വ്യാഴാഴ്ച (03/01/2019) നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെച്ചു. വിവിധ സര്‍കലാശാലകളും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. ശബരിമല കര്‍മസമിതി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണിത്.
ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാലാം തിയതിയിലേക്കാണ് മാറ്റിയിട്ടുള്ളത്.
സാങ്കേതിക സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, കേരള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, കുസാറ്റ് എന്നിവ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു.
ആരോഗ്യ സര്‍വകലാശാല മാറ്റിയ എല്ലാ തിയറി പരീക്ഷകളും അഞ്ചാംതീയതി നടത്തും. മറ്റ് സര്‍വകലാശാലകള്‍ പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
No comments:
Post a Comment