ഡിസംബര് 23. കിസാന്‍ ദിവസ് (ഇന്ത്യയുടെ ദേശീയ കര്‍ഷക ദിനം )
ഇന്ത്യയുടെ ദേശീയ കര്‍ഷക ദിനമായി ( കിസാന്‍ ദിവസ് ) ഡിസംബര്‍ 23 ആഘോഷിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും , രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും , കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടിയാണ് കര്‍ഷക ദിനം ആഘോഷിക്കുന്നത്. ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ശ്രീ ചൗധരി ചരണ്‍സിംഗിന്റെ ജന്മദിനമായ ഡിസംബര്‍ 23 കര്‍ഷക ദിനം (കിസാന്‍ ദിവസ് )ആയി തിരഞ്ഞെടുത്തത് അദ്ദേഹം ഒരു കര്‍ഷകനായതുകൊണ്ടും, അദ്ദേഹത്തിന്റെ ഒാര്‍മ്മ നിലനിര്‍ത്തുന്നതിനും കൂടിയാണ് . കാര്‍ഷിക സംസ്കൃതി നിലനിര്‍ത്തുകയും , പുതു തലമുറയെ കൃഷിയിലേക്ക് ആകൃഷ്ടരാക്കുകയും ചെയ്യുന്നതിനുള്ള പരിപാടികള്‍ ആവീഷ്കരിക്കുവാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കണം . ഞാന്‍ കര്‍ഷകനാണെന്ന് പറയുന്ന ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കണം. അതിന് , കൃഷി ലാഭകരമാക്കണം. അങ്ങനെ , കൃഷി ചെയ്ത് ജീവിക്കുന്ന , ഒരു കര്‍ഷക ജനതയുണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു . എല്ലാവര്‍ക്കും ദേശീയ കര്‍ഷക ദിനത്തിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു .
No comments:
Post a Comment