കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്‍ 1878 ജനുവരി 2ന് ചങ്ങനാശ്ശേരില്‍ ജനിച്ചു. വളരെ ചെറിയ പ്രായത്തിൽ തന്നെ കോട്ടയം ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ അദ്ധ്യാപകനായി ജോലിക്ക് ചേർന്നു. സ്വപ്രയത്നത്താൽ 1905 ൽ അഭിഭാഷകനായി.
ഇദ്ദേഹം ഭാരതകേസരിയെന്ന പേരിലാണ് അറിയപ്പെടുന്നത്. 1921 ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 1924 ൽ വൈക്കം മുതൽ തിരുവനന്തപുരം വരെ ഗാന്ധിയുടെ നിർദേശ പ്രകാരം സവർണ്ണജാഥ നയിച്ചു. 1931-1932 ൽ ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ചു സത്യാഗ്രഹകമ്മറ്റിയുടെ പ്രസിഡന്റായി . 1947 ൽ ഐ എൻ സി യിലും 1949 ൽ ട്രാവൻകൂർ ലെജിസ്ലേറ്റീവ് അസ്സെംബ്ലയിൽ അംഗമായീ . തിരുവിതാംകൂർ ദേവസംബോർഡിൽ ആദ്യ പ്രസിഡന്റ് ആണ് ഇദ്ദേഹം. ഇദ്ദേഹവും ശങ്കറും ചേർന്ന് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയാണ് ഡെമോക്രാറ്റിക് കോൺഗ്രസ് പാർട്ടി. ഇവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഹിന്ദുമഹാമണ്ഡലം.
താലികെട്ട് കല്യാണം എന്ന അനാചാരം നിര്ത്തലാക്കിയത് ഇദ്ദേഹമാണ് . കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്നാണ് സർദാർ കെഎം പണിക്കർ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്. 1959ല്‍ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പതനത്തിനിടയാക്കിയ വിമോചനസമരം എന്ന പേരിലറിയപ്പെടുന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു. 1959- ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു. 1966 ൽ രാജ്യം പത്മവിഭൂഷൺ നല്കി അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയാണ് എന്റെ ജീവിതസ്മരണകൾ. 1970 ഫെബ്രുവരി 25ന് അന്തരിച്ചു.
ഇന്ത്യൻ തപാൽ വകുപ്പ് അദ്ദേഹത്തിന്റെ ആദരസൂചകമായി 1989 സ്റ്റാമ്പ് പുറത്തിറക്കി. ചങ്ങനാശ്ശേരിയിലെ പെരുന്നായിലാണ് മന്നം മെമ്മോറിയൽ സ്ഥാപിതമായത്. 2014 ജനുവരി മുതൽ ഇദ്ദേഹത്തിന്റെ ജന്മദിനം മന്നംജയന്തി എന്ന പേരിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. സ്നേഹലത, ഞങ്ങളുടെ FMS യാത്ര തത്വചിന്ത പഞ്ചകല്യാണി നിരൂപണം എന്നിവ ഇദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്.
മന്നത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ ചേര്‍ന്ന് സ്ഥാപിച്ചതാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി (എന്‍.എസ്.എസ്). കേരളത്തില്‍ പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെ ഇടയില്‍ പ്രചാരത്തിലുണ്ടായിരുന്ന അനാചാരങ്ങള്‍ അവസാനിപ്പിക്കുക, കൂട്ടുകുടുംബ സമ്പ്രദായത്തിന്റെ ദോഷങ്ങളില്‍ നിന്ന് സമുദായത്തെ മോചിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് സൊസൈറ്റി അതിന്റെ പ്രാരംഭകാലത്ത് നേതൃത്വം നല്‍കി.
No comments:
Post a Comment