ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, January 11, 2019

National Youth Day ദേശീയ യുവജനദിനം


യുവജനങ്ങള്‍ക്കായി ഒരു ദിവസം. അതെ. ജനുവരി 12 ദേശീയ യുവജനദിനമായി ആഘോഷിക്കുന്നു. 1984ലാണ് ഈ ദിവസം ദേശീയ യുവജനദിനമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.
തുടര്‍ന്ന് 1985 മുതല്‍ എല്ലാ വര്‍ഷവും ഈ ദിനം യുവജന ദിനമായി കൊണ്ടാടുന്നു. ഭാരതത്തിലെ സന്ന്യാസിമാരില്‍ പ്രമുഖനാ‍യ വിവേകാനന്ദന്‍റെ ജന്മദിനമാണ് ദേശീയ യുവജനദിനമായി കൊണ്ടാ‍ടുന്നത് എന്ന പ്രത്യേകതയുമുണ്ട്.വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു.യുവജന സമ്മേളനങ്ങള്‍, പ്രഭാഷണങ്ങള്‍, സംഗീതം, ഘോഷയാത്രകള്‍ എന്നിവ യുവജന ദിനത്തോടനുബന്ധിച്ച് നടത്താറുണ്ട്. സ്വാമി വിവേകാനാന്ദന്‍റെ കൃതികളും പ്രഭാഷണങ്ങളും യുവജനങ്ങള്‍ക്ക് ഉത്തമ പ്രചോദനമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.1863ജനുവരി 12ന് ജനിച്ച സ്വാമി വിവേകാന്ദന്‍റെ പൂര്‍വാശ്രമത്തിലെ പേര് നരേന്ദ്ര നാഥ് ദത്ത എന്നായിരുന്നു. പിന്നീട് ശ്രീരാ‍മകൃഷ്ണ പരമഹംസന്‍റെ ശിഷ്യത്വം സ്വീകരിച്ച് സ്വാമി വിവേകാനന്ദനായ അദ്ദേഹം വേദാന്ത യോഗയുടെ പ്രചാരകനായിരുന്നു. രാമകൃഷ്ണ മഠത്തിന്‍റെയും രാമകൃഷ്ണ ആശ്രമത്തിന്‍റെയും സ്ഥാപകനാണ് അദ്ദേഹം. ഹൈന്ദവ നവോത്ഥാനത്തിന് ശ്രമിച്ചവരില്‍ സ്വാമി വിവേകാനന്ദന്‍റെ പേര് അദ്വിതീയമാണ്.

No comments:

Post a Comment