ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, December 25, 2018

Boxing day ബോക്സിംഗ് ദിനം


ക്രിസ്തുമസ് പിറ്റേന്ന് ബോക്സിംഗ് ദിനം

ക്രിസ്തുമസിന്റെ പിറ്റേന്ന് ബോക്സിംഗ് ദിനമായി ആചരിക്കുന്ന പതിവുണ്ട് പല പാശ്ചാത്യരാജ്യങ്ങളിലും. ബോക്സിംഗ് ഡേയ്ക്ക് ബോക്സിംഗുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ദയവായി ധരിക്കരുത്. ക്രിസ്തുമസ് പിറ്റേന്നായ ഡിസംബര്‍ 26ഉം ഈ രാജ്യങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 26ഉം അവധിയാണെങ്കില്‍ പിന്നാലെ വരുന്ന പ്രവൃത്തി ദിനം ഒഴിവു ദിവസമായി പ്രഖ്യാപിച്ച് അവര്‍ ആഘോഷിക്കുകയും ചെയ്യും.
ആദ്യ ക്രൈസ്തവ രക്തസാക്ഷിയായി പരിഗണിക്കപ്പെടുന്ന സെന്റ് സ്റ്റീഫന്റെ ഓര്‍മ്മയ്ക്ക് ഡിസംബര്‍ 26 ആഘോഷിക്കുന്ന പതിവും ഉണ്ട്. സെന്റ് സ്റ്റീഫന്‍സ് ഡേ ആചരിക്കുന്നതുമായി ബോക്സിംഗ് ദിനത്തിന് ബന്ധമുണ്ടെന്നും കരുതപ്പെടുന്നു.

പ്രഭുകുടുംബങ്ങള്‍ ആഘോഷപൂര്‍വം ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ അവരുടെ പരിചാരകര്‍ക്ക് അന്ന് അവധി നല്‍കാന്‍ കഴിയില്ലല്ലോ. അതിനാല്‍ ക്രിസ്തുമസ് പിറ്റേന്നാണ് പരിചാരകര്‍ക്ക് അവധി നല്‍കുന്നത്. അന്നേ ദിവസം അവര്‍ക്കു വേണ്ടി പ്രത്യേക ക്രിസ്തുമസ് കരോളും സമ്മാനങ്ങളും നല്‍കുകയും ചെയ്യും.

യജമാനന്മാര്‍ തങ്ങളുടെ പരിചാരകര്‍ക്ക് സമ്മാനങ്ങള്‍ പൊതിഞ്ഞു കെട്ടി നല്‍കുന്ന ദിവസമായതിനാലാണ് ഈ ദിനത്തിന് ബോക്സിംഗ് ഡേ എന്ന് പേരു വന്നത്.

ആസ്ട്രേലിയയില്‍ ബോക്സിംഗ് ഡേ കായികദിനമായി ആചരിക്കുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എല്ലാക്കൊല്ലവും ഈ ദിനത്തില്‍ ഒരു ക്രിക്കറ്റ് ടെസ്റ്റ് നടക്കാറുണ്ട്. ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.

No comments:

Post a Comment