ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, January 29, 2019

രക്തസാക്ഷി ദിനം Martyrs' Day


രാജ്യം ഇന്ന് രക്തസാക്ഷി ദിനം ആചരിക്കുന്നു

“നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌…. പ്രകാശം പൊലിഞ്ഞെന്നാണോ ഞാൻ പറഞ്ഞത്‌? എനിക്കു തെറ്റുപറ്റി. പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞതാണ് മുകളിൽ കുറിച്ചത്.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ നേതാവും വഴികാട്ടിയുമായിരുന്ന ഗാന്ധിജി മരിച്ചിട്ടു ഈ ജനുവരി 30 നു എഴുപത്തൊന്ന് വര്‍ഷം തികയുന്നു. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ലോകനേതാവായുമാണ് നമ്മൾ ഇന്ന് അറിയുന്നത്.

രാജ്യം ഇന്ന് രക്തസാക്ഷി ദിനം ആചരിക്കുന്നു. 1948 ജനുവരി 30 വെള്ളിയാഴ്ച്ചയാണ് ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരംചന്ദ് ഗാന്ധി കൊല്ലപ്പെട്ടത്.

ആ ദിവസത്തെ ഓർമ്മക്കായാണ് രാജ്യം രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഡെൽഹിയിലെ ബിർളാ ഹൗസിനു മുന്നിലെ മൈതാനത്ത് പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ ഗാന്ധിജിയെ കൊലപ്പെടുത്തിയത്. ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി. "ഹേ റാം, ഹേ റാം" എന്ന് ഉച്ചരിച്ച് കൈകൂപ്പിക്കൊണ്ട് അദ്ദേഹം നിലത്ത് വീണു.

Monday, January 28, 2019

Indian Newspaper Day ദേശീയ വര്‍ത്തമാനപത്ര ദിനം



ജനുവരി 29 ഇന്ത്യന്‍ വര്‍ത്തമാന പത്രദിനമായി ആചരിക്കുന്നു. 1780 ജനുവരി 29 ന് ജെയിംസ് അഗസ്റ്റസ് ഹിക്കിയുടെ ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത് അനുസ്മരിച്ചാ‍ണ് ഈ ദിവസം ഇന്ത്യന്‍ പത്രദിനമായി ആചരിച്ചുവരുന്നത്.

Friday, January 25, 2019

Republic Day റിപ്പബ്ലിക് ദിനം


ജനുവരി 26. ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ഈ ദിനം സവിശേഷമാണ്. 1950 ജനുവരി 26നായിരുന്നല്ലോ ബ്രീട്ടീഷ് ഭരണത്തില്‍ നിന്ന് ശരിക്കും ഒരു ജനാധിപത്യ ഭരണക്രമത്തിലേക്ക് ഇന്ത്യ മാറിയത്. ഭരണഘടന അംഗീകരിക്കപ്പെട്ടതും ഈ ദിനത്തിലാണ്.



1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായെങ്കിലും ഭരണഘടന നിലവില്‍ വന്നത് 1950 ജനുവരി 26നാണ്. 1947 മുതല്‍ 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവാണ് ഇന്ത്യാ രാജ്യത്തിന്‍റെ തലപ്പത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നത്. ഗവര്‍ണ്ണര്‍ ജനറലായി സി രാജഗോപാലാചാരി ഇക്കാലയളവില്‍ സേവമനുഷ്ടിക്കുകയുണ്ടായി. 1950 ജനുവരി 26 നാണ് ഡോ.രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റായി നിയോഗിക്കപ്പെട്ടത്.



ഈ ദിനത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ട് എല്ലാവര്‍ഷവും വര്‍ണ്ണ ശബളമായ ഘോഷയാത്ര തലസ്ഥാനമായ ഡല്‍‌ഹിയില്‍ സംഘടിപ്പിക്കുന്നു. രാഷ്ട്രപതി ഭവന് സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷായാത്ര. കര, നാവിക,വ്യോമ സേനാംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റുണ്ടാകും. സേനയുടെ സുപ്രീം കമാന്‍ഡറായ ഇന്ത്യന്‍ പ്രസിഡന്‍റാകും പരേഡില്‍ സല്യുട്ട് സ്വീകരിക്കുക. പരേഡില്‍ നിരവധി ഫ്ലോട്ടുകളും നൃത്തങ്ങളും മറ്റും ഉണ്ടാകും.



രാജ്യതലസ്ഥാനത്തോട് കിടപിടിക്കില്ലെങ്കിലും സംസ്ഥാന തലസ്ഥാനങ്ങളിലും റിപബ്ലിക് ദിനാഘോഷങ്ങള്‍ കൊണ്ടാറുണ്ട്. സംസ്ഥാന ഗവര്‍ണ്ണര്‍മാരാണ് പതാക ഉയര്‍ത്തുന്നത്. ഗവര്‍ണ്ണര്‍ക്ക് അസുഖം തുടങ്ങിയ അവസ്ഥകളുണ്ടെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയാകും പതാക ഉയര്‍ത്തുക.



ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരി 26ന് ഗവര്‍ണ്ണര്‍ ജനറലിന്‍റെ പദവി ഇല്ലാതാകുകയും ഡോ. രാജേന്ദ്ര പ്രസാദ് രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റാകുകയും ചെയ്തു. ഇതോടെ കോമണ്‍‌വെല്‍ത്തില്‍ നിന്ന് ഇന്ത്യ പുറത്താകുമെന്ന അവസ്ഥ സംജാതമായി. എന്നാല്‍, ഇന്ത്യ കോമണ്‍‌വെല്‍ത്തില്‍ തുടരണമെന്ന അഭിപ്രായക്കാരനായിരുന്നു പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു. ബ്രിട്ടീഷ് രാജ്ഞി കോമണ്‍‌വെല്‍ത്തിന്‍റെ അധിപയായി തുടരട്ടെയെന്നും എന്നാല്‍, രാജ്യത്തിന്‍റെ അധിപയാകണ്ട എന്നും നെഹ്‌റു തീരുമാനമെടുത്തു. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ മറ്റ് പല രാജ്യങ്ങളും പിന്നീട് ഇതേ പാത സ്വീകരിക്കാനിടയായി.

Wednesday, January 23, 2019

The National Girl Child Day ദേശീയ ബാലികാ ദിനം



രാഷ്ട്രം ജനുവരി 24ന് ദേശീയ ബാലികാ ദിനം ആഘോഷിക്കുകയാണ്. പെണ്‍കുട്ടിക്ക് സമൂഹത്തിലുള്ള തുല്യ പദവി അംഗീകരിക്കുന്നതിനും പെണ്‍കുഞ്ഞുങ്ങള്‍ സമൂഹത്തില്‍ നേരിടുന്ന അസമത്വങ്ങളും വിവേചനങ്ങളും അവസാനപ്പിക്കുന്നതിന് പൊരുതുമെന്ന് കൂട്ടായി പ്രതിജ്ഞ എടുക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ജനുവരി 24 ദേശീയ ബാലികാ ദിനമായി ആഘോഷിക്കുന്നത്.

Wednesday, January 16, 2019

Army Day കരസേനാ ദിനം


ഇന്ത്യ-പാക്ക് വിഭജനത്തെ തുടർന്ന് നിലവിലുണ്ടായിരുന്ന സേനയെ രണ്ടായി വിഭജിച്ച് അതിൽ ഒരു വിഭാഗം പാകിസ്താനു വിട്ടുകൊടുത്തു. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കുറച്ചു കാലത്തേക്കു കൂടി ഇന്ത്യൻ കരസേനയിൽ ബ്രിട്ടീഷുകാർ തുടർന്നുപോന്നു; എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ബ്രിട്ടീഷ് ഭടന്മാരെ തിരിച്ചയച്ചു. ഇന്ത്യൻ കരസേനയുടെ തലവൻ‌‌മാരായി ബ്രിട്ടീഷ്കാരായ ജനറൽ ഒഷിൻ ലക്ക്, ജനറൽ ലോക്ക് ഹാർട്ട്, ജനറൽ ബുച്ചർ എന്നിവർ യഥാക്രമം തുടരുകയുണ്ടായി. 1949 ജനുവരി 15-ന് സർവസൈന്യാധിപനായി ഇന്ത്യക്കാരനായ ജനറൽ കെ.എം.കരിയപ്പെയെനിയമിക്കുകയും അങ്ങനെ ഇന്ത്യൻ കരസേന പരിപൂർണമായും ഭാരതീയമാവുകയും ചെയ്തു. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ജനുവരി 15ഇന്ത്യൻ കരസേനാ ദിനം ആയി ആചരിച്ചുവരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ വിവിധ നാട്ടുരാജ്യങ്ങൾ പുലർത്തിവന്നിരുന്ന സേനാഘടകങ്ങൾ പിന്നീട് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നു. മറ്റുചില രാജ്യങ്ങളിലെ പോലെ നിർബ്ബന്ധസൈനികസേവനം ഇന്ത്യയിൽ നിലവിലില്ല.

Tuesday, January 15, 2019

Black Sheep - Malayalam Short Film വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ നാടകം കളിച്ചു, പിന്നെ പൊളിഞ്ഞു; ട്വിസ്റ്റുകൾ നിറഞ്ഞ ബ്ലാക്ക് ഷീപ്പ്


പെൺമക്കളുള്ള ഓരോ അമ്മമാരും ഏറെ ചങ്കിടിപ്പോടെ വായിച്ച ഒരു വാർത്തയിൽ നിന്നാണ് ബ്ലാക്ക് ഷീപ് എന്ന ഹ്രസ്വചിത്രത്തിന്റെ പിറവി. ആറുമിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം ശ്വാസമടക്കിപ്പിടിക്കാതെ കണ്ടിരിക്കാനാവില്ല. കോളജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോകാൻ പെൺവാണിഭ സംഘം നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെയും, തലനാരിഴയ്ക്ക് അവരുടെ പിടിയിൽ നിന്ന് രക്ഷപെടുന്ന പെൺകുട്ടിയുടെയും കഥയാണ് ബ്ലാക്ക് ഷീപ്പ് എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്.



കൊല്ലം ചാത്തന്നൂരിൽ നടന്ന യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി  നന്ദു ഉണ്ണികൃഷ്ണനാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ബസ് കാത്തു നിൽക്കുന്ന ഒരു പെൺകുട്ടിയിൽ നിന്നും തുടങ്ങുന്ന ഹ്രസ്വചിത്രം പറയുന്നത് വലിയൊരു അപകടത്തിൽ നിന്ന് ഭാഗ്യംകൊണ്ടു മാത്രം അവൾ രക്ഷപെടുന്ന കഥയാണ്.

പെൺകുട്ടിയെ ലക്ഷ്യമിട്ടു വന്ന പെൺവാണിഭ സംഘത്തിലെ സ്ത്രീ ബസ്സിൽ അവളുടെ അടുത്തു തന്നെ ഇരിപ്പുറപ്പിക്കുന്നു. ദൈന്യതയും നിസ്സഹായ ഭാവവും മുഖത്തു നിറച്ച് തന്റെ കഷ്ടപ്പാടിന്റെയും ഒറ്റപ്പെടലിന്റെയും കഥകൾ പറഞ്ഞ് പെൺകുട്ടിയുടെ സഹതാപം പിടിച്ചു പറ്റുന്നു. ടിക്കറ്റെടുക്കാനുള്ള തുകയുടെ പകുതി മാത്രമേ തന്റെ കൈയിലുള്ളൂവെന്ന് പതം പറഞ്ഞ് അവർ പെൺകുട്ടിയെക്കൊണ്ട് രണ്ടു ടിക്കറ്റെടുപ്പിക്കുന്നു. ഇതിനിടെ പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെക്കുറിച്ചും അവളുടെ പഠനത്തെക്കുറിച്ചുമെല്ലാം അവർ സൂത്രത്തിൽ അന്വേഷിക്കുന്നു.

ഒരു സ്റ്റോപ്പിലെത്തിയപ്പോൾ പെൺകുട്ടിയെ തനിക്കൊപ്പം ബലമായി പിടിച്ചിറക്കാൻ ആ സ്ത്രീ ശ്രമിക്കുകയും പെൺകുട്ടി പ്രതിരോധിക്കുകയും ചെയ്യുന്നു. ബഹളം ശ്രദ്ധിച്ചെത്തിയ മറ്റു യാത്രക്കാരോടും കണ്ടക്ടറോടും പെൺകുട്ടിയുടെ അമ്മയാണ് താനെന്നു പറഞ്ഞ് അവർ വിശ്വസിപ്പിക്കുന്നു. പിടിവലി പുരോഗമിക്കുമ്പോൾ സംഭവിക്കുന്ന ഒരു ട്വിസ്റ്റോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

സിനിമാ മോഹം തലയ്ക്ക് പിടിച്ചിരിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കളുടെ ചർച്ചയിലാണ് നാട്ടിൽ നടന്ന ഒരു സംഭവം എത്തുന്നത്. വെറുതെ പങ്കുവച്ച ആശയത്തിൽ നിന്നാണ് ബ്ലാക്ക് ഷീപ്പ് എന്ന ഹ്രസ്വ ചിത്രത്തിന്റെ പിറവി. ആറുമിനിറ്റ് മാത്രമുള്ള ഇൗ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

പ്രതീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ നീരജ് രവി, മ്യൂസിക് രാജീവ് കിളിമാനൂര്‍, എഡിറ്റര്‍ തുഷാദ് ചാത്തന്നൂര്‍. അഥീന ദാസ്, സുരഭി, സിനു, പ്രതീപ് തമ്പി, രജനി രാജ് തുടങ്ങിയവര്‍ വേഷമിടുന്നു.

Friday, January 11, 2019

National Youth Day ദേശീയ യുവജനദിനം


യുവജനങ്ങള്‍ക്കായി ഒരു ദിവസം. അതെ. ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1984ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് 1985 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു. ഭാരതത്തിലെ സന്ന്യാസിമാരില്‍ പ്രമുഖനാ‍യ വിവേകാനന്ദന്‍റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാ‍ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു.യുവജന സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, സംഗീതം, ഘോഷയാത്രകള്‍ എന്നിവ യുവജന ദിനത്തോടനുബന്ധിച്ച് നടത്താറുണ്ട്. സ്വാമി വിവേകാനാന്ദന്‍റെ കൃതികളും പ്രഭാഷണങ്ങളും യുവജനങ്ങള്‍ക്ക് ഉത്തമ പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.1863ജനുവരി 12ന് ജനിച്ച സ്വാമി വിവേകാന്ദന്‍റെ പൂര്‍വാശ്രമത്തിലെ പേര് നരേന്ദ്ര നാഥ് ദത്ത എന്നായിരുന്നു. പിന്നീട് ശ്രീരാ‍മകൃഷ്ണ പരമഹംസന്‍റെ ശിഷ്യത്വം സ്വീകരിച്ച് സ്വാമി വിവേകാനന്ദനായ അദ്ദേഹം വേദാന്ത യോഗയുടെ പ്രചാരകനായിരുന്നു. രാമകൃഷ്ണ മഠത്തിന്‍റെയും രാമകൃഷ്ണ ആശ്രമത്തിന്‍റെയും സ്ഥാപകനാണ് അദ്ദേഹം. ഹൈന്ദവ നവോത്ഥാനത്തിന് ശ്രമിച്ചവരില്‍ സ്വാമി വിവേകാനന്ദന്‍റെ പേര് അദ്വിതീയമാണ്.

Wednesday, January 9, 2019

विश्व हिन्दी दिवस World Hindi Day


आज विश्व हिन्दी दिवस है...

विश्व में हिन्दी का विकास करने और इसे प्रचारित- प्रसारित करने के उद्देश्य से विश्व हिन्दी सम्मेलनों की शुरुआत की गई और प्रथम विश्व हिन्दी सम्मेलन 10 जनवरी, 1975 को नागपुर में आयोजित हुआ था इसीलिए इस दिन को विश्व हिन्दी दिवस के रूप में मनाया जाता है।

भारत के पूर्व प्रधानमन्त्री मनमोहन सिंह ने 10 जनवरी 2006 को प्रति वर्ष विश्व हिन्दी दिवस के रूप मनाये जाने की घोषणा की थी। उसके बाद से भारतीय विदेश मंत्रालय ने विदेश में 10 जनवरी 2006 को पहली बार विश्व हिन्दी दिवस मनाया था।

Saturday, January 5, 2019

Janayugam Sahapadi Quiz ജനയുഗം സഹപാഠി അറിവുത്സവം ക്വിസ്


2019 ജനുവരി അഞ്ചിന് എ.കെ.എസ്.ടി.യു. നടത്തിയ അറിവുത്സവം ജനയുഗം സഹപാഠി ക്വിസ് സബ്ജില്ലാതല മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തര സൂചികയും

Click here for Sahapadi HS&UP Quiz

Click here for  Sahapadi HSS Quiz

Thursday, January 3, 2019

World Braille Day ലൂയി ബ്രയില്‍ ദിനാഘോഷം


ലൂയിസ് ബ്രെയ്‌ലി പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലിപിയാണ് ഇന്ന് ലോകമെമ്പാടുമുള്ള അന്ധര്‍ വായനക്കും എഴുത്തിനും ഉപയോഗിക്കുന്നത്. ലൂയിസ് ബ്രയ്‌ലിയുടെ ജന്മ ദിനമായ ജനുവരി നാലിനാണ് ലോക ബ്രെയ്‌ലി ദിനം ആചരിക്കുന്നത്. ലൂയിയുടെ ഓര്‍മ പുതുക്കിയാണ് ലോകം ബ്രയ്‌ലി ദിനം ആചരിക്കുന്നത്.

കാഴ്ചയില്ലാത്തവര്‍ക്ക് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കൈയെഴുത്ത് പ്രിന്റിംഗ് രീതിയാണ് ബ്രെയ്‌ലി.1824 ലാണ് ലൂയിസ് ബ്രെയിലി ഈ രചനാ രീതി വികസിപ്പിച്ചെടുത്തത്. കടലാസില്‍ മുഴച്ച് നില്‍ക്കുന്ന അക്ഷരങ്ങളില്‍ മെല്ലെ കൈയോടിച്ചാണ് ബ്രയില്‍ ലിപിയില്‍ എഴുതിയത് വായിച്ചെടുക്കുന്നത്. മൂന്ന് വരികളിലായി രണ്ട് കോളങ്ങളില്‍ ആറ് കുത്തുകളാല്‍ പ്രതിനിധീകരിക്കുന്ന അക്ഷര രീതികളാണ് ഈ ലിപിയുടെ ആധാരശില.

ചിഹ്നം,അക്കങ്ങള്‍, അക്ഷരങ്ങള്‍ എന്നിങ്ങനെ സാധാരണ പദങ്ങള്‍ക്കായുള്ള അറുപത്തിമൂന്ന് സംയോഗങ്ങള്‍ ഈ ചട്ടക്കൂടിനുള്ളില്‍ എഴുതുവാനാകും. 1932 വരെ ലൂയിസ് ബ്രയിലിയുടെ ഈ രീതി ലോകം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 1932 കള്‍ക്ക് ശേഷം ഇത് അംഗീകരിക്കുകയും ആഗോളതലത്തില്‍ കാഴ്ചയില്ലാത്തവര്‍ക്ക് എഴുത്തിനും വായനക്കുമുള്ള മാര്‍ഗമായി ഈ ലിപി പരിണമിക്കുകയും ചെയ്തു.
ദ്വാരങ്ങളുള്ള ലോഹത്തകിടിനിടക്ക് കൂടെ വലത്തുനിന്ന് ഇടത്തേക്ക് ഒരു എഴുത്ത് സൂചിയുപയോഗിച്ച് കടലാസില്‍ കുത്തുകളിട്ടാണ് ബ്രെയില്‍ ലിപി എഴുതുന്നത്.
കടലാസ് മുറിക്കുമ്പോള്‍ പിന്‍വശത്ത് മുഴച്ച് നില്‍ക്കുന്ന കുത്തുകളില്‍ ഇടത്ത് നിന്നു വലത്തോട്ട് വിരലോടിച്ചാണ് ഇത് വായിച്ചെടുക്കുന്നത്. ബ്രെയില്‍ ടൈപ്പ്‌റൈറ്റര്‍, കടലാസില്‍ കുത്തുകളിടുന്ന വൈദ്യുത യന്ത്രങ്ങള്‍ തുടങ്ങി ആധുനിക യന്ത്രങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്.

Kerala University Exams Postponed കേരള സര്‍വകലാശാല വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവെച്ചു


കേരള സര്‍വകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും  പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Wednesday, January 2, 2019

Harthal examinations postponed ഹര്‍ത്താല്‍: നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു


വ്യാഴാഴ്ച (03/01/2019) നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു. വിവിധ സര്‍കലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ശബരിമല കര്‍മസമിതി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണിത്.

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാലാം തിയതിയിലേക്കാണ് മാറ്റിയിട്ടുള്ളത്.

സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, കുസാറ്റ് എന്നിവ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.

ആരോഗ്യ സര്‍വകലാശാല മാറ്റിയ എല്ലാ തിയറി പരീക്ഷകളും അഞ്ചാംതീയതി നടത്തും. മറ്റ് സര്‍വകലാശാലകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Tuesday, January 1, 2019

Mannam Jayanthi മന്നം ജയന്തി


കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്‍ 1878 ജനുവരി 2ന് ചങ്ങനാശ്ശേരില്‍ ജനിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി.

ഇദ്ദേഹം ഭാരതകേസരിയെന്ന പേരിലാണ് അറിയപ്പെടുന്നത്. 1921 ശ്രീമൂലം പ്രജാസഭയിൽ അംഗമായി.  1924 ൽ വൈക്കം മുതൽ തിരുവനന്തപുരം വരെ ഗാന്ധിയുടെ നിർദേശ പ്രകാരം സവർണ്ണജാഥ നയിച്ചു.  1931-1932 ൽ ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ചു സത്യാഗ്രഹകമ്മറ്റിയുടെ പ്രസിഡന്റായി .    1947 ൽ ഐ എൻ സി യിലും 1949 ൽ ട്രാവൻകൂർ ലെജിസ്ലേറ്റീവ് അസ്സെംബ്ലയിൽ അംഗമായീ .  തിരുവിതാംകൂർ ദേവസംബോർഡിൽ ആദ്യ പ്രസിഡന്റ് ആണ് ഇദ്ദേഹം.  ഇദ്ദേഹവും ശങ്കറും ചേർന്ന് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയാണ് ഡെമോക്രാറ്റിക്‌ കോൺഗ്രസ് പാർട്ടി. ഇവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഹിന്ദുമഹാമണ്ഡലം.

  താലികെട്ട് കല്യാണം എന്ന അനാചാരം നിര്ത്തലാക്കിയത് ഇദ്ദേഹമാണ് .  കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്നാണ് സർദാർ കെഎം പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.  1959ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനിടയാക്കിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു.  1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു. 1966 ൽ രാജ്യം പത്മവിഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയാണ് എന്റെ ജീവിതസ്മരണകൾ.  1970 ഫെബ്രുവരി 25ന് അന്തരിച്ചു.


ഇന്ത്യൻ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ആദരസൂചകമായി 1989 സ്റ്റാമ്പ് പുറത്തിറക്കി.  ചങ്ങനാശ്ശേരിയിലെ പെരുന്നായിലാണ് മന്നം മെമ്മോറിയൽ സ്ഥാപിതമായത്.  2014 ജനുവരി  മുതൽ ഇദ്ദേഹത്തിന്റെ ജന്മദിനം മന്നംജയന്തി എന്ന പേരിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു.  സ്നേഹലത,  ഞങ്ങളുടെ FMS യാത്ര തത്വചിന്ത പഞ്ചകല്യാണി നിരൂപണം എന്നിവ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
മന്നത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്). കേരളത്തില്‍ പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുക, കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ ദോഷങ്ങളില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി അതിന്റെ പ്രാരംഭകാലത്ത് നേതൃത്വം നല്‍കി.