ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, December 2, 2018

International Day of Persons with Disabilities ലോക ഭിന്നശേഷി ദിനം


1992  മുതലാണ്  ഐക്യ രാഷ്ട്ര  സഭ ഈ  ദിനം  ആചരിച്ചു  പോരുന്നത് . ശാരീരിക  വൈകല്യങ്ങൾ  ഒരാളുടെയും  ജീവിതത്തെയും  ഹനിച്ചു  കളയരുതെന്ന  ആഹോനത്തോടെയാണ്‌  ഈ  ദിനത്തിന്  തുടക്കം കുറിച്ചത് . വൈകല്യം  നേരിടുന്നവർക്ക്  വിവേചന രഹിതവും  മറ്റുള്ളവരെ പോലെ  തുല്യത  നിറഞ്ഞതുമായ  ഒരു  ജീവിതം  നയിക്കാൻ  നിലവിലുള്ള  വ്യവസ്ഥകളും  നിയമ ഘടനയും  മാറേണ്ടതുണ്ട്. എന്നാൽ  സുപ്രധാന  മാറ്റം  സമൂഹ മനസ്സിലാണ്  ഉണ്ടാകേണ്ടത് . വൈകല്യം  അനുഭവിക്കുന്നവരോടുള്ള  നമ്മുടെ  സമീപനം  മാറേണ്ടിരിക്കുന്നു . ഒരു  വൃക്തിയെ  വിലയിരുത്താൻ  അയാൾക്കു  എന്ത്  ചെയ്യാൻ  കഴിയും  എന്നതിന്  പകരം  എന്തു  ചെയ്യാൻ  കഴിയുന്നു  എന്ന്  നോക്കുക .             
            സ്വന്തം  അവകാശങ്ങൾ  സംരക്ഷിച്ചുകൊണ്ട്   സമൂഹത്തിന്റ  പ്രവർത്തനങ്ങളിൽ   സജീവമാകാനാണ്   അവർ  ശ്രമിക്കുന്നത് .  വൈകല്യ മുള്ളവരെയും  വ്യത്യസ്‌തമായ  കഴിവുകൾ ഉള്ളവരെയും  ഗുണകരമായ  ജീവിതത്തിലേക്കു  നയിക്കാനുള്ള  പിന്തുണയും  സഹകരണവും  നമുക്ക് നൽകാം .

അംഗവൈകല്യം ഒരു ശാപമല്ല; രോഗവുമല്ല. മറിച്ച് അപകടമോ രോഗമോ വഴി ആര്‍ക്കും വരാവുന്ന ഒരവസ്ഥ മാത്രമാണിത്. അംഗപരിമിതര്‍ക്ക് ആവശ്യം സഹതാപമല്ല, സ്‌നേഹവും സാന്ത്വനവും പിന്തുണയുമാണ്. അവര്‍ 'കഴിവില്ലാത്തവര'ല്ല; മറിച്ച് 'വ്യത്യസ്തമായ കഴിവുള്ളവരാ'ണ്. അന്ധയും മൂകയുമായ ഹെലന്‍ കെല്ലര്‍ സൂമൂഹ്യപ്രവര്‍ത്തനത്തിലും, ബധിരനായ ബിഥോവന്‍ സംഗീതത്തിലും, മാനസിക വൈകല്യമുണ്ടായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് ചിത്രകലയിലും, പഠനവൈകല്യമുണ്ടായിരുന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ശാസ്ത്ര മേഖലയിലും ലോകപ്രശസ്തരാകുക വഴി തെളിയിച്ചത് ആ സത്യമാണ്. കഴിവും ആത്മവിശ്വാസവും കൊണ്ട് വൈകല്യത്തെ അതിജീവിച്ച് ജീവിത വിജയം നേടുന്ന ധാരാളം വ്യക്തികള്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാരെ 'വികലാംഗര്‍' എന്ന് വിളിച്ച് നിന്ദിക്കുന്നതിന് പകരം 'ഭിന്നശേഷിയുള്ളവര്‍' എന്ന് വിശേഷിപ്പിച്ച് പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നേരിടുന്നവര്‍, അംഗപരിമിതര്‍, പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍, വ്യത്യസ്തമായി കഴിവുള്ളവര്‍ തുടങ്ങിയ പേരുകള്‍ കൊണ്ട് ഇന്ന് അര്‍ഥമാകുന്നതും ഈ വിഭാഗക്കാരെയാണ്.

No comments:

Post a Comment