ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, September 2, 2022

ബി.എഡ് . പ്രവേശനം 2022- എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി സെപ്റ്റംബർ 13

 

എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിലെ ബി.എഡ് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുളളവർക്ക് മാത്രമേ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും ( പ്രൊഫൈലിൽ അവകാശപ്പെട്ടിട്ടുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുളള എല്ലാ സർട്ടിഫിക്കറ്റുകളുടേയും പകർപ്പ് കമ്മ്യൂണിറ്റി ക്വാട്ടയ്ക്കായി അപേക്ഷിക്കുന്ന എയ്ഡഡ് ട്രെയിനിംഗ് കോളേജുകളിൽ നേരിട്ടോ ഇമെയിൽ മുഖേനയോ ( കമ്മ്യൂണിറ്റി ക്വാട്ട കോളേജുകളുടെ ഇമെയിൽ സർവകലാശാല അഡ്മിഷൻ സൈറ്റിൽ ലഭ്യമാണ്. ) സെപ്റ്റംബർ 13 ( 4 മണിക്ക് ) മുൻപായി നൽകേണ്ടതാണ്. വിദ്യാർത്ഥിയുടെ കമ്മ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകളിൽ മാത്രമേ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കാൻ സാധിക്കു കയുളളൂ. പ്രിന്റൗട്ടിന്റെ പകർപ്പ് സർവ്വകലാശാലയിലേക്ക് അയയ്ക്കേണ്ടതില്ല. 



No comments:

Post a Comment