ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, December 30, 2018

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് തിരുത്തൽ വിജ്ഞാപനം.

കേരള  ദേവസ്വം  റിക്രൂട്ട്മെന്റ്  ബോർഡിൽ  ക്ലാർക്ക്  /  ക്ലാർക്ക് കം കാഷ്യർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുള്ള ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും 03.05.2018-ലെ   കാറ്റഗറി   നമ്പർ   13/2018  വിജ്ഞാപന പ്രകാരം അപേക്ഷ ക്ഷണിച്ചിരുന്നു.

പ്രസ്തുത  വിജ്ഞാപനത്തിൽ  ഈ തസ്തികയുടെ  യോഗ്യതകൾ  നൽകിയിരുന്നത് ഇപ്രകാരമാണ്.

1.  A  degree  from  a  recognised  University  with  50%  or  above  marks  for  Science  graduates  and  45%  or  above marks  for  graduates  in  other  subjects.
2.  Diploma  in  Computer  Application  obtained  after  a  Course  of  study  with  not  less  than  six  months  duration  or equivalent  recognised  by  Government.

എന്നാൽ  കമ്പ്യൂട്ടർ   അധിഷ്ഠിത യോഗ്യതയുള്ളവരുടെ   അപേക്ഷകൾ ഡി.സി.എ  യോഗ്യത  ഇല്ല  എന്ന  കാരണത്താൽ  നിരസിക്കുന്നത്  നീതിയുക്തമല്ലെന്ന്  കണ്ട  സാഹചര്യത്തിൽ സർക്കാർ  28.11.2018-ലെ  ജി.ഒ.(പി) നമ്പർ  77/2018/RD  ഉത്തരവ്  പ്രകാരം  ഈ  തസ്തികയുടെ  യോഗ്യതയിൽ നിന്നും മുകളിൽ സൂചിപ്പിച്ച രണ്ടാമത്തെ  യോഗ്യതയായ  ഡി.സി.എ  ഒഴിവാക്കി  വിജ്ഞാപനം  പുറപ്പെടുവിച്ചു.

ഡി.സി.എ യോഗ്യത ഇല്ലാത്തതിനാൽ    03.05.2018-ലെ  കേരള  ദേവസ്വം  റിക്രൂട്ട്മെന്റ്   ബോർഡ്   വിജ്ഞാപന പ്രകാരം   അപേക്ഷിക്കുവാൻ സാധിക്കാതിരുന്ന  നിശ്ചിത ശതമാനം    മാർക്കുള്ള   എല്ലാ  ബിരുദധാരികൾക്കും അപേക്ഷ സമർപ്പിക്കാൻ  അവസരമൊരുക്കുന്നതിന് വേണ്ടിയാണ്  ഈ  തിരുത്തൽ വിജ്ഞാപനം.


No comments:

Post a Comment