കായിരിക്കും. ഇതിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതല്ല.
  11. മലയാളത്തില്‍ അല്ലാത്ത സംഭാഷണങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരിക്കണം.
  12. വീഡിയോയോടൊപ്പം സൃഷ്ടിയെ സംബന്ധിച്ച ലഘുവിവരണം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കി അപ്ലോഡ് ചെയ്യേണ്ടതാണ്.
  13. ഫിലിം ഡയറക്ടറുടെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വയസ്സു തെളിയിക്കുന്ന രേഖ, ഡയറക്ടറുടെ ഫോട്ടോ, ഫിലിമിന്‍റെ സ്റ്റില്‍ ഫോട്ടോകള്‍ തുടങ്ങിയവ വീഡിയോയോടൊപ്പം അനുബന്ധമായി കൂട്ടിച്ചേര്‍ക്കണം.
  14. 2022 ജനുവരി 1 ന് 40 വയസ്സു കഴിയുന്നവരുടെ എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല.
  15. സമ്മാനഘടന
    1. ഒന്നാം സമ്മാനം -1,00,000/-രൂപ, രണ്ടാം സമ്മാനം-50,000 രൂപ, മൂന്നാം സമ്മാനം-25,000 രൂപ
    2. കൂടാതെ ഫൈനല്‍ സ്ക്രീനിംഗില്‍ പങ്കെടുത്ത് 1, 2, 3 സ്ഥാനം ലഭിക്കാത്ത എന്‍ട്രികള്‍ക്ക് 5,000/- രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കുന്നു.
  16. നിലവാരക്കുറവോ, എന്‍ട്രികള്‍ മതിയായ രൂപത്തില്‍ ലഭിക്കാത്തതോ തുടങ്ങി ജൂറിക്ക് ബോധ്യപ്പെടുന്ന കാരണങ്ങളുടെ മേല്‍ ഏത് സമ്മാനവും ഒഴിവാക്കാന്‍ ജൂറിക്ക് അവകാശം ഉണ്ടായിരിക്കും.
  17. മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. ഇതിലേതെങ്കിലും സമ്മാനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ അത് ഒഴിവാക്കുവാന്‍ ജൂറിക്ക് അധികാരമുണ്ടായിരിക്കും.

 

 

Tuesday, September 13, 2022

ഒന്നാം വർഷ ബിരുദ പ്രവേശനം 1st സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

 

കോളേജ് പ്രവേശനം സെപ്റ്റംബർ 14 , 15 തീയതികളിൽ 

കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുളള 1st സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിയുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബർ 14, 15 തീയതികളിലാണ് അഡ്മിഷൻ എടുക്കേണ്ടത്. കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. 

നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ, നിലവിൽ അഡ്മിഷൻ ലഭിച്ച കോളേജിൽ നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. സെപ്റ്റംബർ 15 -ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതും അലോട്ട്മെന്റ് നടപടിയിൽ നിന്നും പുറത്താകുന്നതുമാണെന്ന കാര്യം ശ്രദ്ധിക്കുക. 

പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ ( including T.C. ) കോളേജിൽ സമർപ്പിക്കേണ്ടതാണ്. Permanent അഡ്മിഷൻ എടുക്കുന്നതിന് വിദ്യാർത്ഥികൾ നേരിട്ട് കോളേജിൽ ഹാജരാകേണ്ടതാണ് എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക് : https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
 

Friday, September 2, 2022

ഒന്നാം വർഷ ബിഎഡ് പ്രവേശനം 2022 സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ രജിസ്ട്രേഷൻ/ ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും സെപ്റ്റംബർ 13 വരെ അവസരം

 


കേരളസര്‍വകലാശാല ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിനായുളള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് സെപ്റ്റംബര്‍ 5 മുതല്‍ 13 വരെ അപേക്ഷിക്കാവുന്നതാണ്. നിലവില്‍ രജിസ്ട്രേഷന്‍ ചെയ്യാത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും റീവാല്യൂവേഷന്‍, ഗ്രേസ് മാര്‍ക്ക്, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകള്‍ക്കും ഈ അവസരം പ്രയോജനപ്പടുത്തേണ്ടതാണ്.
 
 
നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളിൽ മാത്രമേ ( മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ ) മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂ. 

മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും സെപ്റ്റംബർ 13 വരെ ആപ്ലിക്കേഷൻ നമ്പർ , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ' Reconsider എന്ന ടാബ് ( Tab ) ഉപയോഗിച്ച് അലോട്ട്മെന്റിൽ പങ്കെടുക്കാവുന്നതാണ്. 

സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും പുതിയ ഓപ്ഷനുകൾ നൽകേണ്ടതാണ്. മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ഒന്നും തന്നെ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.

 പ്രൊഫൈൽ തിരുത്തൽ , വീണ്ടും പരിഗണിക്കൽ ( Reconsider ) എന്നിവ ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികളും ( സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികളും ) ടി തീയതിക്കുള്ളിൽ തന്നെ സ്വയമായി പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ് . 

 തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ് .

 വിശദവിവരങ്ങൾക്ക് http://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . 

ബി.എഡ് . പ്രവേശനം 2022- എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 13

 

എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുളളവർക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും ( പ്രൊഫൈലിൽ അവകാശപ്പെട്ടിട്ടുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുളള എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് കമ്മ്യൂണിറ്റി ക്വാട്ടയ്ക്കായി അപേക്ഷിക്കുന്ന എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിൽ നേരിട്ടോ ഇമെയിൽ മുഖേനയോ ( കമ്മ്യൂണിറ്റി ക്വാട്ട കോളേജുകളുടെ ഇമെയിൽ സർവകലാശാല അഡ്മിഷൻ സൈറ്റിൽ ലഭ്യമാണ്. ) സെപ്റ്റംബർ 13 ( 4 മണിക്ക് ) മുൻപായി നൽകേണ്ടതാണ്. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകളിൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാൻ സാധിക്കു കയുളളൂ. പ്രിന്റൗട്ടിന്റെ പകർപ്പ് സർവ്വകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. 



ഒന്നാം വർഷ ബിരുദ പ്രവേശനം 2022 സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ രജിസ്ട്രേഷൻ/ ഓപ്ഷൻ നൽകുന്നതിനും ഓൺലൈൻ അപേക്ഷയിൽ തിരുത്തലിനും അവസരം

 

സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ നിലവിൽ രജിസ്ട്രഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ യൂ.ജി പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 01.09.2022 മുതൽ 12.09.2022 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്. 

നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും ഓൺലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ) വരുത്തുന്നതിന് 01.09.2022 മുതൽ 12.09.2022 വരെ അവസരം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഓപ്ഷനുകൾ ചേർക്കുന്നതിനും റീവാല്യുവേഷൻ, ഗ്രേസ് മാർക്ക്, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ്. 

നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളിൽ മാത്രമേ ( മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ ) മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂ. 

മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും സെപ്റ്റംബർ 12 വരെ ആപ്ലിക്കേഷൻ നമ്പർ , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ' Reconsider എന്ന ടാബ് ( Tab ) ഉപയോഗിച്ച് അലോട്ട്മെന്റിൽ പങ്കെടുക്കാവുന്നതാണ്. 

സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും പുതിയ ഓപ്ഷനുകൾ നൽകേണ്ടതാണ്. മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ഒന്നും തന്നെ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.

 പ്രൊഫൈൽ തിരുത്തൽ , വീണ്ടും പരിഗണിക്കൽ ( Reconsider ) എന്നിവ ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികളും ( സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികളും ) ടി തീയതിക്കുള്ളിൽ തന്നെ സ്വയമായി പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ്. 

 തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.

 വിശദവിവരങ്ങൾക്ക് http://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 


Thursday, September 1, 2022

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 

സ്‌കോൾ-കേരള മുഖേനെയുള്ള ഹയർ സെക്കൻഡറിതല കോഴ്‌സുകളിൽ 2022-24 ബാച്ചിലേക്ക് ഓപ്പൺ റെഗുലർപ്രൈവറ്റ് രജിസ്‌ട്രേഷൻസ്പെഷ്യൽ കാറ്റഗറി (പാർട്ട് IIIഎന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ സർക്കാർ അംഗീകൃത തത്തുല്യ കോഴ്‌സിൽ ഉപരിപഠന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല.


ഓപ്പൺ റെഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ പ്രാക്ടിക്കൽ ഉള്ള, തെരഞ്ഞെടുത്ത സബ്ജക്റ്റ് കോമ്പിനേഷനുകളിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുത്ത സർക്കാർ ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് പഠനകേന്ദ്രങ്ങളായി അനുവദിക്കുന്നത്. സ്വയംപഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസുകളും ഈ വിഭാഗം വിദ്യാർഥികൾക്ക് ലഭ്യമാണ്.


 

ഹ്യൂമാനിറ്റീസ്കൊമേഴ്‌സ് വിഭാഗത്തിൽ തെരഞ്ഞെടുത്ത കോമ്പിനേഷനുകളിൽ പ്രാക്ടിക്കൽ ഇല്ലാത്ത വിഷയങ്ങളിൽ പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാം.


 


സ്‌പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഹയർ സെക്കൻഡറി കോഴ്‌സ് ഒരിക്കൽ വിജയിച്ച വിദ്യാർഥിക്ക് മുൻ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യാതെ പുതിയൊരു സബ്ജക്റ്റ് കോമ്പിനേഷൻ (പാർട്ട് IIIതെരഞ്ഞടുത്ത് നിബന്ധനകളോടെ അപേക്ഷ സമർപ്പിക്കാം.


 

സെപ്റ്റംബർ 5 മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. പിഴ കൂടാതെ ഓക്ടോബർ 10 വരെയും 60 രൂപ പിഴയോടെ ഓക്ടോബർ 17 വരെയും ഫീസടച്ച് www.scolekerala.org മുഖേന  ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് അടയ്ക്കാൻ ഓൺലൈൻ പെയ്‌മെന്റ് മോഡ് തെരഞ്ഞെടുത്ത് ഇന്റർനെറ്റ് ബാങ്കിംഗ്/ഡെബിറ്റ്/ ക്രഡിറ്റ് കാർഡ് മുഖേന ഫീസടക്കാം. ഓഫ്‌ലൈൻ പെയ്‌മെന്റ് മോഡ് (പോസ്റ്റ് ഓഫീസ് വഴിയുള്ള പേയ്‌മെന്റ്) തെരഞ്ഞെടുക്കുന്നവർ രജിസ്‌ട്രേഷൻ രണ്ട് ഘട്ടങ്ങളായാണ് പൂർത്തീകരിക്കേണ്ടത്. ഓഫ്‌ലൈൻ പെയ്‌മെന്റിൽ ഫീസടയ്ക്കുന്നതിന് ജനറേറ്റ് ചെയ്ത് ലഭ്യമാകുന്ന ചെലാൻ ഉപയോഗിച്ച് സംസ്ഥാനത്തെ ഏതെങ്കിലുമൊരു പോസ്റ്റ് ഓഫീസിൽ ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫീസ് വിവരങ്ങൾക്കും രജിസ്‌ട്രേഷനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കും പ്രോസ്‌പെക്ടസിനും സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക.



ഓൺലൈൻ രജിസ്‌ട്രേഷന് ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലേക്ക് നേരിട്ടോ സ്പീഡ്/രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചുകൊടുക്കേണ്ടതാണ്. ജില്ലാ കേന്ദ്രങ്ങളുടെ മേൽവിലാസത്തിന് സ്‌കോൾ-കേരള വെബ്‌സൈറ്റ് സന്ദർശിക്കുക. ഈ അധ്യയന വർഷം സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങൾക്ക്: 0471-23429502342271.


 


ഒന്നാം വർഷ ബിഎഡ് പ്രവേശനം രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 

കേരളസർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.എഡ് . പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് വെബ്സൈറ്റിൽ ( http://admissions.keralauniversity.ac.in ) പ്രസിദ്ധീകരിച്ചു . അപേക്ഷകർക്ക് അപേക്ഷാ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രൊഫൽ മുഖേന യൂണിവേഴ്സിറ്റി ഫീസ് ഓൺലൈനായി അടച്ച ശേഷം അലോട്ട്മെന്റ് മെമ്മോയും , പ്രൊഫൈൽ പ്രിന്റൗട്ടും , യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം പ്രസ്തുത കോളേജിൽ മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ഹാജരാകേണ്ടതാണ് .


 അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുളള അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി സർവ്വകലാശാല ഫീസ് ഒടുക്കി സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ് . വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ  ( http://admissions.keralauniversity.ac.in

ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022 സപ്ലിമെന്ററി അലോട്ട്മെന്റിൽ പുതിയ അപേക്ഷ നൽകുന്നതിനും തിരുത്തലിനും അവസരം

 

 നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 02.09.2022 മുതൽ 12.09. 2022 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ് . നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും ഓൺലൈൻ അപേക്ഷയിൽ മാറ്റം ( തിരുത്തൽ) വരുത്തുന്നതിന് 02.09.2002 മുതൽ 12.09.2022 വരെ അവസരം ഉണ്ടായിരിക്കുന്നതാണ് പുതിയ ഓപ്ഷനുകൾ ചേർക്കുന്നതിനും റീവാലുവേഷൻ , ഗ്രേസ് മാർക്ക് , കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ് . 

നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളിൽ മാത്രമേ (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ ) മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂ . മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥി കൾക്കും സെപ്റ്റംബർ 12 വരെ ആപ്ലിക്കേഷൻ നമ്പർ , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ശേഷം Reconsider ' എന്ന ടാബ് ( Tab ) ഉപയോഗിച്ച് അലോട്ട്മെന്റിൽ പങ്കെടുക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളും പുതിയ ഓപ്ഷനുകൾ നൽകേണ്ടതാണ് . മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ഒന്നും തന്നെ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല. 

പ്രൊഫൈൽ തിരുത്തൽ, വീണ്ടും പരിഗണിക്കൽ ( Reconsider ) എന്നിവ ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികളും ( സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികളും ) ടി തീയതിക്കുള്ളിൽ തന്നെ സ്വയമായി പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ് . തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ് . വിശദവിവരങ്ങൾക്ക് http://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

 

ബിരുദ പ്രവേശനം 2022 കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം

 

എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അതാത് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുളള/ സമർപ്പിക്കുന്നവർക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുളളൂ. വിദ്യാർത്ഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക്  ഉപയോഗിച്ച് താല്പര്യമുള്ള വിഷയങ്ങൾ / കോളേജുകൾ മുൻഗണന അനുസരിച്ച് പ്രത്യേക ഓപ്ഷനായി നൽകേണ്ടതാണ്. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജിലേക്കോ സർവ്വകലാശാലയിലേക്കോ അയയ്ക്കേണ്ടതില്ല. ആയത് അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്. ഈ വർഷം മുതൽ കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ അലോട്ട്മെന്റ് മുഖേനയാണ് നടത്തുന്നത്.