സേ പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾ ഉൾപ്പെടെ നിലവിൽ
രജിസ്ട്രഷൻ ചെയ്യാത്ത എല്ലാ വിദ്യാർത്ഥികൾക്കും ഒന്നാം വർഷ യൂ.ജി
പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് 01.09.2022 മുതൽ 12.09.2022 വരെ
പുതിയ രജിസ്ട്രേഷൻ നടത്താവുന്നതാണ്.
നിലവിൽ
രജിസ്ട്രേഷനുള്ള എല്ലാവർക്കും ഓൺലൈൻ അപേക്ഷയിൽ മാറ്റം (തിരുത്തൽ)
വരുത്തുന്നതിന് 01.09.2022 മുതൽ 12.09.2022 വരെ അവസരം
ഉണ്ടായിരിക്കുന്നതാണ്. പുതിയ ഓപ്ഷനുകൾ ചേർക്കുന്നതിനും റീവാല്യുവേഷൻ,
ഗ്രേസ് മാർക്ക്, കാറ്റഗറി മാറ്റം തുടങ്ങി എല്ലാ തിരുത്തലുകൾക്കും ഈ അവസരം
പ്രയോജനപ്പെടുത്തേണ്ടതാണ്.
നിലവിൽ
പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അക്കാദമിക് വിവരങ്ങളിൽ മാത്രമേ (
മാർക്കിലെ തിരുത്തലുകൾ ഉൾപ്പടെ ) മാറ്റങ്ങൾ വരുത്താൻ സാധിക്കുകയുള്ളൂ.
മുൻ
അലോട്ട്മെന്റുകളിൽ ഫീസ് ഒടുക്കാതെ അലോട്ട്മെന്റ് റദ്ദായ അപേക്ഷകർക്കും
ഫീസ് അടച്ചിട്ടും കോളേജിൽ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കും
സെപ്റ്റംബർ 12 വരെ ആപ്ലിക്കേഷൻ നമ്പർ , പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ
ചെയ്ത ശേഷം ' Reconsider എന്ന ടാബ് ( Tab ) ഉപയോഗിച്ച് അലോട്ട്മെന്റിൽ
പങ്കെടുക്കാവുന്നതാണ്.
സപ്ലിമെന്ററി
അലോട്ട്മെന്റിലേക്ക് അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും പുതിയ ഓപ്ഷനുകൾ
നൽകേണ്ടതാണ്. മുൻ അലോട്ട്മെന്റുകളിൽ നൽകിയ ഓപ്ഷനുകൾ ഒന്നും തന്നെ ഈ
അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതല്ല.
പ്രൊഫൈൽ
തിരുത്തൽ , വീണ്ടും പരിഗണിക്കൽ ( Reconsider ) എന്നിവ ആവശ്യമുള്ള എല്ലാ
വിദ്യാർത്ഥികളും ( സർവകലാശാലയിൽ അപേക്ഷ നൽകിയിട്ടുള്ള വിദ്യാർത്ഥികളും ) ടി
തീയതിക്കുള്ളിൽ തന്നെ സ്വയമായി പ്രസ്തുത മാറ്റങ്ങൾ വരുത്തേണ്ടതാണ്.
തിരുത്തലുകൾ വരുത്തി കഴിഞ്ഞാൽ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.
വിശദവിവരങ്ങൾക്ക് http://admissions. keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
No comments:
Post a Comment