കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2022 ഒക്ടോബർ എട്ടിനു മുൻപ് വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്.
REELS - 2022
ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍
18 നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. സൃഷ്ടികളുടെ ദൈര്‍ഘ്യം ചുരുങ്ങിയത് 2 മിനിട്ടും പരമാവധി 5 മിനിട്ടും. ഒക്ടോബർ 08 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
നിയമാവലി
- വീഡിയോകള്‍ (Fiction or Non - fiction) ആകാവുന്നതാണ്.
- ചുരുങ്ങിയത് 2 മിനിറ്റും പരമാവധി 5 മിനിറ്റും ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.
- വീഡിയോകള്‍ 2022 ഒക്ടോബർ 08 നു മുമ്പായി വീഡിയോ ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.
- യുവജനക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്ന ജൂറിയാണ് മത്സരത്തിലെ വിജയികളെ തീരുമാനിക്കുന്നത്.
- തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകളുടെ പ്രദര്‍ശനം തുടങ്ങി മത്സരവിജയികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ജൂറിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. ഫൈനല്‍ സ്ക്രീനിംഗിന് തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളുടെ സംവിധായകര്‍ക്ക് (ഒരാള്‍ക്ക്) റ്റി.എ ഇനത്തില്‍ 3rd AC ട്രെയിന്‍ ഫെയര്‍ നല്‍കുന്നതാണ്.
- യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കും.
- ഡയറക്ടര്‍ക്ക് ഫെസ്റ്റിവലിന്‍റെ നിയമാവലിയുമായി ബന്ധപ്പെട്ട് ഏത് തീരുമാനത്തിലും മാറ്റങ്ങള്‍ വരുത്താന്‍ അധികാരം ഉണ്ടായിരിക്കും.
- മത്സരത്തിലേക്ക് ഒരിക്കല്‍ അയയ്ക്കുന്ന വീഡിയോകള്‍ പിന്നീട് പിന്‍വലിക്കാന്‍ കഴിയുന്നതല്ല.
- മത്സരത്തിന് നല്‍കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ 2022 ജനുവരി 1 നു ശേഷം നിര്‍മ്മിച്ചവയായിരിക്കണം. ഇതു സംബന്ധിച്ച സത്യവാങ്മൂലം ഫിലിം ഡയറക്ടര്‍ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യേണ്ടതാണ്.
- അഭിനയം, സംവിധാനം തുടങ്ങി പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനുള്ള അവകാശം ജൂറിക്കായിരിക്കും. ഇതിന് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതല്ല.
- മലയാളത്തില്‍ അല്ലാത്ത സംഭാഷണങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ ഉണ്ടായിരിക്കണം.
- വീഡിയോയോടൊപ്പം സൃഷ്ടിയെ സംബന്ധിച്ച ലഘുവിവരണം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കി അപ്ലോഡ് ചെയ്യേണ്ടതാണ്.
- ഫിലിം ഡയറക്ടറുടെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വയസ്സു തെളിയിക്കുന്ന രേഖ, ഡയറക്ടറുടെ ഫോട്ടോ, ഫിലിമിന്‍റെ സ്റ്റില്‍ ഫോട്ടോകള്‍ തുടങ്ങിയവ വീഡിയോയോടൊപ്പം അനുബന്ധമായി കൂട്ടിച്ചേര്‍ക്കണം.
- 2022 ജനുവരി 1 ന് 40 വയസ്സു കഴിയുന്നവരുടെ എന്‍ട്രികള്‍ പരിഗണിക്കുന്നതല്ല.
- സമ്മാനഘടന
- ഒന്നാം സമ്മാനം -1,00,000/-രൂപ, രണ്ടാം സമ്മാനം-50,000 രൂപ, മൂന്നാം സമ്മാനം-25,000 രൂപ
- കൂടാതെ ഫൈനല്‍ സ്ക്രീനിംഗില്‍ പങ്കെടുത്ത് 1, 2, 3 സ്ഥാനം ലഭിക്കാത്ത എന്‍ട്രികള്‍ക്ക് 5,000/- രൂപ വീതം പ്രോത്സാഹന സമ്മാനം നല്‍കുന്നു.
- നിലവാരക്കുറവോ, എന്‍ട്രികള്‍ മതിയായ രൂപത്തില്‍ ലഭിക്കാത്തതോ തുടങ്ങി ജൂറിക്ക് ബോധ്യപ്പെടുന്ന കാരണങ്ങളുടെ മേല്‍ ഏത് സമ്മാനവും ഒഴിവാക്കാന്‍ ജൂറിക്ക് അവകാശം ഉണ്ടായിരിക്കും.
- മികച്ച ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. ഇതിലേതെങ്കിലും സമ്മാനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ അത് ഒഴിവാക്കുവാന്‍ ജൂറിക്ക് അധികാരമുണ്ടായിരിക്കും.
No comments:
Post a Comment