നിലവിൽ രജിസ്ട്രേഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 02.09.2022 മുതൽ 12.09. 2022 വരെ പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ് . നിലവിൽ രജിസ്ട്രേഷനുള്ള എല്ലാവർക്കും ഓൺലൈൻ അപേക്ഷയിൽ മാറ്റം ( തിരുത്തൽ) വരുത്തുന്നതിന് 02.09.2002 മുതൽ 12.09.2022 വരെ അവസരം ഉണ്ടായിരിക്കുന്നതാണ് പുതിയ ഓപ്ഷനുകൾ ചേർക്കുന്നതിനും റീവാലുവേഷൻ , ഗ്രേസ് മാർക്ക് , കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതാണ് .
നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളിൽ മാത്രമേ (മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ ) മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂ . മുൻ അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥി കൾക്കും സെപ്റ്റംബർ 12 വരെ ആപ്ലിക്കേഷൻ നമ്പർ , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ശേഷം Reconsider ' എന്ന ടാബ് ( Tab ) ഉപയോഗിച്ച് അലോട്ട്മെന്റിൽ പങ്കെടുക്കാവുന്നതാണ്. സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ സമർപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളും പുതിയ ഓപ്ഷനുകൾ നൽകേണ്ടതാണ് . മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ഒന്നും തന്നെ ഈ അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.
പ്രൊഫൈൽ തിരുത്തൽ, വീണ്ടും പരിഗണിക്കൽ ( Reconsider )
എന്നിവ ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികളും ( സർവകലാശാലയിൽ അപേക്ഷ
നൽകിയിട്ടുള്ള വിദ്യാർത്ഥികളും ) ടി തീയതിക്കുള്ളിൽ തന്നെ സ്വയമായി
പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ് . തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ
അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി
സൂക്ഷിക്കേണ്ടതാണ് . വിശദവിവരങ്ങൾക്ക് http://admissions.
No comments:
Post a Comment