ബിജെപി സംസ്ഥാന വ്യാപകമായി (14/12/2018) ഹർത്താൽ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അര്‍ധവാര്‍ഷിക പരീക്ഷ മാറ്റിവച്ചു. വെള്ളിയാഴ്ചത്തെ പത്താം ക്ലാസ് വരെയുള്ള ക്രിസ്മസ് പരീക്ഷകളും മാറ്റിവച്ചു. 21 ന് ഈ പരീക്ഷകള്‍ നടക്കുമെന്ന് ഡിപിഐ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു.
കേരള സര്‍വകലാശാലയും വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
No comments:
Post a Comment