ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, December 1, 2024

NORKA Assisted & Mobilised Employment (NAME) - Employee Registration കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ഷിപ്പില്‍ 45 ഓളം ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

 

കേരളത്തിലെ  ഒരു  പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക്  തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.



ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. 


അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനറൽ മാനേജർ തസ്തികയില്‍ 15 വര്‍ഷത്തേയും ഡെപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും  പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി  വഴി ലഭിക്കും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം  തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Tuesday, August 27, 2024

First Term Examination ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) ടൈംടേബിള്‍ 2024-25

 


സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഈ ടൈംടേബിള്‍ ബാധകമാണ്.





Friday, July 26, 2024

Viral video shows EV battery catching fire in apartment lift. Fact Check അപ്പാർട്ട്‌മെൻ്റ് ലിഫ്റ്റിൽ ഇവി ബാറ്ററിക്ക് തീപിടിച്ചതായി വൈറലായ വീഡിയോ. സത്യമെന്ത്

 


ഓൺലൈനിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്, അതിനുള്ള കാരണങ്ങൾ ഇതാ...

ഇപ്പോൾ, ഇൻറർനെറ്റിൽ പ്രചരിക്കുന്നത് പോലെ ലിഫ്റ്റുകളോ എലിവേറ്ററുകളോ വലിയ കാന്തികക്ഷേത്രങ്ങൾ സൃഷ്ടിക്കുന്നില്ല.

വാസ്തവത്തിൽ, മിക്ക ലിഫ്റ്റുകളും ഉരുക്ക് പോലെയുള്ള ചാലക ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ വൈദ്യുതകാന്തിക മണ്ഡലങ്ങളെ തടയുന്ന ഒരു ഫാരഡേ കൂട് പോലെ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ലിഫ്റ്റിൽ പ്രവേശിക്കുമ്പോഴെല്ലാം നിങ്ങളുടെ മൊബൈൽ ഫോൺ സിഗ്നൽ തകരാറിലാകുകയോ അല്ലെങ്കിൽ കട്ട് ഓഫ് ആകുകയോ ചെയ്യുന്നത്.

നിങ്ങളുടെ മൊബൈൽ ഫോൺ, അല്ലെങ്കിൽ നിങ്ങളുടെ ഇലക്ട്രിക് വാഹനം പോലെ, ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ലിഥിയം അയൺ ബാറ്ററികളാണ് ഇ-ബൈക്കുകൾ ഉപയോഗിക്കുന്നത്.

ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കാൻ ബാറ്ററികൾ ഉപയോഗിക്കാം. ഒരു ഇരുമ്പ് ആണിക്ക് ചുറ്റും ഇൻസുലേറ്റ് ചെയ്ത വയർ കോയിൽ ഉപയോഗിച്ച് വൈദ്യുതകാന്തികം എങ്ങനെ സൃഷ്ടിക്കാമെന്ന് സ്കൂളിൽ പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും.

എന്നിരുന്നാലും, ഒരു ലിഫ്റ്റിലേക്ക് കൊണ്ടുപോകുന്ന ഒരു ഇ-ബൈക്ക് ബാറ്ററി അത് ചെയ്യില്ല, കാരണം അത് ഒന്നിനോടും ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ ebike-ന്റെ ലിഥിയം അയോൺ ബാറ്ററി ഏതെങ്കിലും തരത്തിലുള്ള കാന്തികക്ഷേത്രം സൃഷ്ടിക്കാൻ ലിഫ്റ്റുമായി "പ്രതികരിക്കുക" എന്നത് അസാധ്യമാണ്.

ലിഥിയം അയോൺ ബാറ്ററികൾക്ക് ലിഫ്റ്റുകൾ ഉപയോഗിച്ച് തീയോ സ്ഫോടനമോ ഉണ്ടാക്കുന്ന ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, എല്ലാ ദിവസവും തങ്ങളുടെ ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളും ലിഫ്റ്റുകളിൽ കൊണ്ടുവരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് സംഭവിക്കുമായിരുന്നു.

സാധാരണഗതിയിൽ, ലിഥിയം അയൺ ബാറ്ററികൾ തെറ്റായ രീതിയിൽ നിർമ്മിക്കുകയോ, അമിതമായി ചാർജ് ചെയ്യുകയോ, അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ചാർജ് ചെയ്യുകയോ, കടുത്ത ചൂടിൽ സമ്പർക്കം പുലർത്തുകയോ, ഷോർട്ട് സർക്യൂട്ട് ചെയ്യുകയോ ചെയ്താൽ തീ പിടിക്കാനുള്ള സാധ്യതയുണ്ട്.

ഇത് താരതമ്യേന അപൂർവമാണെങ്കിലും, ലിഥിയം അയോൺ ബാറ്ററികൾ ഊർജസാന്ദ്രവും അത്യധികം കത്തുന്നതുമായതിനാൽ അപകടസാധ്യത ഗുരുതരമാണ്.

2021 ഒക്‌ടോബർ 8 വെള്ളിയാഴ്ച ചൈനയിലെ ഗ്വാങ്‌ഷൂവിലാണ് ഈ സംഭവം നടന്നത്.  വീഡിയോയിലെ അപകടത്തിന് ഇരയായത് 28 വയസ്സുള്ള ആളാണ്, അദ്ദേഹത്തിന്റെ കുടുംബപ്പേര് ചെൻ ആയിരുന്നു. ആ തീയിൽ ഗുരുതരമായി പൊള്ളലേറ്റ ചെൻ 28 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.

ആ സമയത്ത് ചെൻ ലിഫ്റ്റിൽ ഇല്ലായിരുന്നുവെങ്കിൽ, ബാറ്ററി ദൂരേക്ക് എറിഞ്ഞ് മരണമോ ഗുരുതരമായ പരിക്കോ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

എന്റെ നിഗമനത്തിൽ ചെൻ വീട്ടിലെ ഇ-ബൈക്ക് ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് അമിതമായി ചൂടായതിനാൽ അത് തണുപ്പിക്കാൻ താഴേക്ക് കൊണ്ടുപോയി. വീഡിയോയിൽ താഴത്തെ നിലയുടെ ഏറ്റവും താഴ്ന്ന ബട്ടണിൽ അദ്ദേഹം അമർത്തുന്നത് കാണാൻ കഴിയുന്നതിനാൽ അത് വിശ്വസനീയമാണ്.

 


Wednesday, July 3, 2024

ബഷീർ കൃതികൾ - ലഘു വിവരണം

 


ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ  

ഓർമ്മ ദിനമാണ് July 5. ഈയവസരത്തിൽ  

അദ്ദേഹത്തിന്റെ  പ്രധാന കൃതികളുടെ ലഘു വിവരണം 

രേഖാ ചിത്രത്തോടൊപ്പം തയ്യാറാക്കി അവതരിപ്പിക്കുകയാണ്  

കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 

 ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.























Saturday, May 25, 2024

Tuesday, February 20, 2024

2023-24 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ പുനക്രമീകരിച്ചു

 


annual exam time table revised 2023-24 അദ്ധ്യയന 
വർഷത്തെ വാർഷിക പരീക്ഷയുടെ ടൈം ടേബിൾ 
പുനക്രമീകരിച്ചു
 
 പുതിയ ടൈംടേബിൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

1. ഹൈസ്കൂൾ വിഭാഗം 8,9 ക്ലാസുകളിലെ പരീക്ഷ

സമയം ഉച്ചകഴിഞ്ഞ് നടത്തുന്ന രീതിയിൽ

പുന:ക്രമീകരിക്കുന്നു.


14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം

ക്ലാസിലെ കലാകായിക പ്രവർത്തി പരിചയ പരീക്ഷ

16/03/2024 ലേക്കും 16/03/2024 ൽ നടത്തുവാൻ

നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ്

പരീക്ഷ 14/03/2024 ലേക്കും മാറ്റി ക്രമീകരിക്കുന്നു.

3. 27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ

ആയിരിക്കും നടക്കുക.

4. ഇൻഡിപെൻഡൻഡ് എൽപി യുപി സ്കൂളുകളിൽ

നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ

ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിക്കുന്നു.

5. HS അറ്റാച്‌ഡ് LP/UP പരീക്ഷ time table ൽ മാറ്റമില്ല.

6. ഇൻഡിപെൻഡൻഡ് LP/UP അധ്യാപകരെ SSLC /HSS

പരീക്ഷ ഡ്യൂട്ടി യ്ക്ക് നിയോഗിക്കാതിരിക്കാൻ

പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 7. LP/UP Attached ഹൈസ്‌കൂളുകളിൽ 1 മുതൽ 9

വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ഉൾപ്പെടെയുള്ള

മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

 8. പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായ

സഹകരണങ്ങൾ തേടാവുന്നതാണ്.


Friday, February 16, 2024

School annual exam time table 2023-24 സ്കൂള്‍ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

 


സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നു മുതല്‍ ആരംഭിക്കും. ഒന്നു മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നു മുതൽ 27വരെ നടക്കും. എസ്.എസ്.എല്‍.സി പരീക്ഷ ദിവസങ്ങളില്‍ മറ്റ് ക്ലാസുകള്‍ക്ക് പരീക്ഷയുണ്ടാകില്ല.

എന്നാല്‍ തനിച്ചുള്ള പ്രൈമറി സ്‌കൂളുകളില്‍ മാര്‍ച്ച് 18 മുതല്‍ 26 വരെയായിരിക്കും വാര്‍ഷിക പരീക്ഷ. മുസ്ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകള്‍ക്ക് റമദാന്‍ വ്രതത്തിന് ശേഷം പരീക്ഷ നടത്താനാണ് ധാരണ. വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.

ടൈം ടേബിൾ ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക




Thursday, January 25, 2024

അംബികാസുതൻ മാങ്ങാടിന്റെ ഉതുപ്പാന്റെ കുന്ന് | ആസ്വാദനം | സുജാത അനിൽ, ഗവണ്മെന്റ് ഹൈ സ്കൂൾ, പൂയപ്പള്ളി

 


ഉതുപ്പാന്റെ കുന്ന്

അംബികാസുതൻ മാങ്ങാട്


 അംബിക സുതൻ മാങ്ങാടിന്റെ തിരഞ്ഞെടുത്ത പരിസ്ഥിതി കഥകളിൽ പ്രാണവായു എന്ന കഥാസമാഹാരത്തിലെ പ്രധാന കഥയാണ് ഉതുപ്പാന്റെ കുന്ന്. ഫെബ്രുവരി 2017 ലെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ വന്ന കഥയാണിത്.


 തനിക്ക് സ്വന്തമായുള്ള കുറച്ചു ഭൂമിയിൽ, ചണച്ചാക്കും പിടിച്ചു രാവിലെ മുതൽ, കിട്ടുന്ന കല്ലും മണ്ണും മറ്റും കൂട്ടി കുന്നുണ്ടാക്കുന്ന ഉതുപ്പാന്റെ ജീവിതമാണ്  കഥയുടെ പ്രമേയം.


കഥ ആരംഭിക്കുന്നത് ഇങ്ങനെ :

 ഉതുപ്പാനെ കണ്ടാൽ ഒരു മനുഷ്യ ജീവിയാണെന്ന് തോന്നുകയേയില്ല. വായിച്ചു മറന്ന ഏതോ നാടോടിക്കഥയിലെ വിചിത്ര കഥാപാത്രം പോലെ അയാൾ ഒരു നൂറ്റാണ്ടിലധികം ഞങ്ങളുടെ ദേശത്തിൽ ചുറ്റിത്തിരിയുന്നു. ചുമലിൽ ഒരു ചണച്ചാക്കുമായി, കീറിയ മുണ്ടും ഉടുത്ത് വാരിയെല്ലുകളും ആവശ്യത്തിന് ഉന്തിനിൽക്കുന്ന കഴുത്തെല്ലുമായി പ്രത്യക്ഷപ്പെടുന്ന ഉതുപ്പാന്റെ കൈകാലുകൾ, ഉണങ്ങിയ പറങ്കിമാവിൻ കൊമ്പുപോലെ കോലം കെട്ടതാണ്. താടി മീശകൾ ആകട്ടെ അപ്പൂപ്പൻ താടി പോലെ നരച്ചുനീണ്ടതും.!


 ഉതുപ്പാന്റെ ഏറ്റവും വലിയ പ്രത്യേകത നിരയൊത്ത  ഭംഗിയുള്ള പല്ലുകൾ പ്രദർശിപ്പിച്ച് ആരെക്കണ്ടാലും വിടർന്ന് ചിരിക്കുന്നതാണ്. ചിരി മടക്കി കിട്ടണമെന്ന് ഉതുപ്പാന്  നിർബന്ധമില്ല. പ്രായഭേദമോ ജാതിഭേദമോ ആ ചിരിയുടെ മാറ്റ് കുറച്ചില്ല. കുഞ്ഞുങ്ങളുടേതുപോലെ നിഷ്കളങ്കമായ ചിരിയായിരുന്നു അത്.


 ഉതുപ്പാൻ  ഭ്രാന്തനാണെന്ന് നാടൊട്ടുക്ക് പറഞ്ഞിട്ടും ഒരു കുഞ്ഞു പോലും അയാളെ ഭയന്നില്ല.അയാളുടെ  മനോഹരമായ  ചിരിയിൽ മറു ചിരി കൊടുക്കുകയോ കൈവീശി കാണിക്കുകയോ ചെയ്യുകയാണ് പതിവ്.


 ഉതുപ്പാന്റെ മനോഹരമായ ചിരിയിൽ വീണു പോയതാണ് അയാളുടെ ഭാര്യ എന്ന് നാട്ടിൽ ഒരു കഥയുണ്ട്. മൂന്നു മക്കളായിരുന്നു അവർക്ക്. ആദ്യനാളുകളിൽഉതുപ്പാന്  യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നുമുതലാണ് ചണച്ചാക്കും പേറിയുള്ള ഉതുപ്പാന്റെ  അലച്ചിൽ തുടങ്ങിയത് എന്നാരും ഓർമിക്കുന്നില്ല. കുളി ജപങ്ങൾ ഒന്നുമില്ലാതെ ചണച്ചാക്കും പേറി  കാലുകൾ നയിക്കുന്ന വഴിയേ  പോകും. വഴിയിൽ കിടക്കുന്ന കല്ലും മണ്ണും ഒക്കെ ചാക്കിൽ പെറുക്കി കൂട്ടും. ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് ഇതെന്ന് ഭാര്യ പഴിക്കുമ്പോഴും കല്ലും മണ്ണും ശേഖരിച്ചു വീട്ടുപറമ്പിൽ കൂട്ടിയിടുന്നതിൽ ഉതുപ്പാൻ സന്തോഷം കണ്ടെത്തി.


 ഭാര്യയുടെ വഴക്ക് കണക്കാക്കാതെ,പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ കണക്കാക്കാതെ, ഉതുപ്പാൻ തന്റെ പണി തുടർന്നു. പൊട്ടിത്തെറിക്കുന്ന ഭാര്യയോട് ഒരിക്കൽ അയാൾ ഗൗരവപൂർവം പറഞ്ഞു: ഞാൻ ഈ വിശാലമായ പറമ്പിൽ ഒരു കുന്നുണ്ടാക്കും. അന്യരുടെ പുരയിടത്തിൽ അത് സാധിക്കില്ലല്ലോ.


പെരുതടിപ്പാലം കടന്ന്, പരതാളിക്കാവ് കടന്ന് ഉതുപ്പാൻ നടന്നു. അക്കാലത്ത് ചന്തക്കുന്ന്, ഉമ്മൻകുന്ന്, പാറുത്തിമല, വേടൻ കുന്ന്,കാട്ടിക്കുന്ന്, സർപ്പമല, തുടങ്ങി ഒട്ടേറെ കുന്നുകൾ ആരോടും പറയാതെ യാത്ര പോയി ക്കഴിഞ്ഞു. ശേഷിച്ചവ പച്ച ഉടുപ്പുകൾ ഊരി കളഞ്ഞു പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു.അതിനാൽ തന്നെ നാട്ടുകാരുടെ നാറാണത്ത് ഭ്രാന്തൻ എന്ന പരിഹാസം വകവയ്ക്കാതെ ഉതുപ്പാൻ തന്റെ പുരയിടത്തിൽ കുന്നുണ്ടാക്കി.


 കുന്ന് തെങ്ങിന്റെ ഉയരത്തിലായപ്പോഴാണ്  ഉതുപ്പാന്റെ പെണ്ണ്, തന്നെക്കാൾ പ്രായം കുറഞ്ഞ അന്യദേശക്കാരനായ ചെമ്പിന്റെ നിറമുള്ള ചെറുപ്പക്കാരനൊപ്പം മക്കളെയും ഉതുപ്പാനെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്. പറക്കമുറ്റിയപ്പോൾ മൂന്നാൺമക്കളും പറന്നു പറന്നു പോയതോടെ ഉതുപ്പാൻ ഒറ്റയ്ക്കായി. ഒറ്റയ്ക്കായിട്ടുംഉതുപ്പാൻ തന്റെ  അലച്ചിൽ നിർത്തിയില്ല.കുന്ന് വളർന്നുവന്നു പച്ചപ്പും കാടുമായി. ഉതുപ്പാന്റെ  ഒറ്റമുറി വീടും മറച്ച് കുന്നു വളർന്നു.കിളികളും പലജാതി ജീവികളും ഇഴജന്തുക്കളും കുന്നിൽ അവകാശമുറപ്പിച്ചു.


 വർഷങ്ങൾ കടന്നുപോകേ ഉതുപ്പാനെ എല്ലാവരും മറന്നു തുടങ്ങി. കടലുകൾക്കപ്പുറത്തുള്ള വൻ നഗരത്തിലെ ഒറ്റ മുറിയിലൂടെ ദൂരെ ബുർജ് ഖലീഫയുടെ ഗോപുരം ആകാശം മുട്ടിനിൽക്കുന്ന കാഴ്ച കാണുമ്പോൾ എഴുത്തുകാരൻ  ഉതുപ്പാനെ ഓർമിക്കുന്നു. ഇത്തവണ നാട്ടിലെത്തിയപ്പോൾ ഉതുപ്പാനെ കണ്ടേ മതിയാകൂ എന്ന് കരുതി കുന്നിൻ മുകളിലെ   ചെടിത്തലപ്പുകളെയും കാട്ടുവള്ളികളെയും വകഞ്ഞു മാറ്റി കയറി പോകുമ്പോൾ കണ്ട കാഴ്ച വല്ലാതെ അമ്പരപ്പിച്ചു.


 തലകുനിച്ച്,പാദങ്ങൾ നിലത്തു മുട്ടാതെ പരിപൂർണ്ണ നഗ്നനായി ഉതുപ്പാൻ പതുക്കെ ആടി നിൽക്കുന്നുണ്ടായിരുന്നു. ചെമ്പകം പൂത്ത പോലെ ഒരു സുഗന്ധം ചുറ്റും വ്യാപിച്ചിരുന്നു.


 അതിനേക്കാൾ വിസ്മയത്തോടെ മറ്റൊരു കാഴ്ച കൂടി കണ്ടു. ചുറ്റിലുമുള്ള മരക്കൊമ്പുകളിൽ  പല  ജാതി പക്ഷികൾ നിശബ്ദരായി കൂട്ടം കൂടിയിരിക്കുന്നു.താഴെ നിലത്തും പലതരം മൃഗങ്ങളും പാമ്പുകളും. നൂറു കണക്കിന് മഞ്ഞ ശലഭങ്ങൾ ഉതുപ്പാനു ചുറ്റും ചിറകടിക്കുന്നുണ്ടായിരുന്നു.


 ഒരിക്കലും മറക്കാനാകാത്ത ആ കാഴ്ചയിൽ മടക്കി വേണ്ടാത്ത  ഉതുപ്പാന്റെ ചിരി വ്യക്തമായി  കണ്ടതാണ്.  മാത്രമല്ല ശരീരo അഴുകിയാൽ ചെമ്പകത്തിന്റെ സുഗന്ധം ഉണ്ടാകുമോ?


 സംശയങ്ങൾക്കിടയിൽ അദ്ദേഹം തിരിച്ചറിഞ്ഞു: നാലുദിവസം ഒരാളെ  കാണാതിരുന്നാൽ മറക്കുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്. കാരണം ഉതുപ്പാൻ നമ്മുടെ ആരുമായിരുന്നില്ലല്ലോ.

കഥ അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരെ നീട്ടി ഉതുപ്പാൻ നിറഞ്ഞു  ചിരിക്കുന്നു.


 ഉതുപ്പാന്റെ കുന്ന് വായിക്കുമ്പോൾ കാരൂരിന്റെ ഉതുപ്പാന്റെ കിണർ എന്ന കഥ ഓർമ്മയിലേക്ക് വരുന്നു. സ്വന്തം പുരയിടത്തിൽ നാട്ടുകാർക്ക് വേണ്ടി കിണർ കുഴിച്ച് ഒടുവിൽ കിണറിനുള്ളിൽ തന്നെ രഹസ്യത്തെ ഗോപനം ചെയ്യേണ്ടി വരുന്നു. ഈ കഥയിലെ  ഉതുപ്പാനാകട്ടെ  കുന്നിനുള്ളിൽത്തന്നെ അലിഞ്ഞില്ലാതയാകുന്നു. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ച രണ്ടു കഥകളിലെ ഉതുപ്പാൻമാരും മനസ്സിൽ നൊമ്പരം അവശേഷിപ്പിച്ചു കടന്നു പോകുന്നു.


കഥ അവസാനിക്കുമ്പോൾ നിരവധി ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് നേരെ നീട്ടി ഉതുപ്പാൻ നിറഞ്ഞു ചിരിക്കുന്നു. കുന്നും മലകളും നീർച്ചാലുകളും തല്ലിക്കെടുത്തി വികസനം എന്ന് നാം വിളിക്കുന്ന വികസനം യഥാർത്ഥത്തിൽ എന്താണ്? നമ്മുടെ ഉള്ളിൽ ഇതേ ചിന്തയുള്ള ഉതുപ്പാന്മാർ ഇന്നും  ജീവിക്കുന്നില്ലേ...?

ചിന്തിക്കുക.


സുജാത അനിൽ

ഗവണ്മെന്റ് ഹൈ സ്കൂൾ 

പൂയപ്പള്ളി.

Monday, January 22, 2024

SSLC Model Exam Time Table has been published എസ്.എസ്.എല്‍.സി മോഡൽ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

 


എസ്.എസ്.എല്‍.സി മോഡൽ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന പരീക്ഷ 23-ാം തിയതി വരെയാണുള്ളത്.  രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങൾ രാവിലെ 9.45 മുതൽ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12.30 വരെയുമാണ് സംഘടിപ്പിക്കുക. രണ്ടാം ഭാഷ, ഹിന്ദി, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഉച്ചയ്ക്ക് 2 മണി മുതൽ 3.45 വരെയാണ് നടത്തുക. 





Wednesday, January 17, 2024

KSTU ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ USS മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും

 


USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി  KSTU ന്റെ ആഭിമുഖ്യത്തില്‍  നടത്തിയ USS മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും

 

Malayalam AT


Paper 1 EM


Paper 2 EM


Answer Key



Tuesday, January 2, 2024

SSLC പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി കണ്ണൂര്‍ ഡയറ്റ്‌ സ്‌മൈല്‍ 2024 എന്ന പേരിൽ തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ

 


2024 മാര്‍ച്ചില്‍ നടക്കുന്ന എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  കണ്ണൂര്‍  ഡയറ്റ്‌   സ്‌മൈല്‍ 2024 എന്ന പേരിൽ തയ്യാറാക്കിയ  എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ പോസ്റ്റ് ചെയ്യുകയാണ്.

Hindi

English

അടിസ്ഥാന പാഠാവലി

കേരള പാഠാവലി