ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, January 3, 2019

World Braille Day ലൂയി ബ്രയില്‍ ദിനാഘോഷം


ലൂയിസ് ബ്രെയ്‌ലി പത്തൊമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ലിപിയാണ് ഇന്ന് ലോകമെമ്പാടുമുള്ള അന്ധര്‍ വായനക്കും എഴുത്തിനും ഉപയോഗിക്കുന്നത്. ലൂയിസ് ബ്രയ്‌ലിയുടെ ജന്മ ദിനമായ ജനുവരി നാലിനാണ് ലോക ബ്രെയ്‌ലി ദിനം ആചരിക്കുന്നത്. ലൂയിയുടെ ഓര്‍മ പുതുക്കിയാണ് ലോകം ബ്രയ്‌ലി ദിനം ആചരിക്കുന്നത്.

കാഴ്ചയില്ലാത്തവര്‍ക്ക് ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട കൈയെഴുത്ത് പ്രിന്റിംഗ് രീതിയാണ് ബ്രെയ്‌ലി.1824 ലാണ് ലൂയിസ് ബ്രെയിലി ഈ രചനാ രീതി വികസിപ്പിച്ചെടുത്തത്. കടലാസില്‍ മുഴച്ച് നില്‍ക്കുന്ന അക്ഷരങ്ങളില്‍ മെല്ലെ കൈയോടിച്ചാണ് ബ്രയില്‍ ലിപിയില്‍ എഴുതിയത് വായിച്ചെടുക്കുന്നത്. മൂന്ന് വരികളിലായി രണ്ട് കോളങ്ങളില്‍ ആറ് കുത്തുകളാല്‍ പ്രതിനിധീകരിക്കുന്ന അക്ഷര രീതികളാണ് ഈ ലിപിയുടെ ആധാരശില.

ചിഹ്നം,അക്കങ്ങള്‍, അക്ഷരങ്ങള്‍ എന്നിങ്ങനെ സാധാരണ പദങ്ങള്‍ക്കായുള്ള അറുപത്തിമൂന്ന് സംയോഗങ്ങള്‍ ഈ ചട്ടക്കൂടിനുള്ളില്‍ എഴുതുവാനാകും. 1932 വരെ ലൂയിസ് ബ്രയിലിയുടെ ഈ രീതി ലോകം അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 1932 കള്‍ക്ക് ശേഷം ഇത് അംഗീകരിക്കുകയും ആഗോളതലത്തില്‍ കാഴ്ചയില്ലാത്തവര്‍ക്ക് എഴുത്തിനും വായനക്കുമുള്ള മാര്‍ഗമായി ഈ ലിപി പരിണമിക്കുകയും ചെയ്തു.
ദ്വാരങ്ങളുള്ള ലോഹത്തകിടിനിടക്ക് കൂടെ വലത്തുനിന്ന് ഇടത്തേക്ക് ഒരു എഴുത്ത് സൂചിയുപയോഗിച്ച് കടലാസില്‍ കുത്തുകളിട്ടാണ് ബ്രെയില്‍ ലിപി എഴുതുന്നത്.
കടലാസ് മുറിക്കുമ്പോള്‍ പിന്‍വശത്ത് മുഴച്ച് നില്‍ക്കുന്ന കുത്തുകളില്‍ ഇടത്ത് നിന്നു വലത്തോട്ട് വിരലോടിച്ചാണ് ഇത് വായിച്ചെടുക്കുന്നത്. ബ്രെയില്‍ ടൈപ്പ്‌റൈറ്റര്‍, കടലാസില്‍ കുത്തുകളിടുന്ന വൈദ്യുത യന്ത്രങ്ങള്‍ തുടങ്ങി ആധുനിക യന്ത്രങ്ങള്‍ ഇന്ന് കണ്ടെത്തിയിട്ടുണ്ട്.

No comments:

Post a Comment